1 GBP = 92.50 INR                       

BREAKING NEWS

ആപ്പിലെ ബുക്കിംഗിന് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം; ഒരാള്‍ക്ക് ഒരു തവണ കിട്ടുക 3 ലിറ്റര്‍; ഒരിക്കല്‍ വാങ്ങിയാല്‍ നാല് ദിവസത്തിന് ശേഷം മാത്രമേ വീണ്ടും കിട്ടൂ; മദ്യം വാങ്ങാന്‍ ബുക്ക് ചെയ്യുന്ന ആള്‍ തന്നെ കൗണ്ടറില്‍ എത്തണമെന്നില്ല; എന്നാല്‍ ബുക്ക് ചെയ്ത ഫോണ്‍ വരുന്നയാളിന്റെ കൈവശം വേണം; ബുക്ക് ചെയ്ത സമയത്തിന് എത്തിയില്ലെങ്കില്‍ മദ്യം കിട്ടുകയുമില്ല; ബവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഒറ്റരാത്രി ഡൗണ്‍ലോഡ് ചെയ്തത് ലക്ഷങ്ങള്‍; ഇന്ന് മുതല്‍ കേരളത്തില്‍ വീണ്ടും മദ്യവില്‍പ്പന

Britishmalayali
kz´wteJI³

കൊച്ചി: കേരളത്തില്‍ മദ്യവില്‍പ്പന ഇന്ന് വീണ്ടും തുടങ്ങും. നിരവധി ആളുകളുടെ കാത്തിരിപ്പിന് അവസാനം. മദ്യ വിതരണത്തിനുള്ള ബവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ വന്നു. സെര്‍ച്ചില്‍ വരാന്‍ കുറച്ചു സമയം എടുക്കുമെങ്കിലും ആപ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്ക് ഫെയര്‍കോഡ് ടെക്നോളജീസ് പുറത്തുവിട്ടു. ഒരുലക്ഷത്തില്‍ അധികം പേര്‍ ആപ്പ് ഡൗണ്‍ ലോഡ് ചെയ്തുവെന്നാണ് കണക്ക്. എന്നാല്‍ ഇത് ലക്ഷങ്ങള്‍ പിന്നിട്ടുവെന്നാണ് സൂചന. വ്യാഴാഴ്ച രാവിലെ ഒമ്പതു മുതലാണ് മദ്യവില്‍പന ആരംഭിക്കുക. ആപ്പിന്റെ ചോര്‍ച്ചാ വിവാദത്തില്‍ കമ്പനിക്ക് പങ്കില്ലെന്നും ഫെയര്‍ കോഡ് അറിയിച്ചു.

ആദ്യ ദിവസം ആപ് പ്ലേ സ്റ്റോറില്‍ വരാന്‍ താമസമുണ്ടായതിനാല്‍ മദ്യത്തിനുള്ള ബുക്കിങ് സമയത്തില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യമായതിനാല്‍ രാത്രിയിലും ബുക്ക് ചെയ്യാനാകും. പ്ലേ സ്റ്റോറില്‍ പബ്ലിഷ് ചെയ്യുന്നതിന് നല്‍കിയെങ്കിലും ഗൂഗിള്‍ കൂടുതല്‍ സമയം പരിശോധനയ്ക്കു എടുത്തതിനാലാണ് ലൈവില്‍ വരാന്‍ വൈകിയതെന്നു ഫെയര്‍കോഡ് ടെക്നോളജീസ് അധികൃതര്‍ വ്യക്തമാക്കി.

നേരത്തേ യൂസര്‍ മാന്വല്‍ പുറത്തു പോയതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ എസ്എംഎസ് അയയ്ക്കുന്നുണ്ട്. ഏകദേശം പത്തുലക്ഷം മെസേജുകളെങ്കിലും ലഭിച്ചു കഴിഞ്ഞു. ഇതിലൂടെ ആര്‍ക്കെങ്കിലും ടോക്കണുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അസാധുവായിരിക്കും. ആപ് പബ്ലിഷ് ആയതിനു ശേഷം ലഭിക്കുന്ന ടോക്കണുകള്‍ക്കു മാത്രമേ സാധുതയുണ്ടാകൂ. അതിനു മുമ്പ് എപികെ വഴി ബുക് ചെയ്തവരുടെ ടോക്കണുകളും സാധുവായിരിക്കില്ല.

ആപ്പിന്റെ എപികെ ഫയല്‍ ചോര്‍ന്നത് കമ്പനിയില്‍ നിന്നോ ജീവനക്കാരില്‍ നിന്നോ അല്ല. കര്‍ശനമായ നിയന്ത്രണമാണ് ഓഫിസിലുള്ളത്. ആപ് ഉപയോഗിക്കുന്നതിനുള്ള യൂസര്‍ മാന്വല്‍ പുറത്തു വിട്ടതും കമ്പനിയില്‍ നിന്നുള്ളവരല്ല. ആപ് പബ്ലിഷ് ചെയ്ത ശേഷം പുറത്തു വിടുന്നതിനായിരുന്നു തീരുമാനം. ഇതിനിടെയാണ് മാന്വല്‍ പുറത്തായത്. ഇതിലും ജീവനക്കാര്‍ ഉത്തരവാദികളല്ല'- ഫെയര്‍കോഡ് ടെക്നോളജീസ് പറഞ്ഞു. ആപ് വരാന്‍ മണിക്കൂറുകള്‍ വൈകിയതോടെ കമ്പനിയുടെ ഫേസ്ബുക് പേജില്‍ അന്വേഷണങ്ങളുമായി ഉപയോക്താക്കള്‍ തിരക്കുകൂട്ടി. ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിക്കാം. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായതായി ഫേസ്ബുക്ക് പേജിലൂടെയാണ് ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചത്.

ഇന്ന് 4,64,000 ടോക്കണ്‍ നല്‍കാന്‍ കഴിഞ്ഞേക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. നാളത്തേയ്ക്കുള്ള ബുക്കിങ്ങ് ഇന്ന് രാത്രി 10 മണി വരെ നടത്താനാകും. ഇതുവരെ 10 ലക്ഷത്തോളം എസ്എംഎസ് ബുക്കിങ്ങ് ആണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ ബുക്കിങ്ങ് നല്‍കിയിട്ടില്ല. ആപ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞതിനു ശേഷം മാത്രമേ എസ്എംഎസ് ബുക്കിങ്ങ് ആരംഭിക്കുകയുള്ളുവെന്നും കമ്പനി വ്യക്തമാക്കി. 301 ബെവ്‌കോ ഔട്ട്‌ലെറ്റുകളിലുടെയും 576 ബാര്‍ ഹോട്ടലുകളിലും മദ്യം വില്‍പന നടത്തും. ഒരു ഫോണ്‍ നമ്പറില്‍ നാലു ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ മദ്യം ലഭിക്കൂ.

സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിക്കാവുന്ന ബെവ് ക്യൂ (Bev Q) ആപ്പ് വഴിയും എസ്.എം.എസ് വഴിയുമുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയുമാണ് വില്‍പന. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കാന്‍ ക്യൂ മാത്രമാണ് ഓണ്‍ലൈനാക്കിയിട്ടുള്ളത്. ഷോപ്പുകളിലെ മദ്യവില്‍പനയ്ക്കുള്ള സൗകര്യം അനുസരിച്ച് ഓരോത്തര്‍ക്കും സമയക്രമം നിശ്ചയിച്ച് നല്‍കും. ഒരേസമയം അഞ്ചുപേര്‍ക്കേ മദ്യം ലഭിക്കൂ. ഇന്നലെ വൈകിട്ട് 7 മുതല്‍ ബുക്കിങ് സ്വീകരിച്ചുതുടങ്ങി. ഉച്ചയ്ക്ക് 2ന് ആപ്പിന്റെ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വെര്‍ച്വല്‍ക്യൂ ഒരുക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഓരോ ബുക്കിംഗിനും 50 പൈസ വീതം ബെവ്കോ ഈടാക്കും. കണ്‍സ്യൂമര്‍ഫെഡ് ഉള്‍പ്പടെ മദ്യം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഈ തുക ബെവ്കോയ്ക്ക് നല്‍കണം. ഉപഭോക്താക്കള്‍ക്ക് ബുക്കിങ് ചാര്‍ജില്ല

എസ്.എം.എസ് നമ്പര്‍: 8943389433 ലിക്വര്‍ (Liquor) വേണ്ടവര്‍ എന്നും ബിയര്‍/വൈന്‍ (Beer& Wine)? ആവശ്യമുള്ളവര്‍ > എന്നും ടൈപ്പ് ചെയ്ത് 8943389433 എന്ന നമ്പറിലേക്ക് മെസേജ് അയയ്ക്കണം. എസ്.എം.എസിന് മറുപടിയായി BEVCOQ എന്ന സെന്റര്‍ ഐഡിയില്‍ നിന്ന് സമയവും ബുക്കിംഗും ഉറപ്പാക്കുന്ന സന്ദേശം ഫോണിലെത്തും.ബെവ് ക്യൂ (Bev Q) ആപ്പ് ഗൂഗിള്‍ പ്ളേസ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം. ഒരാള്‍ക്ക് ഒരുതവണ 3 ലിറ്റര്‍. ഒരിക്കല്‍ വാങ്ങിയാല്‍ നാല് ദിവസത്തിന് ശേഷം വീണ്ടും കിട്ടും. മദ്യമ വാങ്ങാന്‍ ബുക്ക് ചെയ്യുന്ന ആള്‍ തന്നെ എത്തണമെന്നില്ല. എന്നാല്‍ ബുക്ക് ചെയ്ത ഫോണ്‍ വരുന്നയാളിന്റെ കൈവശം വേണം. ബുക്ക് ചെയ്ത സമയത്തെത്തിയില്ലെങ്കില്‍ മദ്യം കിട്ടില്ല. അതിന് വീണ്ടും ബുക്ക് ചെയ്യണം. ക്ളബ്ബുകളില്‍ നിന്ന് ഇന്ന് മദ്യം ലഭിക്കില്ല. ഇരുന്ന് കഴിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ അംഗങ്ങള്‍ക്ക് മദ്യം പാഴ്സല്‍ വാങ്ങാന്‍ പ്രത്യേക ഉത്തരവ് ഇറക്കേണ്ടതുണ്ട്.

മിലിട്ടറി കാന്റിനുകള്‍ വഴി മദ്യം നല്‍കുന്നതിന് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ഇക്കാര്യത്തില്‍ ഈയാഴ്ച പരിഹാരം കാണുമെന്ന് എക്സൈസ്‌കമ്മിഷണര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category