1 GBP = 93.00 INR                       

BREAKING NEWS

കാത്തിരുന്നു മടുത്ത ബ്രിട്ടന്‍ എല്ലാം മലര്‍ക്കെ തുറക്കുന്നു; ജൂണില്‍ തന്നെ റെസ്റ്റോറന്റുകളും പബ്ബുകളും വരെ തുറക്കും; ആറടി അകലം ഒഴികെ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കാന്‍ ഉറപ്പിച്ച് ബോറിസ് ജോണ്‍സണ്‍; ബ്രിട്ടനെ കാത്തിരി ക്കുന്നത് രണ്ടാം കൊറോണയോ?

Britishmalayali
kz´wteJI³

മേരിക്കയെ പഴയരീതിയിലേക്ക് കൊണ്ടുവരാന്‍ എല്ലാ ആയുധങ്ങളും എടുത്ത് പ്രയോഗിക്കുകയാണ് ട്രംപ്. തകരുന്ന സാമ്പത്തിക രംഗമാണ് ട്രംപിന്റെ വ്യാകുലത. ഇപ്പോള്‍ ബ്രിട്ടനും അതേവഴിക്ക് തന്നെ നീങ്ങുകയാണെന്ന് തോന്നുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി നീക്കാനുള്ള ക്ഷമയില്ലാതെ എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കുകയാണ് ബോറിസ് ജോണ്‍സണ്‍. അടുത്ത മാസം തന്നെ പബ്ബുകളും റസ്റ്റോറന്റുകളും തുറക്കാനുള്ള അനുമതി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ആറടി സാമൂഹിക അകലം പാലിക്കണമെന്ന് മാത്രം.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുവാനായി തയ്യാറാക്കിയ രൂപരേഖപ്രകാരം ജൂലായ് 4 നായിരുന്നു റസ്റ്റോറന്റുകളും പബ്ബുകളും തുറക്കാനിരുന്നത്. എന്നാല്‍ ഇനി അത്രയും നാള്‍ കാത്തിരിക്കേണ്ടതില്ലെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ ഏറ്റവുമധികം പ്രതികൂലമായി ബാധിച്ച ഒരു മേഖലയാണ് ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രി. അതിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ ധ്രുതഗതിയിലുള്ള തീരുമാനങ്ങള്‍ വേണമെന്ന ആവശ്യമാണ് ഈ തീരുമാനത്തിന് പുറകില്‍ എന്നാണ് പുറത്തുവരുന്ന വിവരം.

രണ്ടു മീറ്റര്‍ സാമൂഹിക അകലം എന്നത് കുറയ്ക്കുന്നത് സംബന്ധിച്ച് ശാസ്ത്രജ്ഞരുമായി ചര്‍ച്ചകളും നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹോസ്പിറ്റാലിറ്റി തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ ഏറ്റവും വലിയ പ്രതിബന്ധം ഈ നിയമമാണ്. ഇത് നിലവില്‍ ഉണ്ടെങ്കില്‍ ബ്രിട്ടനിലെ 80% പബ്ബുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാതെവരും. ലോക രാജ്യങ്ങളില്‍ തന്നെ ഏറ്റവും കര്‍ശനമായ സാമൂഹിക് അകലം പാലിക്കല്‍ ചട്ടം നിലവിലുള്ളത് ബ്രിട്ടനിലാണ്. ലോകാരോഗ്യ സംഘടന തന്നെ ഒരു മീറ്റര്‍ അകലം പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ ബ്രിട്ടനില്‍ അത് ഇരട്ടിയാണ്. ഹോങ്കോംഗ്, സിംഗപ്പൂര്‍, ഫ്രാന്‍സ്, ചൈന എന്നിവിടങ്ങളില്‍ 1 മീറ്റര്‍ അകലം പാലിക്കേണ്ടപ്പോള്‍ ആസ്ട്രേലിയ ജര്‍മ്മനി നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ അത് 1.5 മീറ്ററാണ്.

രണ്ടു മീറ്റര്‍ സാമൂഹിക അകലം എന്നത് ബ്രിട്ടനിലെ 20% പബ്ബുകള്‍ക്ക് മാത്രം സാദ്ധ്യമായ ഒന്നാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ബീര്‍ ആന്‍ഡ് പബ് അസ്സോസിയേഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു മീറ്റര്‍ ദൂരം എന്നത് എല്ലാ പബ്ബുകള്‍ക്കും പാലിക്കാവുന്നതാണെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം അടുത്ത ആഴ്ച്ചകളിലായി ബ്രിട്ടനിലെ വിദ്യാഭ്യാസ രംഗം പഴതുപോലെ പ്രവര്‍ത്തനമാരംഭിക്കും. കുട്ടികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിച്ചുകൊണ്ടായിരിക്കും സ്‌കൂള്‍ നടപടികള്‍ മുന്നോട്ട് പോവുക.

എന്നാല്‍ തിടുക്കപ്പെട്ടുള്ള ഇളവുകള്‍ പ്രഖ്യാപിക്കല്‍ അത്ര നല്ല നടപടിയല്ലെന്നാണ് പകര്‍ച്ചവ്യാധി നിവാരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. കൊറോണയുടെ രണ്ടാം വരവിന് ഇത് കളമൊരുക്കിയേക്കാം എന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. 14 ദിവസം തുടര്‍ച്ചയായി പുതിയ കേസുകള്‍ രേഖപ്പെടുത്താത്ത ഇടങ്ങളില്‍ മാത്രമായി ഇളവുകള്‍ ഒതുക്കുന്നതായിരിക്കും നല്ലതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. കൊറോണയുടെ രണ്ടാം വരവില്‍ ബ്രിട്ടനിലും അമേരിക്കയിലുമായിരിക്കും ഏറ്റവും അധികം ദുരിതങ്ങള്‍ എന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്ന കാര്യവും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category