1 GBP = 92.50 INR                       

BREAKING NEWS

മൂന്നര പതിറ്റാണ്ടു നീണ്ട പ്രവാസ ജീവിതത്തിന് ശേഷം ഗോവിന്ദേട്ടന്‍ നാട്ടിലേക്ക് മടങ്ങി; 38 വര്‍ഷമായി ഷാര്‍ജാ മലയാളികളുടെ പുഞ്ചിരിക്കുന്ന മുഖമായി മാറിയ ഗോവിന്ദന്‍ കോവിഡ് കാലത്ത് നാട്ടിലേക്ക് മടങ്ങിയത് ശിഷ്ടകാലം കുടുംബത്തോടൊപ്പം കഴിയണമെന്ന ആഗ്രഹത്തോടെ

Britishmalayali
kz´wteJI³

ഷാര്‍ജ: ഷാര്‍ജാ മലയാളികള്‍ക്കിടയില്‍ സുപരിചതനാണ് ടെയ്ലര്‍ ഗോവിന്ദേട്ടന്‍. 38 വര്‍ഷമായി ഷാര്‍ജാ മലയാളികള്‍ക്ക് മുന്നില്‍ മുഞ്ചിരിക്കുന്ന മുഖവുമായി ഗോവിന്ദന്‍ ഉണ്ട്. ഒരു പക്ഷേ ഷാര്‍ജയിലെ പല തല മുതിര്‍ന്ന മലയാളികള്‍ക്കും മുന്നേ ഷാര്‍ജയിലെത്തിയ ആളാണ് കണ്ണൂര്‍ ചേലേരി സ്വദേശിയായ ഗോവിന്ദന്‍ എന്ന 68കാരന്‍. 38 വര്‍ഷമായി അന്നം തന്ന നാട് ഗോവിന്ദന് ജന്മനാട് പോലെ തന്നെ പ്രിയപ്പെട്ടതായിരുന്നു. എന്നാല്‍ കോവിഡ് മഹാമാരിയുടെ കാലത്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് ഗോവിന്ദന്‍.

ഇന്നലെയാണ് വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള പ്രത്യേക വിമാന്തതില്‍ ഗോവിന്ദന്‍ നാട്ടിലേക്ക് തിരിച്ചത്. തന്റെ 30-ാം വയസ്സില്‍ 1982-ല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനു പിറകുവശമുള്ള അല്‍ മത്രൂഷി എന്ന ടെയ്‌ലറിങ് സ്ഥാപനത്തില്‍ തയ്യല്‍ക്കാരനായാണ് ഇദ്ദേഹം പ്രവാസ ജീവിതം ആരംഭിച്ചത്. 30 വര്‍ഷം അവിടെ ജോലി ചെയ്തു. 2011ല്‍ അന്നത്തെ ഉടമ സ്ഥാപനം നിര്‍ത്തി പോകുന്ന അവസരത്തില്‍ അത് ഏറ്റെടുത്ത് നടത്തുകയായിരുന്നു. ജീവിതത്തിലെ ഒട്ടേറെ വഴിത്തിരിവുകള്‍ സംഭവിച്ചത് ഇക്കാലത്താണ്.

ഷാര്‍ജയിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ ഇന്നേവരെ മൈബെല്‍ ഫോണ്‍ ഉപയോഗിക്കാത്ത അപൂര്‍വം ചിലരിലൊരാളാണ് ഷാര്‍ജയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രിയപ്പെട്ട ഗോവിന്ദേട്ടന്‍. തന്റെ കടയിലെ ലാന്‍ഡ് ലൈനില്‍ കൂടിയാണ് ഇദ്ദേഹം പുറംലോകവുമായി ബന്ധപ്പെട്ടിരുന്നത്. കൂടുതല്‍ സമയവും കടയിലായതിനാല്‍ ഇദ്ദേഹത്തെ ബന്ധപ്പെടാന്‍ ആളുകള്‍ക്ക് മൊബൈല്‍ ഫോണ്‍ തന്നെ വേണമെന്നുമില്ലായിരുന്നു. തനിക്ക് സാധിക്കും വിധം മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാന്‍ ഇദ്ദേഹം എന്നും മുന്‍പന്തിയിലുണ്ടാകാറുണ്ട്. പക്ഷേ, ഇത് ആരേയും അറിയിക്കാറില്ലെന്നേയുള്ളൂ. വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് വര്‍ഷങ്ങളായി വസ്ത്രങ്ങള്‍ നല്‍കിയിരുന്ന കാര്യം വളരെ അടുത്ത സുഹ്യത്തുക്കള്‍ പോലും അറിഞ്ഞത് ഈയടുത്താണ്.

ജീവിതം അല്ലലും അലട്ടലുമില്ലാതെ, ആരോടും ശത്രുതയോ ഇഷ്ടക്കുറവോ ഇല്ലാതെ മുന്നോട്ട് ഒഴുകുന്നതിനിടെയാണ് മഹാമാരി എല്ലാ പ്രതീക്ഷകളും തകര്‍ത്തത്. ഈ സാഹചര്യത്തില്‍ കുടുംബത്തിന്റെ തുണയില്ലാതെ ജീവിതം മുന്നോട്ടു പോകുന്നത് പ്രയാസകരമാണെന്ന് തിരിച്ചറിഞ്ഞ് കൂടുതല്‍ ആലോചിക്കാതെ നാട്ടിലേയ്ക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

ഒരു പുരുഷായുസ്സിന്റെ മുക്കാല്‍ ഭാഗവും ഉറ്റവര്‍ക്കും ഉടയവര്‍ക്കുമായി ജീവിച്ച താന്‍ ശേഷിക്കുന്ന കാലം കുടുംബത്തോടൊപ്പം കഴിയുകയാണെന്ന് അദ്ദേഹം സുഹൃത്തുക്കളോടും പരിചയക്കാരോടും വ്യക്തമാക്കി യാത്ര ചോദിച്ചു. ഈ മാസം 25ന് 68ാം പിറന്നാള്‍ ആഘോഷിച്ച ഗോവിന്ദന്‍ അതിന്റെ പിറ്റേദിവസമാണ് നാട്ടിലേക്ക് മടങ്ങിയത്. യുഎഇയിലെ ചെരാത് കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരിയായ ഇദ്ദേഹത്തിനു കൂട്ടായ്മ ഓണ്‍ലൈന്‍ മീറ്റിങ്ങിലൂടെ യാത്രയയപ്പു നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category