1 GBP = 92.50 INR                       

BREAKING NEWS

പിക്അപ് വാനിന് മുകളില്‍ക്കയറി മൂന്നരവയസ്സുകാരന്‍ സഞ്ചരിച്ചത് പത്ത് കിലോമീറ്റര്‍; രക്ഷയായത് വാന്‍ നിര്‍ത്തിയപ്പോള്‍ ചാടിയിറങ്ങിയ കുഞ്ഞ് വണ്ടിയുടെ അടിയിലേക്കു കയറുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ

Britishmalayali
kz´wteJI³

കുണ്ടറ (കൊല്ലം): പിക്അപ് വാനിന് മുകളില്‍ക്കയറി ആരുമറിയാതെ മൂന്നര വയസ്സുകാരന്‍ സഞ്ചരിച്ചത് പത്ത് കിലോമീറ്റര്‍. നേപ്പാളി ദമ്പതിമാരുടെ കുഞ്ഞാണ് ആരും കാണാതെ വാനില്‍ കയറി യാത്ര ചെയ്തത്. പശുവളര്‍ത്തല്‍ കേന്ദ്രത്തിലെ പിക്അപ് വാനിനു മുകളില്‍ക്കയറിയായിരുന്നു കുഞ്ഞിന്റെ യാത്ര. എഴുകോണിലെ പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍നിന്ന് ബുധനാഴ്ച രാത്രി ഏഴരയോടെയാണ് പിക്അപ് വാന്‍ പശുവിന് തീറ്റ ശേഖരിക്കാനായി കേരളപുരം ഇ.എസ്ഐ.ക്ക് സമീപമെത്തിയത്. വാന്‍ നിര്‍ത്തിയപ്പോള്‍ വാനിനു മുകളില്‍നിന്ന് കുഞ്ഞ് താഴെയിറങ്ങി വണ്ടിയുടെ അടിയിലേക്കു കയറി. ഇത് ശ്രദ്ധിച്ച നാട്ടുകാര്‍ വാനില്‍ എത്തിയവരെ പിടികൂടി ചോദ്യംചെയ്തു.

ഫാമിലെ തൊഴിലാളികളായ നേപ്പാളി ദമ്പതിമാരുടെ കുഞ്ഞാണ് മൂന്നര വയസ്സുകാരന്‍. വാനുമായി എത്തിയവരും ഇതേ ഫാമിലെ ജോലിക്കാരാണ്. കുഞ്ഞ് വാനില്‍ കയറിപ്പറ്റിയത് ആരും അറിഞ്ഞിരുന്നില്ല. കുണ്ടറ പൊലീസ് എത്തി കുഞ്ഞിനെയും തൊഴിലാളികളെയും പൊലീസ് സ്റ്റേഷനിലെത്തിച്ചു. അച്ഛനും അമ്മയുമെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി. രക്ഷാകര്‍ത്താക്കളുടെ അശ്രദ്ധയാണ് ഇതിന് കാരണമെന്നും ഭാഗ്യംകൊണ്ടാണ് കുഞ്ഞ് രക്ഷപ്പെട്ടതെന്നും കുണ്ടറ സിഐ. ജയകൃഷ്ണന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category