1 GBP = 94.00 INR                       

BREAKING NEWS

കാന്‍സര്‍ ബാധിച്ചു ഭാര്യ മരിച്ചു; അവസാനമായി ഒരു നോക്ക് കാണാനാവാതെ പ്രിയപ്പെട്ടവള്‍ യാത്രയായപ്പോള്‍ കാനഡയില്‍ നിന്നും ജിതിന്‍ എത്തിയത് നിരവധി കടമ്പകള്‍ താണ്ടി: ഭാര്യയെുടെ മരവിച്ച ശരീരം കണ്ട് പൊട്ടിക്കരഞ്ഞ ജിതിനെ അടുത്തിരുത്തി ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും: മൂന്ന് വയസ്സുകാരന്‍ മകനെ കാണണമെങ്കില്‍ ജിതിന് ഇനി ക്വാറന്റൈന് പൂര്‍ത്തിയാക്കണം

Britishmalayali
kz´wteJI³

കോട്ടയം: കാന്‍സര്‍ ബാധിച്ച് മരിച്ച ഭാര്യയെ കാണാന്‍ ജിതിന്‍ എത്തിയത് കാനഡയില്‍ നിന്നും. അപ്പോഴേയ്ക്കും അനു ജോര്‍ജ് (33) മരിച്ചിട്ട് ഒരാഴ്ച പിന്നിട്ടിരുന്നു. എറണാകുളം പോത്താനിക്കാട് ചേറാടി വൈറ്റ്ഹൗസില്‍ ജിതിന്‍ മാത്യുവിനാണ് ഭാര്യ അനുവിന്റെ മൃതദേഹം കാണാന്‍ ഒരാഴ്ച കാത്തിരിക്കേണ്ടി വന്നത്. അപ്പോള്‍ ജിതിന്റെ മനസ്സില്‍ മുഴങ്ങിയത് മുഴുവനും ഭാര്യയുടെ വാക്കുകളായിരുന്നു. അച്ചായാ... ഒരുനോക്ക് കാണാന്‍ പറ്റുമോ എന്ന അനുവിന്റെ ചോദ്യം. പ്രിയതമയുടെ ആ ആഗ്രഹം സാധിച്ചു കൊടുക്കാനാവാത്തതിന്റെ സങ്കടം ജിതിന്റെ കണ്ണുകളില്‍ നിന്നും കണ്ണീരായാണ് പൊഴിഞ്ഞത്.

അനവധി കടമ്പകള്‍ താണ്ടി ബുധനാഴ്ച പുലര്‍ച്ചെയാണ് ഭാര്യയുടെ മൃതദേഹം കാണാന്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ജിതിനെത്തിയത്. ആശുപത്രി വളപ്പില്‍ നിര്‍ത്തിയിട്ട ആംബുലന്‍സില്‍ കയറി ഭാര്യയെ അവസാനമായി കാണുമ്പോള്‍ ഭാര്യയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ജിതിന്‍ പൊട്ടിക്കരഞ്ഞു. കൊച്ചുകുട്ടിയെപ്പോലെ ഏങ്ങലടിച്ച ജിതിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍ നിസ്സഹായരായി.

അനുവിന്റെ വീട്ടിലുള്ള, ഏകമകന്‍ മൂന്നുവയസ്സുകാരന്‍ ഗബ്രിയേലിനെ കാണാനും അവിടത്തെ പള്ളിയില്‍ ഭാര്യയുടെ മരണാനന്തരച്ചടങ്ങുളില്‍ പങ്കെടുക്കാനും ജിതിന് പറ്റില്ല. ആശുപത്രിയില്‍ നിന്ന് ജിതിന്‍ പോത്താനിക്കാട്ടെ വീട്ടില്‍ ക്വാറന്റീനിലേക്കാണ് പോയത്. ''മരിക്കുന്നതിന് നാലുദിവസം മുന്പ് അനു എന്നോട് പലവട്ടം ചോദിച്ചു, അച്ചായാ... ഒരുനോക്ക് കാണാന്‍ പറ്റുമോ. പക്ഷേ, കാണാന്‍ കഴിഞ്ഞത് ഇങ്ങനെയായിപ്പോയി''-ആശുപത്രി വളപ്പില്‍ നിര്‍ത്തിയിട്ട ആംബുലന്‍സില്‍ കയറി ഭാര്യയെ അവസാനമായി കാണുമ്പോള്‍ സങ്കടം മറച്ചുവെക്കാന്‍ കഴിഞ്ഞില്ല ജിതിന്. കൊച്ചുകുട്ടിയെപ്പോലെ അവന്‍ ഏങ്ങലടിച്ച് കരഞ്ഞു.

കാനഡയില്‍നിന്ന് ഒക്ടോബറിലാണ് കാന്‍സര്‍ ചികിത്സയ്ക്കായാണ് അനുജോസ് നാട്ടിലെത്തിയത്. മെയ് 19-ന് മരിച്ചു. മരണവിവരം അറിഞ്ഞപ്പോള്‍ ജിതിന്‍ ആദ്യം വിളിച്ചത് കേരളത്തിലെ കോവിഡ് വാര്‍ റൂമിലേക്കാണ്. അവരുടെ എല്ലാ സഹായവും കിട്ടി. എന്നാല്‍, ടിക്കറ്റ് ജൂണ്‍ ഒന്പതിനേ കിട്ടൂവെന്നറിയിച്ചു. മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം പലരുടെയും സഹായത്താലാണ് വേഗം വരാനായതെന്ന് ജിതിന്‍ പറഞ്ഞു.

കാനഡയിലെ വാന്‍കൂവറില്‍നിന്ന് ഡല്‍ഹിയിലേക്കും അവിടെനിന്ന് ബംഗളൂരുവിലേക്കുമുള്ള വിമാനങ്ങളിലായിരുന്നു യാത്ര. ബംഗളൂരുവിലെത്തിയപ്പോള്‍ 48 മണിക്കൂര്‍ ക്വാറന്റീനില്‍ പോകണമെന്ന് പറഞ്ഞു. കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. അമര്‍, തൃശ്ശൂര്‍ ഡി.സി.സി. ജനറല്‍ െസക്രട്ടറി വിജയ് ഹരി തുടങ്ങിയവര്‍ സഹായത്തിനെത്തി. അങ്ങനെ അവിടെനിന്ന് പ്രത്യേകാനുമതിയോടെ വിമാനത്തില്‍ നെടുന്പാശേരിയിലെത്തി.

അവിടെയും ക്വാറന്റീന്‍ പ്രശ്നമുയര്‍ന്നു. അവസാനം, ജിതിന്റെ അവസ്ഥ മനസ്സിലാക്കി കോട്ടയത്തേക്ക് പോകാന്‍ അനുമതിനല്‍കി. കാറില്‍ കോട്ടയത്തെത്തി. എളുപ്പമായിരുന്നില്ല ഓരോയിടത്തും ജിതിന്‍ നേരിട്ട കടന്പകള്‍. െബംഗളൂരുവില്‍ വിമാനത്തില്‍ കയറിയശേഷം സാങ്കേതികപ്രശ്നം പറഞ്ഞ് പുറത്താക്കി. അടുത്ത വിമാനത്തിലാണ് ചൊവാഴ്ച രാത്രി പത്തുമണിയോടെ നെടുന്പാശ്ശേരിയിലെത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category