1 GBP = 93.00 INR                       

BREAKING NEWS

ലോക്ഡൗണില്‍ അതിഥി തൊഴിലാളികളും കര്‍ഷകരും സാധാരണക്കാരും കച്ചവടക്കാരും ചെറുകിട വ്യവസായ സംരംഭകരും തുടങ്ങി പ്രയാസമനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്രത്തിനുണ്ടായ വീഴ്ച തുറന്നു കാട്ടാനും പരിഹാരം തേടാനും കോണ്‍ഗ്രസിന്റെ സമൂഹ മാധ്യമ ഇടപെടല്‍; സോഷ്യല്‍ മീഡിയയില്‍ ഇന്ന് സ്പീക് അപ്പ് ഇന്ത്യ പ്രതിഷേധം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇന്ന് സോഷ്യല്‍ മീഡിയയുടെ സാധ്യ ഉപയോഗിച്ച് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഇടപെടല്‍. സമൂഹമാധ്യമങ്ങള്‍ വഴി ഇന്നു 'സ്പീക് അപ്പ് ഇന്ത്യ' പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. രാവിലെ 11 മുതല്‍ 2 മണിവരെയാണ് പരിപാടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരെ അവരവരുടെ സമൂഹമാധ്യമ പ്രൊഫൈല്‍ വഴി പങ്കാളികളാകും. 50 ലക്ഷം പേര്‍ പങ്കെടുക്കുമെന്നു വേണുഗോപാല്‍ പറഞ്ഞു.

ലോക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കെതിരെയാണ് സ്പീക് അപ്പ് ഇന്ത്യ ഇടപെടല്‍. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപകമായി സമൂഹമാധ്യമ പ്രതിഷേധം നടക്കും. ലോക്ഡൗണില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിലെത്തിക്കാന്‍ ഇന്ന് രാവിലെ 11 മുതല്‍ രണ്ട് വരെ നടത്തുന്ന പ്രചാരണത്തില്‍ 50 ലക്ഷം പേര്‍ രാജ്യത്തൊട്ടാകെ പങ്കെടുക്കും. 'സ്പീക്ക് അപ് ഇന്ത്യ' എന്ന് പേര് നല്‍കിയിരിക്കുന്ന ക്യാംപെയിനില്‍ എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ തുടങ്ങി 50 ലക്ഷത്തോളം പേരെ കോണ്‍ഗ്രസ് അണി നിരത്തും.

ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ അതിഥി തൊഴിലാളികളും കര്‍ഷകരും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട സാധാരണക്കാരും കച്ചവടക്കാരും ചെറുകിട വ്യവസായ സംരംഭകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലും പ്രയാസമനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്രത്തിനുണ്ടായ വീഴ്ച തുറന്നു കാട്ടാനും പരിഹാരം തേടിയുമാണ് ക്യാംപയിന്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാട്ടിലെത്താനുള്ള ക്രമീകരണം പൂര്‍ത്തിയാക്കിയിട്ടില്ല . ഇന്ത്യയുടെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി മനസിലാക്കാന്‍ ഇതുവരേയും കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ പുകമറയില്‍ നില്‍ക്കുകയാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍. ചെറുകിട വ്യവസായങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഇതുവരെ കഴിഞ്ഞില്ല.

പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഒരു തരത്തിലും ആശ്വാസമാകാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചില്ല. രോഗവ്യാപനം കൂടിയ അന്തരീക്ഷത്തിലാണ് ലോക് ഡൗണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് ആറ് മാസത്തേക്ക് നേരിട്ട് 7500 രൂപ പ്രതിമാസം നല്‍കാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളണം. അടിയന്തരമായി അവര്‍ക്ക് പതിനായിരം രൂപ നല്‍കണം. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും തൊഴില്‍ ദിവസവും വര്‍ദ്ധിപ്പിക്കണം. രാജ്യത്തെ സാധാരണക്കാരുടെ ശബ്ദമാകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വര്‍ത്തമാനകാലത്ത് രാജ്യം നേരിടുന്ന തീക്ഷ്ണമായ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ ഒളിച്ചോടുന്ന കേന്ദ്ര സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാനാണ് ഈ പ്രചാരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category