1 GBP = 94.00 INR                       

BREAKING NEWS

ഇനി സ്നിഗ്ധയ്ക്ക് രക്ഷയില്ല; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഗൗരവത്തോടെ എടുത്ത് ടോമിന്‍ തച്ചങ്കരി; ക്രൈംബ്രാഞ്ച് മേധാവിയുടെ അന്വേഷണ നീക്കം അട്ടിമറിക്കാന്‍ കരുക്കള്‍ നീക്കി ഐപിഎസ് അസോസിയേഷനിലെ സുധേഷ് കുമാര്‍ അനുകൂലികളും; പൊലീസുകാരന്റെ കഴുത്തൊടിച്ച കേസ് കൊലപാതക ശ്രമത്തിന് സമാനമെന്ന് വിലയിരുത്തല്‍; കള്ളപരാതി നല്‍കി ഗവാസ്‌കറെ കുടുക്കാനുള്ള നീക്കവും തിരിച്ചടിയാകും; പൊലീസിലെ ഭിന്നത രൂക്ഷമാക്കാന്‍ കനകക്കുന്നിലെ ഐപിഎസുകാരന്റെ മകളുടെ മര്‍ദ്ദന കേസ് വീണ്ടും

Britishmalayali
kz´wteJI³

തിരുവനന്തപുരം: എ.ഡി.ജി.പി. സുദേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ പേരില്‍ പൊലീസ് ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ കേസ് നിലനില്‍ക്കുമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തെ അട്ടിമറിക്കാന്‍ പൊലീസില്‍ അണിയറ നീക്കം. അഡ്വക്കേറ്റ് ജനറല്‍ ക്രൈംബ്രാഞ്ചിന് നിയമോപദേശം നല്‍കിയ സാഹചര്യത്തില്‍ കുറ്റപത്രത്തിന് സാധ്യത ഏറി. ഇതോടെയാണ് അണിയറ നീക്കം സജീവമായത്. അതേസമയം, ഡ്രൈവറുടെപേരില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കേസ് നിലനില്‍ക്കില്ലെന്നും എ.ജി. അറിയിച്ചു. ഇനി നിര്‍ണ്ണായകമാകുക ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയുടെ നിലപാടാണ്. എന്നാല്‍ കുറ്റപത്രം നല്‍കുമെന്ന ഉറച്ച നിലപാടില്‍ തച്ചങ്കരി എത്തിയതായി സൂചനയുണ്ട്. ഇതോടെ ഐപിഎസിലെ ഒരു വിഭാഗം എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്.

2018 ജൂണ്‍ 14-നാണ് സുദേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറായ ഗവാസ്‌കറെ കൈയേറ്റംചെയ്തെന്ന പരാതിയുയര്‍ന്നത്. എ.ഡി.ജി.പി.യുടെ മകളും ഭാര്യയും പ്രഭാതനടത്തത്തിനായി കനകക്കുന്ന് ഭാഗത്തുവന്നശേഷം, തിരികെവിളിക്കാന്‍ ഗവാസ്‌കര്‍ വാഹനവുമായി എത്താന്‍ വൈകിയതായിരുന്നു കൈയേറ്റത്തിന് കാരണമായത്. വിവാദം ഉയര്‍ന്നതോടെ പെണ്‍കുട്ടി ഗവാസ്‌കര്‍ക്ക് എതിരേയും പരാതിനല്‍കി. സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ഇത് കള്ളപരാതിയാണെന്ന് വന്നതും പൊലീസില്‍ ചിലരെ കുഴക്കുന്നുണ്ട്. ഗവാസ്‌കറെ കൊണ്ട് പരാതി പിന്‍വലിക്കാനുള്ള തന്ത്രമായിരുന്നു ഇത്. എന്നാല്‍ ഇതിനെ അഡ്വക്കേറ്റ് ജനറല്‍ തള്ളികളയുകയാണ്.

മ്യൂസിയം പൊലീസ് രജിസ്റ്റര്‍ചെയ്ത രണ്ടു കേസും പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവംനടന്ന ദിവസം കനക്കുന്ന് ഭാഗത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. സാക്ഷിമൊഴികളും പെണ്‍കുട്ടിക്ക് എതിരായിരുന്നു. ഗവാസ്‌കര്‍ക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്നും ക്രൈംബ്രാഞ്ച് വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കേസുമായി മുമ്പോട്ട് പോകാനാണ് തച്ചങ്കരിയുടെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും കേസിനെ ഇല്ലായ്മ ചെയ്യുന്നതില്‍ താല്‍പ്പര്യമില്ല. ഇതും സുധേഷ് കുമാറിന്റെ മകള്‍ക്ക് വിനയാകും. ഗവാസ്‌കറെ സ്വാധീനിച്ച് കേസ് ഒതുക്കാനുള്ള നടപടിയും ഇതുവരെ നടന്നിട്ടില്ല. ഇങ്ങനെ വലിയ പ്രതിസന്ധിയിലേക്കാണ് സുധേഷ് കുമാറിന്റെ മകള്‍ കടന്നു പോകുന്നത്.

എ.ഡി.ജി.പി. സുദേശ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചെന്ന കേസില്‍ നടപടികളെടുക്കാന്‍ ക്രൈംബ്രാഞ്ചിന് മടി തുടരുകയായിരുന്നു. ഇതിനിടെയാണ് തച്ചങ്കരി തലപ്പത്ത് എത്തിയത്. ഇതോടെ നിയമമോപദേശം തേടി. അതും സുധേഷിന്റെ മകള്‍ക്ക് അനുകൂലമാക്കി. പൊലീസുകാരന്റെ കഴുത്ത് തല്ലിയൊടിച്ച സംഭവാണ് ഇത്. ഗുരുതര പരിക്കുകള്‍ ഗവാസ്‌കറിന് ഏറ്റിരുന്നു. അതുകൊണ്ട് തന്നെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യേണ്ടതാണ്. ചോദ്യം ചെയ്യല്‍ അനിവാര്യമായ കേസും. എന്നാല്‍ ഇതൊന്നും നടന്നില്ല. സംഭവം നടന്ന് 109 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ചും ലോക്കല്‍ പൊലീസും ഒളിച്ചു കളിച്ചപ്പോള്‍ ആരോപണ വിധേയയായ പെണ്‍കുട്ടി വിദേശത്തേക്ക് പോയി. ഇതിന് പൊലീസ് എല്ലാ സഹായവും ഒരുക്കി നല്‍കി. ഈ സാഹചര്യത്തിനാണ് മാറ്റം വരുന്നത്.

പൊലീസ് പിടിച്ചെടുത്ത ടാബ് ഗവാസ്‌കര്‍ തിരിച്ചറിഞ്ഞിരുന്നു. തന്നെ മര്‍ദിക്കാന്‍ ഉപയോഗിച്ച ഉപകരണമാണിതെന്നും ഗവാസ്‌കര്‍ തിരിച്ചറിഞ്ഞു. മ്യൂസിയം പൊലീസാണ് തുടക്കത്തില്‍ കേസെടുത്തത്. യുവതിയുടെ പരാതിയില്‍ ഗവാസ്‌കര്‍ക്കെതിരേയും കേസെടുത്തു. പിന്നീട് ഇരുവരും എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഗവാസ്‌കര്‍ കേസില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായതോടെയാണ് കൗണ്ടര്‍ കേസ് കൊടുത്തത്. ഇതുമായി ബന്ധപ്പെട്ട് പലവിവാദങ്ങളും ഉണ്ടായി. ഗവാസ്‌കറുടെ മകളുടെ മെഡിക്കല്‍ പരിശോധന നടത്തി ഡോക്ടറുടെ റിപ്പോര്‍ട്ട് അടക്കം ചര്‍ച്ചയായി. ഈ ഡോക്ടര്‍ക്കെതിരെ പോലും നടപടിയെടുക്കാന്‍ നീക്കവും നടന്നു. ഇതിനിടെയാണ് യുവതിയുടെ വിദേശ യാത്രയുടെ വിവരം പുറത്തു വന്നത്.

ഉന്നത പൊലീസുദ്യോഗസ്ഥന്റെ മകള്‍ക്കെതിരായ കേസായതിനാലാണ് അന്വേഷണം ഇഴയുന്നതെന്ന് ഗവാസ്‌കര്‍ ആരോപിച്ചിരുന്നു. മര്‍ദിച്ച യുവതി വിദേശത്തേക്ക് പോയത് ഇക്കാരണം കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ ഈ അന്വേഷണം ഫലത്തില്‍ എഡിജിപിയുടെ മകള്‍ക്ക് അനുകൂലമായി മാറുകയും ചെയ്തു. പൊലീസ് അസോസിയേഷനില്‍ ഗവാസ്‌കറിന് അനുകൂലമായ വികാരം ശക്തമാണ്. എന്നാല്‍ എഡിജിപിയുടെ മകളായതു കൊണ്ട് പൊലീസുകാരുടെ സമ്മര്‍ദ്ദം ഫലിക്കുന്നുമില്ല. ഇതിനിടെയാണ് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം വരുന്നത്.

കേസ് ഒതുക്കി തീര്‍ക്കാന്‍ പല ശ്രമങ്ങള്‍ നടന്നു. തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് സമ്മതിച്ചാല്‍ കേസ് ഒത്തുതീര്‍പ്പാക്കുന്ന കാര്യം ആലോചിക്കാമെന്ന് ഗവാസ്‌കര്‍ സമ്മതിക്കുകയും ചെയ്തു. തന്നെ കുറ്റക്കാരനാക്കി സമൂഹത്തിന്റെ മുന്നില്‍ നിര്‍ത്താനാണ് ശ്രമമെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഗവാസ്‌കര്‍ പറഞ്ഞിരുന്നു. സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഐ.പി.എസ്. തലത്തില്‍ ശ്രമം നടക്കുന്നതായി പലരും പറയുന്നുണ്ട്. സമ്മര്‍ദം ചെലുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ഐ.പി.എസ്. ഉദ്യോഗസ്ഥരാരും ഇക്കാര്യത്തിനായി ബന്ധപ്പെട്ടിട്ടില്ല. എത്ര വലിയ സമ്മര്‍ദമുണ്ടായാലും നീതികിട്ടും വരെ പിന്നോട്ടില്ലെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി. എ.ഡി.ജി.പിയുടെ മകള്‍ ആക്രമിച്ചത് അദ്ദേഹത്തിന്റെ അറിവോടെയാണെന്ന് സംശയമുണ്ട്. സംഭവം നടന്നതിന്റെ തലേന്ന് കാറില്‍വെച്ച് മകള്‍ അസഭ്യം പറഞ്ഞ വിവരം എ.ഡി.ജി.പിയെ അറിയിച്ചിരുന്നു. കൂടാതെ ഡ്രൈവര്‍ ചുമതലയില്‍ നിന്ന് മാറ്റിത്തരണമെന്നും അഭ്യര്‍ത്ഥിച്ചു. ഇത് അനിഷ്ടത്തിന് കാരണമായി കാണുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

മകളെ കായിക പരിശീലനത്തിന് കൊണ്ടു പോകുമ്പോള്‍ എ.ഡി.ജി.പി.യോ അദ്ദേഹത്തിന്റെ ഗണ്‍മാനോ സാധാരണ ഒപ്പമുണ്ടാകാറുണ്ട്. സംഭവ ദിവസം എ.ഡി.ജി.പി. വന്നില്ല. ഗണ്‍മാനെ ഒഴിവാക്കാനും നിര്‍ദ്ദേശിച്ചു. എ.ഡി.ജി.പി.യുടെ വാഹനമൊഴിവാക്കി പൊലീസിന്റെ തന്നെ മറ്റൊരു വാഹനത്തില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. അതില്‍ പൊലീസിന്റെ ബോര്‍ഡുണ്ടായിരുന്നില്ല. ഇതെല്ലാം സംശയത്തിന് ഇടനല്‍കുന്നതാണ്. വാഹനമോടിക്കുമ്പോള്‍ വണ്ടി ചെറുതായി പോലും ഉലഞ്ഞാല്‍ എ.ഡി.ജി.പി ചീത്ത വിളിക്കും. മറ്റൊരു വാഹനം എതിരേ വന്നപ്പോള്‍ വണ്ടി ബ്രേക്കിട്ടതിന്റെ പേരിലാണ് മുന്‍ ഡ്രൈവറെ മാറ്റിയതെന്നും ഗവാസ്‌കര്‍ വെളിപ്പെടുത്തിയിരുന്നു. സുധേഷ് കുമാറിന്റെ വീട്ടില്‍ പൊലീസുകാര്‍ക്ക് നേരിടേണ്ടി വന്ന നിരവധി പീഡനങ്ങളും പുറത്തുവന്നു. ഇതൊന്നും സര്‍ക്കാര്‍ തലത്തില്‍ നടപടിക്ക് കാരണമായില്ല.

എ.ഡി.ജി.പിയുടെ മകള്‍ക്ക് കായിക പരിശീലനം നല്‍കുന്നത് പൊലീസിലെ വനിതാ പരിശീലകയാണ്. ഇത് നിയമവിരുദ്ധമാണ്. കനകക്കുന്നില്‍ എത്തിയ പരിശീലകയോട് സംസാരിച്ചെന്ന് ആരോപിച്ചാണ് തന്നെ ചീത്തവിളിക്കുകയും മര്‍ദിക്കുകയും ചെയ്തതെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. എ.ഡി.ജി.പിയുടെ മകള്‍ മറ്റൊരു പൊലീസ് ഡ്രൈവറെ മുമ്പും മര്‍ദിച്ചിട്ടുണ്ടെന്നും സാക്ഷി പറയാന്‍ അദ്ദേഹം തയാറാണെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി. മര്‍ദനം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോഴാണ് പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരെ പരാതിയുമായി എ.ഡി.ജി.പി സുദേഷ്‌കുമാര്‍ രംഗത്ത് വന്നത്. അലക്ഷ്യമായി വാഹനം ഓടിച്ചതാണ് ഗവാസ്‌കര്‍ക്ക് പരുക്കേല്‍ക്കാന്‍ കാരണമെന്നാണ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category