1 GBP = 94.00 INR                       

BREAKING NEWS

മതനിന്ദാ കുറ്റത്തിന് പാക്കിസ്ഥാനില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആസിയ ബീവിയുടെ ഭര്‍തൃ സഹോദരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; കര്‍ഷകനായ യൂനസ് മാഷിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ജോലിക്ക് പോയി മടങ്ങി വരാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍: കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനുമെന്ന് റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

ഷെയ്ക്ക്പുര: പാക്കിസ്ഥാനില്‍ വധഭീഷണി പേടിച്ച് കാനഡയിലേക്ക് നാടുവിട്ട ക്രിസ്ത്ര്യന്‍ യുവതി ആസിയാ ബീവിയുടെ ഭര്‍തൃസഹോദരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ ഷെയ്ഖ്പുരയിലുള്ള ഒരു പാടത്തു നിന്നും തിങ്കളാഴ്ചയാണ് യൂനസ് എന്ന സഹോദരന്റെ മൃതദേഹം കണ്ടെടുത്തത്. മുഹമ്മദ് സുല്‍ഫിക്കര്‍ അലി എന്ന മുസല്‍മാന്റെ പാടത്ത് ജോലി ചെയ്യുന്ന യൂനസിനെ ഞായറാഴ്ച വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തി. തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ കഴുത്ത് മുറിച്ച നിലയില്‍ പാടത്തു നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

കൊലപാകത്തിന് പിന്നില്‍ ഇയാളുടെ ഭാര്യയും കാമുകനുമാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. യൂനസിന്റെ സഹോദരനായ ജോര്‍ജും പൊലീസില്‍ ഇയാളുടെ ഭാര്യ നജ്മയ്ക്കും കാമുകന്‍ ഇഫ്രാനുമെതിരെ മൊഴി നല്‍കി. ഇരുവരും നാളുകളായി പ്രണയത്തിലാണെന്നും യൂനസ് ഇതില്‍ നിന്ന് വിലക്കി എങ്കിലും ഭാര്യ അനുസരിച്ചിരുന്നില്ലെന്നും ജോര്‍ജ് പൊലീസിനോട് പറഞ്ഞു. അതേസമയം കൊലപാതകത്തിന് പിന്നില്‍ മതപരമായ വികാരമോ മതപരമായ ആക്രമണമോ അല്ലെന്നും പൊലീസ് വ്യക്തമാക്കി. ഭാര്യ നജ്മയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

2009ലാണ് മതനിന്ദാ കുറ്റത്തിന് ആസിയ അറസ്റ്റിലാകുന്നതിന് ആസ്പദമായ സംഭവം നടക്കുന്നത്. അയല്‍വാസികളായ മുസ്ലിം സ്ത്രീകള്‍ക്കൊപ്പം ഒരു തോട്ടത്തില്‍ ജോലി ചെയ്യുകയായിരുന്നു ആസിയ. ക്രിസ്ത്യാനിയായ ആസിയ ഉപയോഗിച്ച പാത്രത്തിലെ വെള്ളം കുടിക്കുന്നത് ഈ മുസ്ലിം സ്ത്രീകള്‍ നിഷേധിച്ചു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മുഹമ്മദ് നബിയെ ആസിയ അപമാനിച്ചു സംസാരിച്ചു എന്നാണ് ആരോപണം. സംഭവം നടന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രവാചകനെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് ജനക്കൂട്ടം ആസിയയെ കുറ്റക്കാരിയാക്കുന്നത്. 2010ല്‍ ആസിയയെ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. അഞ്ച് മക്കളുടെ അമ്മയായ ആസിയ പ്രവാചകനെ നിന്ദിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കുടുംബം പറഞ്ഞെങ്കിലും അത് ചെവിക്കൊണ്ടില്ല. ഇസ്ലാമിനെ അപമാനിക്കുന്നത് പാക്കിസ്ഥാന്‍ നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്.


എട്ടു വര്‍ഷം ജയിലാണ് ആസിയയുടെ ലോകമെങ്കിലും പുറത്തു നടക്കുന്ന കൊലവിളികള്‍ കാരണം പുറംലോകത്തേക്ക് ഇറങ്ങാന്‍ ആസിയയ്ക്കും പേടിയാണ്. നിരക്ഷരര്‍ മുതല്‍ വിദ്യാഭ്യാസ സമ്പന്നരായവര്‍ വരെ ആസിയയ്ക്ക് നേരെ കൊലവിളികളുമായി തെരുവിലിറങ്ങി. സുപ്രീംകോടതി വിധി ആസിയയ്ക്ക് അനുകൂലമായിട്ടും ഒരു പാവപ്പെട്ട സ്ത്രീയെ അങ്ങനങ്ങ് വെറുതെ വിടാന്‍ പാക്കിസ്ഥാനിലെ മതമൗലിക വാദികള്‍ക്ക് തീരെ മനസ്സില്ല. തെഹ്രിക്-ഇ-ലബെക്ക് എന്ന് പേരുള്ള സംഘനടയാണ് ആസിയയുടെ മരണത്തിന് മുറവിളി കൂട്ടി മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ആസിയയുടെ മരണത്തില്‍ കുറഞ്ഞൊന്നും പാവപ്പെട്ട വിശ്വാസികള്‍ ആഗ്രഹിക്കുന്നുമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category