1 GBP = 94.00 INR                       

BREAKING NEWS

പേരക്കുട്ടിയെ കാണാനെത്തിയ സണ്ണിയെ തേടിയെത്തിയത് കോവി ഡ്; രോഗവ്യാപനം അറിഞ്ഞു മടങ്ങാന്‍ ആഗ്രഹിച്ചെങ്കിലും വിധി ഒരുക്കിയത് മറ്റൊരു യാത്ര; മരുമകനു കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യേണ്ടി വന്ന ദുരവസ്ഥയില്‍ രോഗം വീട്ടിലെത്തി; ഓസ്റ്റിനെയും ബിസയേയും ചേര്‍ത്ത് നിര്‍ത്തി നോര്‍ത്താംപ്ടണ്‍ മലയാളികള്‍

Britishmalayali
kz´wteJI³

ലണ്ടന്‍ / തൃശൂര്‍: സ്വന്തം മകനെ പോലെ സ്‌നേഹം നല്‍കി ആശുപത്രിയില്‍ ഒരു വിളിപ്പാടകലെ കാത്തിരിക്കുക ആയിരുന്നു ഓസ്റ്റിനും കൂട്ടുകാരും, കഴിഞ്ഞ ദിവസങ്ങളില്‍ ഒക്കെയും. നാട്ടില്‍ നിന്നും തങ്ങള്‍ക്കു തുണയാകാന്‍ എത്തിയ ഭാര്യ പിതാവ് കോവിഡ് പിടിപെട്ടു രോഗശയ്യയില്‍ ആയപ്പോള്‍ കഴിഞ്ഞ ഒരാഴ്ചയിലേറെ ഓസ്റ്റിന്‍ അടക്കമുള്ളവര്‍ സദാ സമയം ആശുപത്രിയുമായി ബന്ധപ്പെട്ടു കഴിയുക ആയിരുന്നു. എന്നാല്‍ മരണം നടന്ന ഇന്നലെ രാവിലെ തങ്ങളുടെ പിതാവിന്റെ മരണ വാര്‍ത്തയാണ് മകള്‍ ബിസയ്ക്കും ഭര്‍ത്താവ് ഓസ്റ്റിനും കേള്‍ക്കേണ്ടി വന്നത്. നോര്‍ത്താംപ്ടണില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി താമസിക്കുന്ന ഓസ്റ്റിനും ബിസയ്ക്കും എല്ലാവരുമായി പരിചിതമായി വരുന്നതേയുള്ളൂ. രണ്ടാമത്തെ കുഞ്ഞു കൂടി പിറന്നതോടെ സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിലേക്കും ഇവര്‍ ചുവടു വയ്ക്കുക ആയിരുന്നു. 

രണ്ടാമത്തെ കണ്‍മണിയുടെ ജനനവുമായി ബന്ധപ്പെട്ടു ബിസയുടെ മാതാപിതാക്കള്‍ നാലുമാസം മുന്‍പാണ് കേരളത്തില്‍ നിന്നും ലണ്ടനിലേക്ക് പറന്നതെന്നു സണ്ണി ആന്റണിയുടെ സഹോദരന്‍ തോമസ് ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കി. ജൂലൈയില്‍ മടങ്ങി എത്തേണ്ടത് ആയിരുന്നു. ഇടയ്ക്കു വിളിച്ചപ്പോള്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ നേരത്തെ പുറപ്പെടാന്‍ പറ്റുമെങ്കില്‍ അതിനു ശ്രമിക്കുമെന്നും സഹോദരന്‍ പറഞ്ഞിരുന്നതായി തോമസ് സൂചിപ്പിച്ചു. കല്ലൂര്‍ കിഴക്കേപ്പള്ളി എന്നറിയപ്പെടുന്ന സെന്റ് റാഫേല്‍ ഇടവകയിലെ തെക്കേത്തല കുടുംബത്തിലെ അംഗം ലണ്ടനില്‍ കോവിഡ് ബാധിച്ചു മരിച്ചു എന്നത് നാട്ടിലും ഏവര്‍ക്കും ദുഃഖം പകര്‍ന്ന വാര്‍ത്തയായി. നാലു സഹോദരങ്ങളും നാല് സഹോദരിമാരുമാണ് ആണ് പരേതനായ സണ്ണിയുടെ കൂടപ്പിറപ്പുകള്‍. മക്കളില്‍ നാലാമനാണ് സണ്ണി ആന്റണി. 

അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും നാട്ടില്‍ വച്ച് ഉണ്ടായിരുന്നില്ലെന്നാണ് സഹോദരന്‍ പറയുന്നത്. രണ്ടു മക്കളില്‍ ഒരാളായ ബിസയുടെ അടുക്കല്‍ എത്തി കുറച്ചു നാള്‍ നിന്നശേഷം നാട്ടില്‍ മടങ്ങി എത്താന്‍ ഉള്ള ആഗ്രഹവുമായാണ് സണ്ണിയും ഭാര്യയും നാലു മാസം മുന്‍പ് യുകെയിലേക്കു തിരിക്കുന്നത്. കോവിഡ് ഭീതിയില്‍ നേരത്തെ നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അതിനിടയില്‍ ലോക്ഡൗണ്‍ എത്തിയതും വിമാനങ്ങള്‍ താഴ്ന്നതും വിധി സണ്ണിക്കായി മറ്റൊരു യാത്ര ഒരുക്കാന്‍ കാരണമായി. എല്ലാം ഈശ്വര ഹിതമായി വിശ്വസിക്കാന്‍ ആണ് നാട്ടിലെ ബന്ധുക്കള്‍ ആഗ്രഹിക്കുന്നത്. 

ഓസ്റ്റിന്റെയും ബിസയുടെയും ആഗ്രഹം അനുസരിച്ചു പ്രസവ തിയതിക്ക് ഒരു മാസം മുന്‍പ് തന്നെ സഹായമാകാന്‍ മാതാപിതാക്കള്‍ എത്തുക ആയിരുന്നു. നോര്‍ത്താംപ്ടണ്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആയ ബിസ പ്രസവ ശുശ്രൂഷക്കായി ആശുപത്രിയില്‍ നിന്നും നീണ്ട നാള്‍ അവധിയിലും ആയതിനാല്‍ ഓസ്റ്റിന്‍ കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്നത് കുടുംബത്തിന് ആശങ്ക സൃഷ്ടിച്ചിരുന്നു. കോവിഡ് രോഗികളെ പരിചാരിച്ചിരുന്ന വാട്ടര്‍ട്ടല്‍ വാര്‍ഡിലാണ് ഓസ്റ്റിന്‍ ജോലി ചെയ്തിരുന്നതും. ഇതിനിടയില്‍ ഓസ്റ്റിനു കോവിഡ് പോസിറ്റീവ് ആകുകയും വീട്ടില്‍ തന്നെ ഐസലേഷനില്‍ കഴിയുകയുമായിരുന്നു. രോഗം കാഠിന്യം കാട്ടാതെ ഓസ്റ്റിനില്‍ നിന്നും മാറി നിന്ന ശേഷമാണു ഭാര്യാ പിതാവായ സണ്ണിയില്‍ രോഗം എത്തുന്നത്. ഇദ്ദേഹത്തിന് വളരെ വേഗം രോഗം കലശലായി അനുഭവപ്പെട്ടപ്പോള്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക ആയിരുന്നു. ഒന്‍പതു ദിവസത്തോളം വെന്റിലേറ്ററില്‍ കഴിഞ ശേഷമാണു മരണം സംഭവിക്കുന്നതും. 

ഓസ്റ്റിനും ബിസയ്ക്കും വിഷമ സാഹചര്യത്തില്‍ കൂടെ ചേര്‍ത്ത് നിര്‍ത്താന്‍ നോര്‍ത്താംപ്ടണ്‍ മലയാളി സമൂഹം ശ്രമിക്കുകയാണ്. ശവസംസ്‌ക്കാര ചടങ്ങുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കു സീറോ മലബാര്‍ മിഷന്‍ അടക്കമുള്ളവര്‍ നേതൃത്വം നല്‍കുന്നുണ്ട്. ഇന്നലെ സണ്ണിയുടെ ആത്മാവിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകളും ഓണ്‍ലൈന്‍ ആയി നടത്തിയിരുന്നു. 

നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കളെ തേടി കോവിഡ് എത്തുന്നത് ആവര്‍ത്തിക്കുകയാണ്. മുന്‍പ് ലണ്ടനില്‍ മകളെ കാണാന്‍ എത്തിയ ഇന്ദിര എന്ന വീട്ടമ്മയും മരണപ്പെട്ടിരുന്നു. സണ്ണിയുടെ മരണത്തോടെ പതിനഞ്ചാമത്തെ മരണമാണ് യുകെ മലയാളികളുടെ ഇടയില്‍ സംഭവിക്കുന്നത്. വെസ്റ്റ് യോര്‍ക്ഷയറിലെ പോന്റെഫ്രാക്ട് മലയാളിയായ കോഴിക്കോട്ടുകാരന്‍ സ്റ്റാന്‍ലി സിറിയകാണ് ഇതിനു മുമ്പ് കൊവിഡ് മരണത്തിനു കീഴടങ്ങിയത്.

സന്ദര്‍ലാന്റില്‍ ജിപിയായി സേവനം അനുഷ്ഠിച്ചിരുന്ന പൂര്‍ണിമയും ഒരേദിവസം വിടവാങ്ങിയ ലണ്ടന്‍ സെന്റ് തോമസ് പള്ളി വികാരി ഡോ. ബിജി മാര്‍ക്കോസ് ചിറത്തലേട്ടും പ്രെസ്റ്റണിലെ കോലഞ്ചേരി സ്വദേശി ജോണ്‍ സണ്ണിയും അടക്കം 13 പേരാണ് സ്റ്റാന്‍ലിക്കു മുന്നേ കോവിഡില്‍ പൊലിഞ്ഞ മലയാളി ജീവനുകള്‍. ഇതിനു മുമ്പ് കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പളളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിനയാണ് കൊവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയത്. ഓക്‌സ്‌ഫോഡില്‍ നഴ്‌സായിരുന്നു. ലണ്ടനിലെ എന്‍എച്ച്എസ് നഴ്‌സും കോട്ടയം വെളിയന്നൂര്‍ സ്വദേശിയുമായ അനൂജ് കുമാര്‍ ആണ് ഏപ്രില്‍ 28ന് വിട വാങ്ങിയത്. 44 വയസ് മാത്രമായിരുന്നു പ്രായം. കുടുംബാംഗങ്ങള്‍ക്കും കൊവിഡ് 19 ബാധിച്ചിരുന്നുവെങ്കിലും രോഗം ഭേദപ്പെട്ടു വീട്ടിലേക്ക് മടങ്ങിയിരുന്നു. അതുപോലെ തന്നെ അനൂജും രോഗത്തെ കീഴടങ്ങും എന്ന പ്രതീക്ഷയില്‍ ഇരിക്കെയാണ് മരണവാര്‍ത്ത എത്തിയത്.

കൊവിഡ് 19 ബാധിച്ച് യുകെയില്‍ മരണത്തിനു കീഴടങ്ങുന്ന എട്ടാമത്തെ മലയാളി സതാംപ്ടണിലെ സെബി ദേവസി ആയിരുന്നു. അതിനു മുമ്പ് ബര്‍മിങാമിലെ സീനിയര്‍ ജിപി ആയിരുന്ന ഡോ. അമറുദീനും പ്രസ്റ്റണിലെ ഡോക്ടറായിരുന്ന കോഴഞ്ചേരി സ്വദേശിയായ ഡോക്ടര്‍ ജെ സി ഫിലിപ്പും ഡെര്‍ബി മലയാളി സിബി മാണിയും വിടവാങ്ങിയവരില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഒരു ദിവസം തന്നെ മൂന്നു മരണങ്ങളും യുകെ മലയാളികളെ തേടിയെത്തിയിരുന്നു. റെഡ് ഹില്‍ മലയാളി സിന്റോ ജോര്‍ജും ലണ്ടനില്‍ മകളെ കാണാന്‍ എത്തിയ കൊല്ലം സ്വദേശിനിയും റിട്ടയേര്‍ഡ് അധ്യാപികയുമായ ഇന്ദിരയും വെംബ്ലിയിലെ തൃശൂര്‍ ചാവക്കാട് പുതിയകത്തു വീട്ടില്‍ ഇഖ്ബാലുമാണ് ഒരേദിവസം മരണത്തിനു കീഴടങ്ങിയത്.

ബര്‍മിങാമിലെ മലയാളി ഡോക്ടറായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി ഡോ. ഹംസയാണ് മരണത്തിനു കീഴടങ്ങുന്ന ആദ്യ മലയാളി. അതേസമയം, നിരവധി മലയാളികള്‍ കൊറോണ ബാധിതരായി ബ്രിട്ടനിലെ വിവിധ ആശുപത്രികളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. മാത്രമല്ല, രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നവരും നിരവധി പേരുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category