1 GBP = 93.00 INR                       

BREAKING NEWS

ഗോവയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അഞ്ജന ഹരീഷിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പ്രധാനമന്ത്രിക്ക് പരാതിയുമായി മാതാവ് മിനി; ബലാത്സംഗം, ലൈംഗിക ചൂഷണം ഉള്‍പ്പെടെ നിരവധി ക്രൂരകൃത്യങ്ങള്‍ അഞ്ജനയ്ക്കു നേരിടേണ്ടി വന്നതായി മിനിയുടെ ആരോപണം; സാമൂഹ്യവിരുദ്ധരും മയക്കുമരുന്നു ഗ്രൂപ്പുകളും മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പരാതി; ഇരു സംസ്ഥാനങ്ങളിലേയും ഡി.ജി.പിമാര്‍ക്കും പരാതി നല്‍കി

Britishmalayali
kz´wteJI³

കോട്ടയം: ഗോവയിലെ റിസോര്‍ട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത അഞ്ജന ഹരീഷിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പ്രധാനമന്ത്രിക്ക് പരാതി നല്‍കി അഞ്ജനയുടെ അമ്മ മിനി. അഞ്ജനയുടെ മരണത്തിലെ ദുരൂഹത നിലനില്‍ക്കുന്നതായും കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് മിനി പരാതി നല്‍കിയിരിക്കുന്നത്. ബലാത്സംഗം, ലൈംഗിക ചൂഷണം ഉള്‍പ്പെടെ നിരവധി ക്രൂരകൃത്യങ്ങള്‍ അഞ്ജനയ്ക്കു നേരിടേണ്ടി വന്നതായി സംശയിക്കുന്നതായും അമ്മ ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യയാണെങ്കില്‍ തന്നെ അതിലേക്കു നയിച്ച കാരണങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ സഹായിക്കണമെന്നും മിനി അഭ്യര്‍ത്ഥിക്കുന്നു.

നിരവധി സാമൂഹ്യവിരുദ്ധരും ദേശവിരുദ്ധരുമായ ആളുകളും മയക്കുമരുന്നു ഗ്രൂപ്പുകളും അഞ്ജനയുടെ മരണത്തിനു പിന്നിലുള്ളതായി സംശയിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഗോവ, കേരള മുഖ്യമന്ത്രിമാര്‍ ദേശീയ, സംസ്ഥാന വനിത കമ്മിഷന്‍ എന്നിവര്‍ക്കും പരാതി നല്‍കി. അഞ്ജനയുടെ ഒപ്പമുണ്ടായിരുന്ന 13 പേരുടെ വിവരങ്ങളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അഞ്ജനയെ മയക്കുമരുന്ന് ഉപഭോഗത്തിലേക്ക് അടുപ്പിച്ചതെന്നും അവളെ ലൈംഗിക ചൂഷണത്തിനിരയാക്കി കൊന്നതാണെന്നും അമ്മ പരാതിപ്പെടുന്നു.

നീതി ഉറപ്പാക്കാന്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും മിനി ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തിലൂടെ സാമൂഹ്യവിരുദ്ധ ശക്തികളെ നിയമത്തിനു മുന്നിലെത്തിച്ചാല്‍ രാജ്യത്ത് കൂടുതല്‍ അമ്മമാരും പെണ്‍മക്കളും സംരക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ അഞ്ജനയുടെ അമ്മ വ്യക്തമാക്കി. ഇരുസംസ്ഥാനങ്ങളിലേയും ഡിജിപിമാര്‍, കാസര്‍കോട് ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കും പരാതി നല്‍കി.

അഞ്ജന മനോധൈര്യമുള്ള കുട്ടിയാണെന്നും അവളൊരിക്കലും ഒരു ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യില്ലെന്നും മിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂട്ടുകാര്‍ കൊണ്ടുപോയി ഇല്ലാതാക്കിയതാണെന്നാണ് അവര്‍ 'മനോരമ ഓണ്‍ലൈനി'നോടു പറഞ്ഞത്. അഞ്ജനെയ കാണാനില്ലെന്നു കാട്ടി മുന്‍പും ഇവര്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനൊടുവില്‍ അഞ്ജനയെ കണ്ടെത്തിയ പൊലീസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു. അഞ്ജനയുടെ അഭിപ്രായ പ്രകാരം കോടതി സംരക്ഷണച്ചുമതല ഏല്‍പ്പിച്ച് സാമൂഹിക പ്രവര്‍ത്തകയ്‌ക്കൊപ്പമാണ് അയച്ചത്.

ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ജനയെ ഗോവയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഞ്ജനയുടെ സ്വകാര്യഭാഗങ്ങളില്‍ പരുക്കേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ലൈംഗികചൂഷണത്തിന് ഇരയായതായി സംശയിക്കുന്നുവെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയത്. കണ്ണൂര്‍ ബ്രണ്ണന്‍ കോളജില്‍ രണ്ടാം വര്‍ഷം പഠിക്കുന്ന സമയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് അഞ്ജന ചിലരുമായി പരിചയത്തിലായതെന്ന് അമ്മ പറഞ്ഞിരുന്നു.

തുടര്‍ന്ന് രണ്ടു മാസത്തോളം വീട്ടിലേക്കു വരാതായി. പിന്നീട് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ രക്തത്തില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാന്നിധ്യം കണ്ടെത്തി. ചികിത്സയ്ക്ക് കാര്യമായ ഫലം കാണാത്തതിനാല്‍ അവിടെ നിന്ന് തിരുവനന്തപുരത്ത് ഡീഅഡിക്ഷന്‍ സെന്ററിലാക്കി. അവിടെ രണ്ടു മാസത്തോളം ചികിത്സയിലായിരുന്നു. പണം തികയാത്തതിനാല്‍ ലോണ്‍ ഒക്കെ എടുത്താണ് ചികിത്സിച്ചതെന്നു മിനി പറഞ്ഞു.

കൂട്ടുകാര്‍ക്കൊപ്പം ഗോവയിലേക്കു പോയിരുന്ന അഞ്ജനയെ കഴിഞ്ഞ മെയ് 13ന് താമസിച്ചിരുന്ന റിസോര്‍ട്ടിനോടു ചേര്‍ന്ന് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും സംശയകരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞ്ിരുന്നത്. ഏതാനും നാളുകളായി വീടുവിട്ട് കൂട്ടുകാര്‍ക്കൊപ്പം കോഴിക്കോട്ട് താമസിച്ചിരുന്ന അഞ്ജന ഗോവയിലെത്തിയശേഷം വീട്ടിലേക്ക് വിളിച്ചിരുന്നതായും കൂട്ടുകാര്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് പറഞ്ഞിരുന്നതായും മിനി പറയുന്നു.

കഴിവതും വേഗത്തില്‍ വീട്ടിലേക്കു മടങ്ങിയെത്തണമെന്നും മകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മകളെ കൂട്ടിക്കൊണ്ടുവരാനായി പെട്ടെന്ന് ഒന്നും ചെയ്യാനായില്ല. ഇതിനു തൊട്ടുപിന്നാലെയാണ് മകളുടെ മരണവാര്‍ത്ത എത്തുന്നതെന്നും മിനി പറഞ്ഞു.
ബ്രണ്ണന്‍ കോളജില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരായെത്തിയ ചിലരാണ് അഞ്ജനയെ വീട്ടില്‍ നിന്നകറ്റുകയും ലഹരിപദാര്‍ഥങ്ങള്‍ക്ക് അടിമയാക്കുകയും ചെയ്തതെന്ന് മിനി പറഞ്ഞു. അവരുടെ ചില സ്ഥാപിത താല്പര്യങ്ങള്‍ക്കായി അവര്‍ പെണ്‍കുട്ടിയെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു. അതേ സമയം അഞ്ജന ഹരീഷ് പീഡനത്തിന് ഇരയായെന്ന് വാദം തള്ളി ഗോവ പൊലീസ് രംഗത്തെത്തിയിരുന്നു. നിരന്തരം പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. താമസസ്ഥലത്തിനു പത്തുമീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയെ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടത്. അഞ്ജന ഹരീഷ് എന്ന ചിന്നു സുള്‍ഫിക്കര്‍ പീഡനത്തിന് ഇരയായെന്ന വാര്‍ത്തകള്‍ നോര്‍ത്ത് ഗോവ പൊലീസ് സൂപ്രണ്ട് ക്രിഷ്ത് പ്രസൂണാണ് ഈ വാദം തള്ളിയത്. .

തൂങ്ങിമരണത്തിനെ തുടര്‍ന്നുള്ള ശ്വാസം മുട്ടലാണ് മരണത്തിന് കാരണം. അഞ്ജന മരിക്കുന്നതിന് മുന്‍പ് ബലാല്‍സംഗം ചെയ്യപ്പെട്ടുവെനനും നിര്‍ബന്ധപൂര്‍വ്വം മദ്യം കഴിപ്പിച്ചെന്നും ചില വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അഞ്ജനയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്തരത്തിലുള്ള ഒരു കണ്ടെത്തലും നടന്നിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍, തങ്ങളുടെ അന്വേഷണത്തില്‍ പീഡനം നടന്നതായി തെളിവില്ലെന്ന് എസ്പി പറഞ്ഞു. കൂട്ടുകാരുടെയോ കുടുംബത്തിന്റെയോ മൊഴികളിലോ അങ്ങനെ സൂചനയില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അത്തരം സൂചനകള്‍ ഇല്ലെന്ന് എസ്പി ക്രിഷ്ത് പ്രസൂണ്‍ ന്യൂസ് മിനിട്ടിനോട് പറഞ്ഞു. ഫോറന്‍സിക്കിന്റെ രാസപരിശോധന ഫലത്തിന് കാത്തിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യയെന്ന് സാക്ഷ്യപ്പെടുത്തിയതിനാല്‍ അത് അപ്രസക്തമാണെന്നും എസ്പി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category