1 GBP = 93.00 INR                       

BREAKING NEWS

കൊവിഡ് ബാധിച്ച് ആഴ്ചകളോളം കഴിഞ്ഞത് വെന്റിലേറ്ററിലും എക്മോ ട്രീറ്റ്‌മെന്റിലും; പ്രാര്‍ത്ഥനകള്‍ക്കും പ്രതീക്ഷകള്‍ക്കും ഫലം നല്‍കി വിന്‍ചെസ്റ്റര്‍ മലയാളിയുടെ തിരിച്ചു വരവ്

Britishmalayali
kz´wteJI³

കൊറോണാ വൈറസിനെ പൊരുതി തോല്‍പ്പിച്ച് ഒരു യുകെ മലയാളി കൂടി ജീവിതത്തിലേക്ക്. വിന്‍ചെസ്റ്റര്‍ മലയാൡായ റോയ് ആണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. കഴിഞ്ഞ കുറെ ആഴ്ചകളായി വെന്റിലേറ്ററിലും എക്മോ ട്രീറ്റ്‌മെന്റിലും കഴിയുകയായിരുന്നു റോയ്. നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം പ്രാര്‍ത്ഥനയോടെ കാത്തിരുന്നപ്പോള്‍ പ്രതീക്ഷകള്‍ക്ക് പൊന്‍വെളിച്ചം നല്‍കികൊണ്ടു തന്നെ റോയ് രോഗത്തെ കീഴ്‌പ്പെടുത്തുക ആയിരുന്നു.

എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് വിരാമമിട്ട് വീട്ടിലേക്ക് തിരിച്ചെത്തിയ റോയിയെ സ്വീകരിക്കാന്‍ പൂക്കളും പ്ലക്കാര്‍ഡുകളും ഏന്തി കുട്ടികളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് വഴിയരികില്‍ കാത്തു നിന്നിരുന്നത്. ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബമാണ് റോയിയുടേത്. റോയ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദിവസങ്ങളില്‍ കുടുംബത്തിന് താങ്ങായി സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നു. ഫേസ് ബുക്കില്‍ ബിജു മൂന്നാനപ്പള്ളില്‍ പങ്കുവെച്ച റോയിയുടെ വീഡിയോ ഇതിനോടകം ഏഴായിരത്തിലധികം പേരാണ് കണ്ടത്. നിരവധി പേരാണ് റോയ്ക്ക് ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തിരിക്കുന്നത്.

ഇതിനു മുമ്പ് കൊവിഡിനോടുള്ള ദീര്‍ഘ പോരാട്ടത്തിനൊടുവില്‍ തിരിച്ചെത്തിയ സതാംപ്ടണിലെ ജോഷിയുടെ വാര്‍ത്തയും ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ലണ്ടന്‍ സെന്റ് തോമസ് ഹോസ്പിറ്റലിലെ വിദഗ്ധ ചികിത്സയില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങിയ ജോഷി ഒരാഴ്ച കൂടി സൗത്താംപ്ടണ്‍ ഹോസ്പിറ്റലില്‍ തുടര്‍ ചികിത്സക്ക് വിധേയനായ ശേഷമാണ വീട്ടിലേക്ക് മടങ്ങിയത്. ജോഷി ആശുപത്രിയിലായ പ്രതിസന്ധി കാലത്ത് ഭാര്യ അനീഷയ്ക്കും കുഞ്ഞുങ്ങള്‍ക്കും തുണയായത് സുഹൃത്തുക്കളായിരുന്നു.


സൗത്താംപ്ടണില്‍ കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന ജോഷിക്ക് മാത്രമാണ് ഇവരുടെ വീട്ടില്‍ കോവിഡ് രോഗബാധ ഉണ്ടായത്. സൗത്താംപ്ടണ്‍ ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക് നഴ്സ് ആയ അനിഷക്കു പോലും ആശുപത്രിയില്‍ കോവിഡ് രോഗികള്‍ നിറഞ്ഞിട്ടും രോഗം പിടികൂടിയിരുന്നില്ല. രോഗം അസ്വസ്ഥതയായി മാറിയപ്പോള്‍ ആംബുലന്‍സ് സേവനം തേടി ആശുപത്രിയില്‍ എത്തിയ ജോഷിയെ അഞ്ചു മണിക്കൂര്‍ എ ആന്‍ഡ് ഇ യില്‍ ഇരുത്തിയ ശേഷം വീട്ടിലേക്കു മടക്കി അയക്കുക ആയിരുന്നു. ഈ സമയത്ത് എക്‌സ്‌റേ, രക്ത പരിശോധന മുതലായ ''ചടങ്ങുകള്‍'' പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

ആദ്യം ആശുപത്രിയില്‍ നിന്നും മടക്കിയ ജോഷിക്ക് നെഞ്ചില്‍ കനം പോലെയൊരു അവസ്ഥ നേരിട്ടപ്പോള്‍ 111 സംവിധാനത്തെ ആശ്രയിക്കുകയും അവര്‍ നല്‍കിയ ആന്റിബയോട്ടിക് ഉപയോഗിച്ച് ഏതാനും ദിവസം വീട്ടില്‍ തന്നെ ചികിത്സ തുടരുകയും ആയിരുന്നു. ഇതിനിടയില്‍ ശ്വാസം നിലച്ചു പോകുന്ന വേളയിലാണ് ഏപ്രില്‍ മാസം ആറാം തീയതി അദ്ദേഹത്തെ സൗത്താംപ്ടണ്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നത്. 

ഏപ്രില്‍ മാസം ആറിന് ആശുപത്രിയില്‍ കയറിയ ജോഷി മെയ് എട്ടുവരെ കോവിഡ് ആക്രമണവുമായി ബന്ധപെട്ടു ആശുപത്രിയിലും മരുന്നുകളുമായി ദിവസങ്ങള്‍ ചിലവിടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ നില കൂടുതല്‍ വഷളാവുകയും ലണ്ടനിലെ ആശുപത്രിയിലേക്കു മാറ്റാന്‍ തീരുമാനിക്കുകയും ആയിരുന്നു. അവിടെ അത്യാധുനിക സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന എക്‌മോ വെന്റിലേറ്ററിലാണ് ജോഷിയുടെ ജീവന്‍ തിരിച്ചു പിടിച്ചത്.

ജോഷി ആശുപത്രിയില്‍ ആയതു മുതല്‍ കരുത്തു ചോരാതെ പിടിച്ചു നില്‍ക്കുവാന്‍ അനിഷയെ സഹായിച്ചത് പ്രാര്‍ത്ഥനയും ജോഷിയുടെ സഹോദരനും സഹോദരിയും ആയിരുന്നു. ഒപ്പം ഇടയ്ക്കിടെ വിളിച്ചു സ്നേഹാന്വേഷണം നടത്തിയും ഷോപ്പിങ് അടക്കം എന്തിനും കൂടെനിന്ന സൗത്താംപ്ടണിലെ മലയാളി സഹോദരങ്ങളെയും അനിഷക്ക് ഇപ്പോള്‍ എന്നല്ല ഇനി ജീവിതത്തില്‍ ഒരിക്കലും മറക്കാനാകില്ല. കൈപ്പുഴ സ്വദേശിയാണ് ജോഷി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്നു ആണ്‍കുട്ടികളാണ് ജോഷിക്കും അനിഷക്കും ഉള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category