1 GBP = 93.80 INR                       

BREAKING NEWS

യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ ശ്രമം വിജയിച്ചു; ലണ്ടനില്‍നിന്നും നെടുമ്പാശ്ശേരിയിലേക്ക് ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന് അനുമതി; അകപ്പെട്ടു പോയ യുകെമലയാളികള്‍ക്കു നാടണയാം

Britishmalayali
ബാലസജീവ് കുമാര്‍

ലണ്ടന്‍: ബ്രിട്ടനില്‍ അകപ്പെട്ടു പോയ മലയാളികള്‍ക്കു നാടണയാന്‍ അവസരമൊരുക്കി യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍. ഈയിടെ രൂപം കൊണ്ട സംഘടനയുടെ പരിശ്രമ ഫലമായി ലണ്ടനില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ഡയറക്ട് ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് പോകും. യുകെയില്‍ ഒറ്റപ്പെട്ടു പോയവര്‍ക്കു കരുതല്‍ ഒരുക്കുവാനുള്ള സംഘടനയുടെ നിരന്തര പരിശ്രമ ഫലമായാണ് ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് അനുവദിച്ചു കിട്ടിയത്.

കൊവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ടു പോയവര്‍ക്ക് സഹായം നല്‍കുവാന്‍ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ ഒരു ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിരുന്നു. ഇതിലേക്കു വന്ന അന്വേഷണങ്ങളില്‍ നല്ലൊരു ശതമാനവും ഇവിടെ ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ മലയാളികളെ നാട്ടിലെത്തിക്കുന്നതിനെക്കുറിച്ചായിരുന്നു. അതിന്റെ ശ്രമഫലമായി എക്‌സ്റ്റേണല്‍ ഹോം അഫയേഴ്സ് മന്ത്രാലയത്തില്‍ നിന്ന് യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ യുകെയുടെ നേതൃത്വത്തില്‍ യുകെയില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് അയക്കാനുള്ള അനുമതി നേടുകയുമാണ് ചെയ്തത്.

ലണ്ടനില്‍ നിന്നും കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള ഡയറക്റ്റ് ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് ആണ് യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ യുകെ അയക്കുന്നത്. ഓര്‍ഗനൈസേഷന്റെ ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ [email protected] എന്ന ഇമെയിലില്‍ ബന്ധപ്പെടേണ്ടതാണ്. ഗര്‍ഭിണികള്‍ക്കും, കുട്ടികള്‍ക്കും, പ്രായവുമായവര്‍ക്കും, വിസ കാലാവധി കഴിഞ്ഞവര്‍ക്കും, മറ്റു ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നവര്‍ക്കും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പരിഗണന ലഭിക്കുന്നതാണ്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ണ്ണമാകുന്നതോടൊപ്പം യാത്രക്ക് ചെലവ് വരുന്ന തുക അറിയിക്കുന്നതാണ്. 

ഫൈറ്റ് എഗൈന്‍സ്റ്റ് കോവിഡ് 19 എന്ന പരസ്പര സഹായ സംരംഭവുമായി, ആര്‍ക്കും ഏതുനേരവും വിളിക്കാവുന്ന ഹെല്‍പ്പ് ലൈന്‍ നമ്പരും, യു കെയില്‍ ഉടനീളം അരമണിക്കൂറിനുള്ളില്‍ ആവശ്യപ്പെടുന്നവര്‍ക്ക് സഹായമെത്തിക്കാനുള്ള വോളന്റിയേഴ്സ് നിരയുമായി, അതിജീവനത്തിന്റെ ഈ നാളുകളില്‍ യുകെ മലയാളികളുടെ ആശ്രയമായ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ യുകെയുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമാണിത്. ഡോക്ടര്‍ സോജി അലക്‌സ് തച്ചങ്കരിയുടെ നേതൃത്വത്തില്‍ 40 ഡോക്ടര്‍മാരും, നിരവധി നഴ്സ് മാനേജര്‍മാരും ആരോഗ്യപരമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍, തൊഴില്‍ പരമോ സാമ്പത്തികപരമോ ഗാര്‍ഹികമോ ആയ കാര്യങ്ങള്‍ക്ക് ഉപദേശം നല്‍കുന്നതിനുള്ള പ്രത്യേക വോളന്റിയേഴ്സ് ഗ്രൂപ്പുകള്‍ ക്രമീകരിച്ചാണ് ഈ ഓര്‍ഗനൈസേഷന്‍ കോവിഡിനെ പ്രതിരോധിക്കാന്‍ തയ്യാറെടുത്തത്. 
 
ഇതിനോടകം യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള മുഖേനയും, തിരുവനന്തപുരം എം പി ഡോക്ടര്‍ ശശി തരൂര്‍ മുഖേനയും കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാകാനിരിക്കെയാണ് ലണ്ടനില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് അയക്കാനുള്ള അനുമതി യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന് ലഭിച്ചതെന്ന് യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ ഭാരവാഹിയായ ബാലസജീവ് കുമാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും ഈ സൗകര്യം ഉപയോഗിക്കുന്നതിനും [email protected] എന്ന ഈ വിലാസത്തില്‍ ബന്ധപ്പെടുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category