1 GBP = 93.00 INR                       

BREAKING NEWS

ശസ്ത്രക്രിയയിലൂടെ മുറിച്ചുണ്ട് വൈകല്യം മാറ്റി പുഞ്ചിരി സമ്മാനിച്ചത് 18,000ത്തോളം കുട്ടികള്‍ക്ക്; ഡോക്ടറെ തേടി കുഞ്ഞുങ്ങളുമായി മാതാപിതാക്കള്‍ എത്തിയത് അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരെ: ആറ് പതിറ്റാണ്ട തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ച ഡോക്ടര്‍ ആശുപത്രിക്ക് നല്‍കിയത് പുതു ചരിത്രം: പുഞ്ചിരി സര്‍ജന്‍ ഏഡന്‍വാല ഓര്‍മ്മയാകുമ്പോള്‍

Britishmalayali
kz´wteJI³

തൃശൂര്‍: കേരളം ആദരവോടെ പുഞ്ചിരി ഡോക്ടര്‍ എന്ന് വിളിച്ച ഡോക്ടര്‍ എച്ച്.എസ്.ഏഡന്‍വാല (90) ഇനി പതിനായിരക്കണ്കകിന് ആളുകളുടെ ഓര്‍മ്മകളിലൂടെ ജീവിക്കും. 18,000 കുഞ്ഞുങ്ങള്‍ക്കു ശസ്ത്രക്രിയയിലൂടെ മുറിച്ചുണ്ട് വൈകല്യം മാറ്റി പുഞ്ചിരി സമ്മാനിച്ച ഡോക്ടറെ തേടി ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍ നിന്നുമാണ് മാതാപിതാക്കള്‍ കുട്ടികളുമായി കേരളത്തിലെത്തിയത്. ആറ് പതിറ്റാണ്ട തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ച ഡോക്ടര്‍ ആശുപത്രിക്ക് നല്‍കിയത് പുതു ചരിത്രമായിരുന്നു.

60 വര്‍ഷം ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഡോക്ടറായിരുന്ന ഇദ്ദേഹം ന്യൂയോര്‍ക്കിലെ 'സ്മൈല്‍ ട്രെയിന്‍' പ്രസ്ഥാനവുമായി സഹകരിച്ചാണ് മുറിച്ചുണ്ട് ശസ്ത്രക്രിയ വ്യാപകമാക്കിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം ഡോക്ടറെത്തേടി തൃശൂരിലേക്ക് കുഞ്ഞുങ്ങളുമായി മാതാപിതാക്കള്‍ എത്തിയിരുന്നു. സ്മൈല്‍ ട്രെയിന്‍ പദ്ധതിയില്‍ 1999 മുതല്‍ മാത്രം 8500 ശസ്ത്രക്രിയ നടത്തി. സ്മൈല്‍ ട്രെയിന്‍' സംഘടന പ്രഫ. ജോസഫ് മക്കാര്‍ത്തി അവാര്‍ഡ് ന്യൂയോര്‍ക്കില്‍ ഏഡന്‍വാലയ്ക്കു സമ്മാനിച്ചിരുന്നു.

ആറ് പതിറ്റാണ്ട് ഒരേ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചതിന്റെ അപൂര്‍വതയുള്ള ഏഡന്‍വാല 1930 ജൂണ്‍ 5ന് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണു ജനിച്ചത്. 1959 ഓഗസ്റ്റ് 10നു ജൂബിലി ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസറായി ചുമതലയേറ്റു. 20 ബെഡ് മാത്രമുള്ള ആശുപത്രിയായിരുന്നു അന്ന് ജൂബിലി. അന്നുതന്നെ മുറിച്ചുണ്ട് ശസ്ത്രക്രിയയില്‍ ശ്രദ്ധ ചെലുത്തിയിരുന്നു. 2013ല്‍ ജൂബിലിയില്‍നിന്നു വിരമിച്ചെങ്കിലും എല്ലാ മാസവും രണ്ടാഴ്ച ആശുപത്രിയില്‍ സേവനം ചെയ്യാനെത്തുമായിരുന്നു.

സ്മൈല്‍ സര്‍ജന്‍ എന്നും തൃശൂരിന്റെ മദര്‍ തെരേസയെന്നുമൊക്കെ അറിയപ്പെട്ടിരുന്ന ഏഡന്‍വാല തൃശൂരിലായിരുന്നപ്പോള്‍ ജൂബിലി മിഷന്‍ ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. കൂനൂരിലുള്ള സ്വന്തം വീട്ടില്‍ വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം അവശനിലയിലായ ഏഡന്‍വാല 3 ദിവസമായി കോയമ്പത്തൂര്‍ കുപ്പുസ്വാമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ഏഴിനായിരുന്നു അന്ത്യം. സംസ്‌കാരം കോയമ്പത്തൂരില്‍ നടത്തി. ഭാര്യ: ഗുല്‍നര്‍. മക്കള്‍: ഹോമൈ കുമാരവേലു, ഫിര്‍ദൗസ്, മെഹര്‍ തോമസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category