1 GBP = 93.00 INR                       

BREAKING NEWS

കൈവശമുണ്ടായിരുന്നത് 21280 ഗ്രാം സ്വര്‍ണം; പോരാത്തതിന് 1250 കിലോ സ്വര്‍ണ്ണവും; എംജിആറിന്റെ നായികയായി തമിഴകത്തെ ഇളക്കിയ തമിഴ്നാടിന്റെ മുന്‍ മുഖ്യമന്ത്രിക്ക് സ്വന്തമായുണ്ടായിരുന്നത് 1000 കോടിയുടെ ആസ്തി; ഭൂമി, കെട്ടിടങ്ങള്‍, നിക്ഷേപങ്ങള്‍, ആഭരണങ്ങള്‍ എന്നിവയടക്കം എല്ലാം ഇനി സഹോദരന്റെ മക്കള്‍ക്ക് സ്വന്തം; ജയലളിതയുടെ യഥാര്‍ത്ഥ അവകാശികള്‍ ഇനി ശതകോടീശ്വരന്മാര്‍; ജയലളിതയുടെ സ്വത്തില്‍ ശശികലയ്ക്ക് അവകാശം പോകുമ്പോള്‍

Britishmalayali
kz´wteJI³

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കള്‍ എത്രയുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെന്ന് മാത്രമേ എല്ലാവര്‍ക്കും അറിയൂ. അവരുടെ ഊട്ടി കോടനാട് എസ്റ്റേറ്റില്‍ നടന്ന കവര്‍ച്ചയ്ക്കും കൊലപാതകത്തിനുമിടെ നഷ്ടമായതില്‍ ഇതുമായി ബന്ധപ്പെട്ട രഹസ്യ രേഖകളുമുണ്ടെന്നാണ് വിവരം. ഏതായാലും ജയലളിതയുടെ സ്വത്തിനെല്ലാം അവസാനം അവകാശികള്‍ എത്തുകയാണ്. ഈ സ്വത്തുക്കളിലാണ് കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന്റെ അവകാശികള്‍ സഹോദരന്റെ മക്കളായ ദീപക്കും ദീപയും ആയിരിക്കും ഇനി. സ്വത്ത് തര്‍ക്കത്തില്‍ മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടര്‍ച്ചാവകാശികളെ പ്രഖ്യാപിച്ചത്.

ജയ താമസിച്ചിരുന്ന പോയസ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കുന്നതു പുനഃപരിശോധിക്കണമെന്ന് ഉത്തരവിട്ട കോടതി, കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിര്‍ദേശിച്ചു. വേദനിലയം സ്മാരകമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച തമിഴ്നാട് സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ് വിധി. സ്വകാര്യ കെട്ടിടങ്ങള്‍ വന്‍വില കൊടുത്ത് ഏറ്റെടുക്കുന്നതിനു പകരം ജനോപകാര പദ്ധതികള്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ജയലളിതയുടെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ ദീപക്കിനെയും ദീപയെയും അനുവദിച്ചിട്ടുമുണ്ട്. ഈ സ്വത്തെല്ലാം സ്വന്തമാക്കാന്‍ തോഴിയായ ശശികല ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതാണ് കോടതി വിധിയോടെ ഇനി അപ്രസക്തമാകുന്നത്.

ജയലളിതയുടെ രണ്ടാംതലമുറ പിന്തുടര്‍ച്ചാവകാശികളാണ് ദീപയും ദീപക്കും. 2016-ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശനിയമപ്രകാരം ഇവര്‍ക്കാണ് സ്വത്തുക്കളില്‍ അവകാശം. സ്മാരകം ഒരുക്കാനുള്ള പണം ഉപയോഗിച്ച് ജനോപകാരപ്രദമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. 2017 ഓഗസ്റ്റിലാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി 'വേദനിലയം' സ്മാരകമാക്കുന്നതായി പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് സ്വത്തിന്റെ യഥാര്‍ഥ അവകാശികള്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മക്കളായ ദീപയും ദീപക്കും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്വത്തുക്കളുടെ ഒരുഭാഗം പൊതുജനക്ഷേമത്തിനായി വിട്ടുകൊടുക്കാമെന്ന് അവര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഈ മാസം 22-നാണ് 'വേദനിലയം' സ്മാരകത്തിനായി ഏറ്റെടുത്ത് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. 1967-ല്‍ ജയലളിതയുടെ അമ്മ സന്ധ്യയാണ് 'വേദനിലയം' 1.32 ലക്ഷം രൂപയ്ക്ക് വാങ്ങിയത്.

വേദനിലയത്തിന്റെ പത്തില്‍ ഒരു ഭാഗം സ്മാരകമാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും വ്യക്തമാക്കിയ കോടതി ജയലളിതയുടെ പേരില്‍ സാമൂഹിക സേവനത്തിനായി ട്രെസ്റ്റ് രൂപീകരിക്കാന്‍ സര്‍ക്കാരിനോടും പിന്തുടര്‍ച്ചാ അവകാശികളോടും നിര്‍ദേശിച്ചു. ട്രസ്റ്റിനുള്ള സ്വത്തുക്കള്‍ തീരുമാനിക്കാനുള്ള അവകാശം ദീപയ്്കും ദീപക്കിനുമാണെന്നും വിധിയിലുണ്ട്. ട്രസ്റ്റ് രൂപീകരണ നടപടികള്‍ എട്ടാഴ്ചയ്ക്കം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. ഇതോടെ ഊട്ടിയിലെ കോടനാട് എസ്റ്റേറ്റ് അടക്കമുള്ള ജയലളിതയുടെ സ്വത്തുക്കളുടെ അവകാശികളാരെന്ന തര്‍ക്കത്തിനും അറുതിയായി

2016ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ ജയലളിത വെളിപ്പെടുത്തിയ സ്വത്തുക്കള്‍ ഇവയാണ്. ഭൂമി, കെട്ടിടങ്ങള്‍, നിക്ഷേപങ്ങള്‍, ആഭരണങ്ങള്‍ എന്നിവയടക്കം 113 കോടിയുടെ ആസ്തി. എന്നാല്‍ സ്വദേശത്തും വിദേശത്തുമായി വെളിപ്പെടുത്താത്ത സ്വത്തുക്കളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കുകളില്‍ ജയലളിതയുടെ പേരിലുള്ള സ്ഥിര നിക്ഷേപം 10.63 കോടി രൂപയാണ്. ഓഹരി പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലേത് വേറെ. ജയ പബ്ലിക്കേഷന്‍സില്‍ 21.50 കോടി, ശശി എന്റര്‍പ്രൈസസില്‍ 20 ലക്ഷം, കോടനാട് എസ്റ്റേറ്റില്‍ 3.13 കോടി എന്നിവയാണ് ഓഹരി പങ്കാളിത്തം.

അതിന് പുറമെ റോയല്‍ വാലി ഫ്‌ളോറിടെക് എസ്‌ക്‌പോര്‍ട്‌സില്‍ 40 ലക്ഷം രൂപയുടെ ഓഹരി പങ്കാളിത്തമുണ്ട് ജയലളിതയ്ക്ക്. കൂടാതെ ഗ്രീന്‍ ടീ എസ്റ്റേറ്റില്‍ 2.20 കോടി രൂപയുടെ ഓഹരി പങ്കാളിത്തവും. 21280 ഗ്രാം സ്വര്‍ണം അവരുടെ കൈവശമുണ്ടായിരുന്നു. 1250 കിലോ വെള്ളിയും. എന്നാല്‍ ഈ ആഭയരണങ്ങള്‍ ഇപ്പോള്‍ കര്‍ണാടക സര്‍ക്കാരിന്റെ ട്രഷറിയിലാണ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതികളായപ്പോള്‍ കോടതി കണ്ടുകെട്ടിയവയാണിത്. 42.25 ലക്ഷം രൂപയുടെ വാഹനങ്ങള്‍ അവര്‍ക്കുണ്ട്.

ഹൈദരാബാദില്‍ 14.50 ഏകര്‍ ഭൂമി, കാഞ്ചീപുരം ചെയ്യൂര്‍ ഗ്രാമത്തില്‍ 3.43 ഏകര്‍ കൃഷിഭൂമിയും ജയലളിതയ്ക്കുണ്ട്. ചെന്നൈ ജെമിനി പാലത്തിന് സമീപവും മന്ദവേലി സെന്റ് മേരീസ് റോഡിലും ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലും അവര്‍ക്ക് സ്ഥലവും കെട്ടിടങ്ങളുമുണ്ട്. ചെന്നൈ പോയസ് ഗാര്‍ഡനിലാണ് ജയലളിത താമസിച്ചിരുന്നത്. 24000 ചതുരശ്ര അടി സ്ഥലത്താണ് ഇവിടുത്തെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category