1 GBP = 92.50 INR                       

BREAKING NEWS

ഇരട്ട ന്യൂനമര്‍ദ്ദത്തിന് സാധ്യത പ്രവചിച്ചതോടെ കേരളം വീണ്ടും പ്രളയ ഭീതിയിലേക്ക്; ഇടുക്കി അടക്കമുള്ള ഡാമുകളിലെ ജലനിരപ്പ് പുതുക്കി നിശ്ചയിച്ച് ജലകമ്മീഷനും; അണക്കെട്ടുകള്‍ നിറഞ്ഞു കവിയുന്നതിന് തൊട്ടടുത്ത് എത്തുന്നതിന് മുമ്പേ ഇനി തുറന്നു വിടും; കാലവര്‍ഷം അതിരൂക്ഷമായാല്‍ മെയ് മാസത്തില്‍ മലയാളിയെ കാത്തിരിക്കുന്നത് സമാനതകളില്ലാത്ത ദുരിത കാലം; മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി മുന്‍കരുതലുകള്‍; അതിവര്‍ഷം വീണ്ടുമെത്തുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളം വീണ്ടും പ്രളയ ഭീതിയിലേക്ക്. തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി മെയ് 31നും മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും അതിനോടു ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ പ്രദേശത്തുമായി മെയ് 29നും രണ്ട് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതനുസരിച്ച് മഴ തിമിര്‍ത്തു പെയ്താല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. പ്രളയസാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്തെ നാലു വലിയ അണക്കെട്ടുകളിലെ ജലനിരപ്പ് കേന്ദ്ര ജലക്കമ്മിഷന്‍ താഴ്ത്തി നിശ്ചയിച്ചു. വൈദ്യുതിബോര്‍ഡിന്റെ കീഴിലുള്ള ഇടുക്കി, കക്കി, ബാണാസുരസാഗര്‍, ഇടമലയാര്‍ അണക്കെട്ടുകളിലാണിത്. ജലനിരപ്പ് ഉയര്‍ന്നാല്‍ മുന്‍കാലത്തെക്കാള്‍ നേരത്തേ ഡാമുകള്‍ തുറന്നുവിടുകയോ വൈദ്യുതി ഉത്പാദനം കൂട്ടി നിരപ്പ് താഴ്ത്തുകയോ വേണം. അതായത് നല്ല മഴ പെയ്താല്‍ മെയ് മാസത്തില്‍ തന്നെ ഇടുക്കി അടക്കമുള്ള ഡാമുകള്‍ തുറക്കും. ഇതുകൊച്ചിയില്‍ പോലും പ്രളയത്തിന് സാധ്യത കൂട്ടും.


ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കപ്പെട്ട പശ്ചാത്തലത്തില്‍ മെയ് 28 മുതല്‍ കേരള തീരത്തും അതിനോട് ചേര്‍ന്നുള്ള അറബിക്കടലിലും മത്സ്യ ബന്ധനം പൂര്‍ണ്ണമായി നിരോധിച്ചു. നിലവില്‍ ആഴക്കടല്‍, ദീര്‍ഘദൂര മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടുക്കൊണ്ടിരിക്കുന്നവര്‍ മെയ് 28 രാത്രിയോടെ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ന്യൂനമര്‍ദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയ്യറെടുപ്പുകള്‍ നടത്താന്‍ ദുരന്ത നിവാരണ അഥോറിറ്റി നിര്‍ദ്ദേശം നല്‍കി. ഏറെ കരുതലോടെയാണ് സംസ്ഥാന സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നത്. കോവിഡ് പ്രതിരോധത്തിന്റെ സാമൂഹിക അകല കാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് പോലും വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തു കഴിഞ്ഞു.

മെയ് മാസം 30 വരെ തെക്ക് പടിഞ്ഞാറ് അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇന്നും നാളെയും വടക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ മാസം 29 വരെ വടക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കും. ഈ മാസം 30 വരെ തെക്ക്കിഴക്ക് അറബിക്കടല്‍,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധന നിരോധനത്തോടൊപ്പം കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ കണ്ടത്തി കോവിഡ് മാര്‍ഗ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിവെക്കാനും അവ പൊതുജനങ്ങളെയും ജനപ്രതിനിധികളെയും അറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിരമായി കടലാക്രമണ ഭീഷണിയുള്ള മേഖലകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മണല്‍ച്ചാക്കുകളോ ജിയോ ട്യൂബുകളോ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍, ജലസേചന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവര്‍ക്ക് ദുരന്ത നിവാരണ അഥോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അതിനാല്‍ വെള്ളപ്പൊക്ക, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ന്യൂനമര്‍ദം സ്വാധീനത്താല്‍ മഴ ലഭിക്കുന്ന ഘട്ടത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണം. ഇവിടങ്ങളില്‍ ക്യാമ്പുകള്‍ സജ്ജീകരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി വിടാനുള്ള സാധ്യതയുണ്ട്. അണക്കെട്ടുകളുടെ താഴെയും നദിക്കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കുറച്ചു ദിവസം മുമ്പ് മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് വളരെ നേരത്തെ തന്നെ കരുതല്‍ നിര്‍ദ്ദേശങ്ങള്‍ കുറയ്ക്കുന്നത്.

ഡാമുകളിലെ ജലനിരക്ക് പുതുക്കി നിശ്ചിയിക്കുന്നത് പ്രളയത്തെ ഒഴിവാക്കാനാണ്. വിവിധ തീയതികളില്‍ വൈദ്യുതിബോര്‍ഡ് നിശ്ചയിച്ചതിനെക്കാള്‍ താഴ്ന്ന നിരപ്പാണ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചത്. മഴപെയ്താലും ഇല്ലെങ്കിലും ഈ തോതിലേ അണക്കെട്ടുകളില്‍ വെള്ളം ശേഖരിക്കാവൂ. കമ്മിഷന്റെ പുതിയ നിയന്ത്രണരേഖ വൈദ്യുതിബോര്‍ഡ് കഴിഞ്ഞദിവസം അംഗീകരിച്ചു. ജലനിരപ്പ് ഉയര്‍ന്നാല്‍ മുന്‍കാലത്തെക്കാള്‍ നേരത്തേ ഡാമുകള്‍ തുറന്നുവിടുകയോ വൈദ്യുതി ഉത്പാദനം കൂട്ടി നിരപ്പ് താഴ്ത്തുകയോ വേണം. തീവ്രമഴ പെയ്യുന്ന ഓഗസ്റ്റില്‍, ബോര്‍ഡ് നിശ്ചയിച്ചതിനെക്കാള്‍ നന്നേകുറഞ്ഞ നിരപ്പാണ് കമ്മിഷന്‍ അംഗീകരിച്ചത്. അണകളുടെ പരിപാലനത്തില്‍ അന്തിമതീരുമാനം കേന്ദ്ര ജലക്കമ്മിഷന്റേതാണ്. എന്നാല്‍ മഴ അതിവേഗമെത്തിയാല്‍ അടിയന്തരമായി തന്നെ ഡാം തുറക്കേണ്ടി വരും. ഇത് പ്രളയത്തിനുള്ള സാധ്യത കൂട്ടും.

2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍നിന്നുള്ള പാഠം ഉള്‍ക്കൊണ്ടാണ് ഡാമുകളിലെ ജലസംഭരണം കുറയ്ക്കുന്നത്. അന്ന് നിറഞ്ഞുനിന്ന ഡാമുകള്‍ ഒരുമിച്ച് തുറക്കേണ്ടിവന്നത് പ്രളയം രൂക്ഷമാക്കി. 2018 ഓഗസ്റ്റ് ഒമ്പതിന് 26 വര്‍ഷത്തിനുശേഷം ഇടുക്കി അണക്കെട്ട് തുറന്നത് 2398.8 അടി വെള്ളം ഉയര്‍ന്നശേഷമാണ്. എന്നാല്‍, കമ്മിഷന്റെ നിയന്ത്രണരേഖയനുസരിച്ച് ഇവിടെ ഇനി ഓഗസ്റ്റ് പത്തിന് 2383.53 അടി വെള്ളമേ പാടുള്ളൂ. മുന്‍കാലത്ത് ശേഖരിച്ചിരുന്നതിനെക്കാള്‍ 15 അടിയിലേറെ താഴെ. ജൂണ്‍ പത്തിന് ഇടുക്കിയിലെ ജലനിരപ്പ് 2373 അടി മാത്രമേ പാടുള്ളൂ. ജൂണ്‍ 20-ന് 2375 അടി നിലനിര്‍ത്താന്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചെങ്കിലും കമ്മിഷന്‍ അത് 2373 അടിയായി താഴ്ത്തി. ജൂണ്‍ 30-വരെ അതില്‍ക്കൂടാന്‍ പാടില്ല.

ഇടമലയാറില്‍ ഓഗസ്റ്റ് പത്തിന് 166 മീറ്റര്‍ നിലനിര്‍ത്താനാണ് ബോര്‍ഡ് താത്പര്യപ്പെട്ടതെങ്കില്‍ ജലക്കമ്മിഷന്‍ 163 മീറ്ററായി കുറച്ചു. കക്കിയില്‍ ജൂണ്‍ പത്തിന് 976 മീറ്റര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. ജലക്കമ്മിഷന്‍ 975.36 ആയി കുറച്ചു. പ്രളയനിയന്ത്രണത്തിന് മുന്‍ഗണന നല്‍കുന്നതാണ് പുതിയ മാര്‍ഗരേഖയെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category