1 GBP = 94.00 INR                       

BREAKING NEWS

എനിക്കു രാഷ്ട്രീയത്തില്‍ വരണമെങ്കില്‍ അതു വളരെ മുന്‍പേ ആകാമായിരുന്നു; ഇമ്രാന്‍ ഖാനുമായി തന്നെ താരതമ്യപ്പെടുത്തുന്നതിനു വലിയ പ്രാധാന്യം നല്‍കേണ്ടതില്ല; ജനങ്ങള്‍ ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കണം; പാക്കിസ്ഥാന്റെ പ്രതീക്ഷ അദ്ദേഹത്തിലാണ്; ജനങ്ങളെ സഹായിക്കുന്നത് രാഷ്ട്രീയ മോഹവുമായല്ലെന്ന് ഷാഹിദ് അഫ്രീദി; ഇന്ത്യയേയും മോദിയേയും നിരന്തരം വിമര്‍ശിക്കുന്ന മുന്‍ പാക് ക്രിക്കറ്റ് നായകന്‍ പ്രതികരിക്കുമ്പോള്‍

Britishmalayali
kz´wteJI³

ഇസ്ലാമാബാദ്: രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആലോചനകളൊന്നും ഇല്ലെന്ന് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി പ്രതികരിച്ചു. നിരവധി രാഷ്ട്രീയ കക്ഷികളില്‍നിന്ന് ഓഫറുകള്‍ ലഭിച്ചിരുന്നതായും അഫ്രീദി അവകാശപ്പെട്ടു.

എനിക്കു രാഷ്ട്രീയത്തില്‍ വരണമെങ്കില്‍ അതു വളരെ മുന്‍പേ ആകാമായിരുന്നു. പല പാര്‍ട്ടികളും എനിക്ക് ഓഫറുകളുമായി വന്നതാണ്. പാവപ്പെട്ടവരെ സഹായിക്കുക ലക്ഷ്യമിട്ടാണു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അഫ്രീദി പറയുന്നു. നിരന്തരം ഇന്ത്യയെ കടന്നാക്രമിക്കുന്ന അഫ്രീദിയുടെ മനസ്സ് രാഷ്ട്രീയത്തിനൊപ്പമാണെന്ന ചര്‍ച്ച സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് അഫ്രീദിയുടെ മനസ്സ് തുറക്കല്‍.

ജനങ്ങളെ സഹായിക്കുന്നതിലൂടെ ഇപ്പോള്‍ തന്നെ രാഷ്ട്രീയക്കാരുടെ ജോലിയാണു ചെയ്യുന്നത്. എല്ലാ രാഷ്ട്രീയ കക്ഷികളും ജനങ്ങളും എന്നെ പിന്തുണയ്ക്കുന്നു. എന്നാല്‍ എനിക്കു രാഷ്ട്രീയ താല്‍പര്യങ്ങളൊന്നുമില്ല. ജനങ്ങളെ സഹായിക്കുക മാത്രമാണു ലക്ഷ്യം-അഫ്രീദി ഒരു പാക്കിസ്ഥാന്‍ മാധ്യമത്തോടു പറഞ്ഞു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി തന്നെ താരതമ്യപ്പെടുത്തുന്നതിനു വലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്നാണു താരത്തിന്റെ നിലപാട്. ജനങ്ങള്‍ ഇമ്രാന്‍ ഖാനെ പിന്തുണയ്ക്കണം. പാക്കിസ്ഥാന്റെ പ്രതീക്ഷ അദ്ദേഹത്തിലാണ്. ദേശ സ്നേഹമുള്ള വ്യക്തിയാണ് ഇമ്രാന്‍ ഖാനെന്നും അഫ്രീദി വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനാണ് ഷാഹിദ് അഫ്രീദി. ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചതു മുതല്‍ പല തവണ ഇന്ത്യയെയും അവിടത്തെ രാഷ്ട്രീയ നേതാക്കളെയും ഉന്നമിട്ട് അഫ്രീദി വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. അതിന്റെ അവസാനത്തെ ഉദാഹരണമാണ് പാക്ക് അധിനിവേശ കശ്മീര്‍ സന്ദര്‍ശനത്തിനിടെ അഫ്രീദി നടത്തിയ പരാമര്‍ശങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കശ്മീരിനോടുള്ള ഇന്ത്യയുടെ സമീപനത്തെയുമാണ് അഫ്രീദി പിഒകെയില്‍ വിമര്‍ശിച്ചത്. ഇതോടെയാണ് അഫ്രീദിയുടെ മനസ്സില്‍ രാഷ്ട്രീയ മോഹമുണ്ടെന്ന ചര്‍ച്ച സജീവമായത്.

അഫ്രീദിയുടെ വിഡിയോ വൈറലായതോടെ താരത്തിനു മറുപടിയുമായി ഗൗതം ഗംഭീര്‍, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്ന എന്നീ താരങ്ങളും രംഗത്തെത്തി. സ്വന്തം ഫൗണ്ടേഷന്‍ ആരംഭിച്ച് കോവിഡ് കാലത്തും പാക്കിസ്ഥാനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് അഫ്രീദി. അഫ്രീദി ഉടന്‍ പാക്കിസ്ഥാന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് അഭ്യൂഹങ്ങള്‍ ഏറെയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് അഫ്രീദിയെന്നാണ് വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category