1 GBP = 92.50 INR                       

BREAKING NEWS

കരിമൂര്‍ഖന്‍ രണ്ട് തവണ ആഞ്ഞു കുത്തിയിട്ടും ഉത്ര ചാടി എണീറ്റില്ല; വേദന കൊണ്ടു പുളഞ്ഞതും ആരും ശ്രദ്ധിച്ചില്ല; ഭാര്യ പാമ്പു കടിച്ചു മരിക്കുന്നത് വരെ പുറത്ത് അറിയാതിരിക്കാന്‍ ജ്യൂസില്‍ ഭര്‍ത്താവ് മയക്കുമരുന്ന് കലക്കി നല്‍കിയെന്ന സംശയം അതിശക്തം; ആന്തരികാവയവ പരിശോധനാ ഫലം അതിനിര്‍ണ്ണായകമാകും; സുഹൃത്തുക്കള്‍ക്കും കുടുംബാഗങ്ങള്‍ക്കും കുറ്റകൃത്യത്തില്‍ പങ്കെന്ന് സംശയിച്ച് അന്വേഷണ സംഘം; ഉത്രാക്കേസില്‍ പ്രതിക്ക് ശിക്ഷ ഉറപ്പിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ തേടി പൊലീസ്

Britishmalayali
kz´wteJI³

കൊല്ലം: അഞ്ചലിലെ ഉത്ര വധക്കേസില്‍ ശാസ്ത്രീയതെളിവുകള്‍ തേടി അന്വേഷണസംഘം. കേസില്‍ ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ പഴുതടച്ച തെളിവുകളാണ് ആവശ്യം. കേസില്‍ ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസ പരിശോധനാ ഫലം അതിനിര്‍ണ്ണായകമാകും. മയക്കുമരുന്നോ മറ്റോ നല്‍കിയതുകൊണ്ടാണോ പാമ്പുകടിയേറ്റിട്ടും ഉത്ര പ്രതികരിക്കാതിരുന്നതെന്നും അന്വേഷിക്കും. മൂര്‍ഖന്‍ കടിച്ചാല്‍ ത്ര ഉറക്കത്തിലായാലും ആള്‍ ണീക്കും. എന്നാല്‍ പാമ്പു കടിച്ചിട്ടും ഉത്ര പ്രതികരിച്ചതു പോലുമില്ല. ഇതാണ് മയക്കുമരുന്നിന്റെ സാധ്യത ചര്‍ച്ചയാക്കുന്നത്.

ഉത്ര മരിക്കുന്ന ദിവസം ഭര്‍ത്താവ് സൂരജ് തയ്യാറാക്കിയ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കിയിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. അതുകൊണ്ടായിരിക്കാം പാമ്പുകടിച്ചത് ഉത്ര അറിയാതെ പോയതെന്നും പൊലീസ് കരുതുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം എത്തിയാലേ ഇക്കാര്യം വ്യക്തമാകൂ. ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ കുടഞ്ഞിട്ടെന്നു സമ്മതിക്കുന്ന സൂരജ്, പാമ്പുകൊത്തുന്നതു കണ്ടില്ലെന്നും ചീറ്റുന്ന ശബ്ദം കേട്ടുവെന്നുമാണ് മൊഴി നല്‍കിയത്. അണലി കടിക്കുന്നതിനും മുമ്പ് വീട്ടില്‍ സ്റ്റെയര്‍കെയ്‌സിന്റെ പടികളില്‍ ഉത്ര കണ്ടുവെന്നു പറയുന്ന പാമ്പ് ചേരയായിരുന്നുവെന്നാണ് സൂരജ് പൊലീസിനു നല്‍കിയ മൊഴി. ഈ പാമ്പിനെ സൂരജ് പേടികൂടാതെ കൈകാര്യം ചെയ്തുവെന്ന് ഉത്ര പറഞ്ഞതായി ഉത്രയുടെ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു.

ഉത്രയുടെ മരണം പാമ്പുകടിയേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം ആയി കഴിഞ്ഞു. വിഷം നാഡീവ്യൂഹത്തെ ബാധിച്ചതിനെ തുടര്‍ന്നാണ് മരണം. ഉത്രയുടെ ഇടതുകൈയില്‍ രണ്ടുതവണയാണ് പാമ്പുകടിച്ചത്. കടിച്ചത് മൂര്‍ഖന്‍ പാമ്പാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബുധനാഴ്ചയാണ് അന്വേഷകസംഘത്തിനു ലഭിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ഉത്രയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇതോടെ തന്നെ പാമ്പുകടിയേറ്റത് ഉത്ര അറിയാതിരുന്നതില്‍ ദുരൂഹത കൂടി. ഇതിന്റെ കാരണം ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വരുന്നതോടെ വ്യക്തമാകുമെന്നാണ് പൊലീസും പറയുന്നത്.

ഉത്രയെ കൊത്തിയതെന്നു സംശയിക്കുന്ന പാമ്പിന്റെ വിഷപ്പല്ലും മാംസഭാഗങ്ങളും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പാമ്പിന്റെ ഡി.എന്‍.എ. പരിശോധനയും നടത്തും. ഒരുവര്‍ഷമായി സൂരജ് ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറുകള്‍ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചു. കുറ്റകൃത്യത്തില്‍ സൂരജിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്. തെളിവു കിട്ടിയാല്‍ ഇവരേയും അറസ്റ്റു ചെയ്തു.

ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും സൂരജ് സമ്മതിച്ചു. 2018 മാര്‍ച്ച് 26-നായിരുന്നു വിവാഹം. മാസങ്ങള്‍ക്കകം അസ്വാരസ്യങ്ങളാരംഭിച്ചു. കഴിഞ്ഞ ജനുവരിയില്‍ ദമ്പതികള്‍ തമ്മില്‍ അടൂരിലെ വീട്ടില്‍ വഴക്കുണ്ടായി. വിവരമറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദരപുത്രന്‍ ശ്യാമും അടൂരിലെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍, സ്ത്രീധനമായി ലഭിച്ച 96 പവന്‍, അഞ്ചുലക്ഷം രൂപ, കാര്‍ എന്നിവയും 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോയും മടക്കിനല്‍കേണ്ടിവരുമെന്നു ഭയപ്പെട്ടു കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണു പൊലീസ് പറയുന്നു.

സൂരജിനെ രക്ഷിക്കാന്‍ മാതാവ് നിരത്തിയ ന്യായവാദങ്ങള്‍ എല്ലാം പച്ച കള്ളമാണെന്നും പൊലീസ് പറയുന്നു. സൂരജിന്റെ മാതാവും സഹോദരിയും ഉള്‍പ്പടെയുള്ളവരെ ചോദ്യംചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു. പിടിയിലായ ദിവസം സൂരജ് തങ്ങിയ വീട്ടിലെ അംഗങ്ങളെയും ചോദ്യംചെയ്യും. കൂടുതല്‍ അറസ്റ്റിനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. ഉത്രയുടെ സ്വര്‍ണം ലോക്കറില്‍നിന്ന് എടുത്തതു പരിശോധിക്കാന്‍ സൂരജുമായി അന്വേഷണസംഘം ബാങ്കിലെത്തിയെങ്കിലും ബാങ്ക് അധികൃതര്‍ അനുമതി നല്‍കിയില്ല. നടപടിക്രമങ്ങള്‍ കണക്കിലെടുത്താണിതെന്നു ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയതോടെ, സ്വര്‍ണമെടുക്കാന്‍ സൂരജ് ബാങ്കിലെത്തിയ ദിവസത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ആവശ്യപ്പെട്ടു.

അതിനിടെ പൊലീസിനെതിരേ ഗുരുതര ആരോപണവുമായി സൂരജ് രംഗത്തു വന്നു. പൊലീസ് തന്നെ ഉപദ്രവിച്ചെന്നും തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സൂരജ് ആരോപിച്ചു. അടൂരിലെ വീട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു സൂരജിന്റെ പ്രതികരണം. ഉത്രയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത പ്ലാസ്റ്റിക്ക് കുപ്പി പൊലീസ് അവിടെ കൊണ്ടുവച്ചതാണ്. ഈ കുപ്പിയില്‍ തന്റെ വിരലടയാളം പൊലീസ് പതിപ്പിച്ചിരുന്നു. തന്റെ കുഞ്ഞിനെയും അച്ഛനെയും അമ്മയെയും സഹോദരിയെയും ഉപദ്രവിക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നതായും സൂരജ് അലറിക്കരഞ്ഞ് കൊണ്ട് പറഞ്ഞു.

പൊലീസ് കേസില്‍ കുടുക്കിയതാണെന്ന് രണ്ടാം പ്രതി സുരേഷും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറഞ്ഞു. നേരത്തെ കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴും സുരേഷ് ഇതേ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, പ്രതികളുടെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഏതെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണോ എന്നും സംശയമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category