1 GBP = 93.00 INR                       

BREAKING NEWS

എല്ലാ രോഗികളും ആശുപത്രി വിട്ടു; ഇനിയുള്ളത് വീട്ടില്‍ വിശ്രമിക്കുന്ന 26 രോഗികള്‍ മാത്രം; അഞ്ച് ദിവസമായി ആരും രോഗികളാകുന്നുമില്ല; കോവിഡ് ബാധ മനുഷ്യകുലത്തെ തിന്നു തീര്‍ക്കുമെന്ന് ഭയപ്പെടുന്ന കാലത്ത് ലോകത്തിന് കണ്ടുപഠിക്കാന്‍ ഇതാ ന്യുസിലാന്‍ഡിന്റെ കൊറോണ പ്രതിരോധ മാതൃക

Britishmalayali
kz´wteJI³

ലോകത്തിലെ വന്‍ശക്തികള്‍ വരെ കൊറോണയോടേറ്റുമുട്ടി പരാജയമടയുമ്പോള്‍ ഈ പസഫിക് രാഷ്ട്രം കൊറോണക്കെതിരായ യുദ്ധത്തില്‍ വിജയം ആഘോഷിക്കുകയാണ്. ആശുപത്രിയില്‍ ഉണ്ടായിരുന്ന ഏക രോഗിയും രോഗം ഭേദമായി ഇന്നലെ ആശുപത്രി വിട്ടു. ഇനിയിപ്പോള്‍ വീടുകളില്‍ വിശ്രമിക്കുന്ന 26 പേര്‍ക്ക് മാത്രമാണ് രോഗബാധയുള്ളത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി രാജ്യത്ത് പുതിയൊരു കോവിഡ് 19 കേസുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരി 26 നാണ് ആദ്യത്തെ കൊറോണ കേസ് ന്യുസിലാന്‍ഡില്‍ രേഖപ്പെടുത്തിയത്. മാര്‍ച്ച് 19 ന് അതിര്‍ത്തികള്‍ അടയ്ക്കുകയും മാര്‍ച്ച് 26 ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ന്യുസിലാന്‍ഡിന്റെ ഏറ്റവും വലിയ വിജയം എന്നുപറൗന്നത് ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ ലോക്ക്ഡൗണ്‍ അക്ഷരാര്‍ത്ഥത്തില്‍ പിന്‍വലിക്കാന്‍ കഴിഞ്ഞു എന്നതാണ്. നേരത്തേ ആസൂത്രണം ചെയ്തതും അനുമതി ലഭിച്ചതുമായ ആസ്ട്രേലിയന്‍ യാത്രകള്‍ അനുവദിച്ചുകൊണ്ടായിരുന്നു തുടക്കം.

ഇതുവരെ 1,504 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതുവരെ കോവിഡ് 19 മൂലം മരണപ്പെട്ടവരുടെ എണ്ണം 21 ഉം ആണ്. ഇപ്പോള്‍ ചികിത്സയിലുള്ള 26 പേര്‍ക്കും രോഗം അത്ര ഗുരുതരമല്ല. അതിനാല്‍ തന്നെ ആശുപത്രി ചികിത്സ അവര്‍ക്ക് ആവശ്യമില്ലെന്നാണ് ആരോഗ്യ കേന്ദ്രങ്ങള്‍ അറിയിച്ചത്. ഉണ്ടായിരുന്ന 1504 രോഗികളില്‍ പകുതിയിലധികം പേരും വിദേശത്തുനിന്ന് രോഗം ബാധിച്ച് എത്തിയവരോ, അത്തരക്കാരുമായുള്ള സമ്പര്‍ക്കം മൂലം രോഗബാധ ഉണ്ടായവരോ ആണ്. മരിച്ച 21 പേരും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരുന്നു. പകുതിയിലേറെ പേര്‍ക്കും 80 വയസ്സിനു മുകളില്‍ പ്രായമുണ്ടായിരുന്നപ്പോള്‍ രണ്ടുപേര്‍ക്ക് തൊണ്ണൂറ് വയസ്സിലധികം പ്രായമുണ്ടായിരുന്നു.

ഇത്രയൊക്കെ നേട്ടങ്ങള്‍ കൈവരിച്ചിട്ടും കരുതലോടെയാണ് ന്യുസിലാന്‍ഡ് മുന്നോട്ട് പോകുന്നത്. ആരാധനാലയങ്ങളില്‍ 100 പേരില്‍ താഴെ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അതുപോലെ വിവാഹത്തിനും 100 പേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്ന് നിയമമുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്കും അപ്രകാരം തന്നെ. നിബന്ധനകളില്ലാത്ത് ലെവല്‍ 1 ലേക്ക് അടുത്തമാസം രാജ്യം എത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അപ്പോഴും അതിര്‍ത്തിയിലെ നിയന്ത്രണങ്ങളും, വ്യാപകമായ പരിശോധനകളും നിലനില്‍ക്കും.

പുതിയ രോഗബാധകള്‍ കണ്ടുപിടിക്കാനായി ഇറക്കിയ കോവിഡ് ട്രേസര്‍ ആപ്പ് ഇതുവരെ 4 ലക്ഷത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. ഇപ്പോള്‍ ലെവല്‍ 2 വില്‍ ഉള്ള ന്യുസിലാന്‍ഡ്, അടുത്ത രണ്ടാഴ്ച്ച സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും നിബന്ധനകള്‍ ഒന്നും തന്നെയില്ലാത്തെ ലെവല്‍ 1 ലേക്ക് പോകുന്ന കാര്യം തീരുമാനിക്കുക. ആസ്ട്രേലിയയുമായി ചേര്‍ന്ന് ഇരു രാജ്യങ്ങളിലേയും പൗരന്മാര്‍ക്ക് ടാസ്മാന്‍ കടലിന് കുറുകെ സഞ്ചരിച്ച് ഇരു രാജ്യങ്ങളീലും യാത്രചെയ്യാവുന്ന ട്രാവല്‍ ബബിളിനും ന്യുസിലാന്‍ഡ് ശ്രമിക്കുന്നുണ്ട്.

നേരത്തെ ദക്ഷിണ കൊറിയയും തായ്വാനും കൊറോണയെ നിയന്ത്രിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിരുന്നു. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിബന്ധനകളോടെ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഓരോന്നായി നീക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ ആസ്ട്രേലിയയും കഴിഞ്ഞ ദിവസം കൊറോണയ്ക്കെതിരായ യുദ്ധത്തില്‍ വിജയം രേഖപ്പെടുത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category