1 GBP = 93.00 INR                       

BREAKING NEWS

വെസ്റ്റണ്‍ സൂപ്പര്‍ മെയര്‍ എന്‍എച്ച്എസ് ആശുപത്രിയിലെ 40 ശതമാനം ജീവനക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചു; മലയാളി നഴ്സുമാര്‍ അടക്കം അനേകം പേര്‍ കോവിഡിന്റെ പിടിയില്‍; പുതിയ രോഗികളെ സ്വീകരിക്കുന്നത് നിര്‍ത്തിവച്ച് എന്‍എച്ച്എസ് ട്രസ്റ്റ്

Britishmalayali
kz´wteJI³

ബ്രിട്ടന്‍ കൊറോണാ ഭീതിയില്‍ നിന്നും മുക്തയാകാന്‍ ഇനിയും കുറേനാള്‍ പിടിക്കും എന്ന സൂചനകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കഴിഞ്ഞ കുറച്ചുനാളായി പ്രതിദിന മരണസംഖ്യ കുറയുന്നതിന്റെ ആശ്വാസത്തിലായിരുന്ന ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ടാണ് ഇന്നലെ പ്രതിദിന മരണസംഖ്യ തൊട്ടു മുന്‍പത്തെ നാളിലേതിന്റെ മൂന്നിരട്ടിയായി വര്‍ദ്ധിച്ചത്. ആ ഞെട്ടല്‍ മാറും മുന്‍പേയാണ് ഒരു എന്‍എച്ച്എസ് ആശുപത്രിയിലെ 40 ശതമാനം ജീവനക്കാരും കോവിഡ് ബാധിതരാണെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.

വെസ്റ്റണ്‍-സൂപ്പര്‍-മെയര്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ആശുപത്രി താത്ക്കാലികമായി അടച്ചിരിക്കുകയാണ്. നിരവധി മലയാളി നേഴ്സുമാര്‍ ഉള്‍പ്പെടെ 2000 ത്തോളം ജീവനക്കാരുള്ള ആശുപത്രിയിലെരോഗബാധ പുറത്തുവന്നത്, ഇതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന മെമ്മോ ഒരു പ്രാദേശിക പത്രത്തിന് ചോര്‍ന്ന് കിട്ടിയതിലൂടെയാണ്. ആശുപത്രിയുടെ ചുമതലക്കാരായ ട്രസ്റ്റ് ഈ വാര്‍ത്ത നിഷേധിച്ചിട്ടില്ല. എന്നുമാത്രമല്ല, ജീവനക്കാര്‍ക്കിടയില്‍ ലക്ഷണങ്ങള്‍ പ്രകടമാക്കാതിരുന്ന നിരവധിപേര്‍ക്ക് കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ഫലം ലഭിച്ചതായി സമ്മതിച്ചിട്ടുമുണ്ട്.

ഇത്തരത്തില്‍ ലക്ഷണം പ്രകടിപ്പിക്കാത്ത നിശബ്ദ വൈറസ് വാഹകരില്‍ നിന്നാണ് പകുതിയിലേറെയും രോഗവ്യാപനം ഉണ്ടായിരിക്കുന്നത് എന്നത് കൂടി കണക്കിലെടുക്കുമ്പോഴാണ് സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാകുക. തിങ്കളാഴ്ച്ച മുതല്‍ തന്നെ പുതിയ രോഗികളെ സ്വീകരിക്കുന്നത് ആശുപത്രി നിര്‍ത്തിയിരുന്നു. എന്നാല്‍ അതിവേഗത്തിലുള്ള ഈ വ്യാപനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ച്ചയായി സമീപത്തുള്ള ബീച്ചില്‍ ഒത്തുകൂടുന്ന വിനോദ സഞ്ചാരികളാണ് ഇതിന് കാരണമെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.

മെയ് 24 ഞായറാഴ്ച്ച സൗത്ത് വെസ്റ്റ് മേഖലയിലെ എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് അയച്ച ഒരു സന്ദേശം കണ്ടു എന്ന് വെളിപ്പെടുത്തിയ പ്രാദേശിക മാദ്ധ്യമം പറഞ്ഞത് വെസ്റ്റണ്‍ ജനറലിലെ 40% ജീവനക്കാര്‍ക്കും കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ഫലം ലഭിച്ചു എന്ന് അതില്‍ വ്യക്തമാക്കുന്നു എന്നും അവകാശപ്പെട്ടു. വ്യാജമെന്ന് ഇനിയും ആശുപത്രി അധികൃതര്‍ നിഷേധിക്കാത്ത മെമ്മോയില്‍ കഴിഞ്ഞ ആഴ്ച്ച 30 പേര്‍ മാത്രം രോഗികള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 64 പേരുണ്ടെന്നും പറയുന്നു.

ആശുപത്രിയില്‍ രോഗബാധ സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ അടുത്തു പെരുമാറിയിട്ടുള്ള എല്ലാ ജീവനക്കാരേയും പരിശോധനക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ പോസിറ്റീവ് ഫലം ലഭിച്ചവര്‍ ദേശീയ നയം അനുസരിച്ചുള്ള സെല്‍ഫ് ഐസൊലേഷനില്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷണങ്ങള്‍ പ്രകടമാക്കാതെ വൈറസിനെ വഹിക്കുന്ന ഇത്തരം നിശബ്ദ വാഹകരില്‍ നിന്നാണ് രോഗവ്യാപനം കൂടുതലും നടന്നിരിക്കുന്നത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്.

അതേ സമയം സമീപത്തെ ബീച്ചില്‍ എത്തിയ വിനോദ സഞ്ചാരികളില്‍ നിന്നാണ് രോഗവ്യാപനം ഉണ്ടായത് എന്നതിന് തെളിവുകള്‍ ഇല്ലെന്ന് അധികാരികള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അന്തരീക്ഷ താപനില ഉയര്‍ന്നപ്പോള്‍ ഇവിടത്തെ ബീച്ചില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ബിര്‍മ്മിംഗ്ഹാം, വെസ്റ്റ് മിഡ്ലാന്‍ഡ്സ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുവരെ ഇവിടെ സന്ദര്‍ശകരെത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.ഇവര്‍ സാമൂഹിക അകലം പാലിക്കുകയോ മിക്കവരും മാസ്‌കുകള്‍ ധരിക്കുകയോ ചെയ്തിരുന്നില്ല എന്നും പ്രദേശവാസികള്‍ പറയുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സാധാരണ ഗതിയിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്ന ബ്രിട്ടനുള്ള മുന്നറിയിപ്പായാണ് മിക്കവരും ഈ സംഭവത്തെ കാണുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category