1 GBP = 94.00 INR                       

BREAKING NEWS

ഫുട്ബോളിലും ജിംനാസ്റ്റിക്സിലും മാന്ത്രിക സ്പര്‍ശം; ഇപ്പോള്‍ സിക്സ് പാക്കിന്റെ പേരില്‍ ആരാധകരുടെ ഇടി; ഇന്‍സ്റ്റാഗ്രാമില്‍ സൂപ്പര്‍സ്റ്റാറായി മാറിയ ലിവര്‍പൂളില്‍ താമസിക്കുന്ന ആറു വയസ്സുകാരനായ ഇറാനിയന്‍ പ്രതിഭയുടെ സുന്ദരകഥ

Britishmalayali
kz´wteJI³

തികച്ചും അവിശ്വസനീയമായ പന്തടക്കം ഫുട്ബോളില്‍ ശ്രദ്ധേയനാക്കിയപ്പോള്‍, അസാദ്ധ്യമായതെന്ന് തോന്നിപ്പിക്കുന്ന മെയ്വഴക്കമായിരുന്നു ഈ ആറുവയസ്സുകാരനെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇപ്പോള്‍ ഈ ബാലന്‍ ഇന്‍സ്റ്റാഗ്രാമിലെ സൂപ്പര്‍സ്റ്റാര്‍ ആയിരിക്കുന്നത് തന്റെ സിക്സ് പാക്ക് ശരീരത്തിന്റെ പേരിലാണ്. വളരെ ചെറുപ്പം മുതല്‍ക്കെ തന്റെ പിതാവാണ് ഈ ബാലനെ പരിശീലിപ്പിക്കുന്നത്.

ഈയടുത്താണ് ആരത് ഹോസ്സീനി എന്ന ഈ ബാലന്റെ ചില ചിത്രങ്ങള്‍ സ്വന്തം പിതാവാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സിക്സ് പാക്ക് ശരീരവും ബൈസെപ്സും ഈ പ്രായത്തില്‍ ഉള്ളവര്‍ക്ക് അപൂര്‍വ്വമാണ് എന്നുതന്നെ പറയാം. ഫുട്ബോളില്‍ കമ്പമുള്ള ആരത് ജനിച്ചത് ഇറാനിലാണെങ്കിലും ഇപ്പോള്‍ താമസിക്കുന്നത് ലിവര്‍ പൂളിലാണ്. ലിവര്‍പൂള്‍ എഫ് സി യില്‍ ചേര്‍ന്ന് ഫുട്ബോള്‍ പരിശീലനം നേടുന്നതിനാണ് ഇവിടെ താമസമാക്കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ശക്തനായ ആറുവയസ്സുകാരന്‍ എന്നാണ് നാല് മില്ല്യണില്‍ അധികം വരുന്ന ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സ് ചിത്രത്തിന് താഴെ കമന്റിട്ടത്. മൂന്നു വയസ്സുള്ളപ്പോള്‍ തന്റെ പിതാവിന്റെ കുടുംബ വീടിന്റെ ചുമരുകള്‍ കയറുന്ന വീഡിയോയിലൂടെയാണ് ആരത് ആദ്യമായി ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്. പിന്നീട് നാല് വയസ്സുള്ളപ്പോള്‍ ഫുട്ബോളില്‍ മികവ് തെളിയിച്ചും ലോക ശ്രദ്ധ ആകര്‍ഷിച്ചു.

നീണ്ട മുടികാരണം പെണ്‍കുട്ടിയെന്ന് പലരും തെറ്റിദ്ധരിച്ച ഈ ആറുവയസ്സുകാരന്റെ മാതൃക ലോക ഫുട്ബോള്‍ സൂപ്പര്‍സ്റ്റാറായ ക്രിസ്റ്റിനോ റോണാള്‍ഡോയാണ് റോണാള്‍ഡോയെ പോലെ ആകുക എന്നതാണ് ഇപ്പോള്‍ ഈ ബാലന്റെ ആഗ്രഹം. അതിനായി ഇപ്പോഴേ കഠിന പരിശീലനത്തിലാണ് ഇവന്‍. ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ തന്നെ ജിംനാസ്റ്റിക്സ് പരിശീലിക്കാന്‍ തുടങ്ങി എന്നവകാശപ്പെടുന്ന ആരതിന്റെ പിതാവ് മുഹമ്മദ് തന്നെയാണ് പരിശീലകന്‍. എന്നാല്‍ ഒരു വയസ്സിനു ശേഷമാണ് ഈ ബാലനിലെ പ്രതിഭയെ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ദിവസേന20 മിനിറ്റോളമായിരുന്നു ജിംനാസ്റ്റിക്സിലെ പരിശീലനം. അതീവ സങ്കീര്‍ണ്ണമായ പോസുകള്‍ ഉള്‍പ്പടെ ജിംനാസ്റ്റിക്സിലെ പല പോസുകളും ഇന്ന് ഈ ബാലന് അനായാസം ചെയ്യുവാനാകും. അതിനു ശേഷമാണ് ഫുട്ബോളിലേക്ക് ശ്രദ്ധ തിരിയുന്നത്. ജിംനാസ്റ്റിക്സില്‍ ഒളിമ്പിക്സ് മെഡല്‍ നേടുക ബാഴ്സിലോണ എഫ് സിക്ക് വേണ്ടി കളിക്കുക എന്നിവയാണ് ഇപ്പോള്‍ ആരതിന്റെ ആഗ്രഹങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category