1 GBP = 93.00 INR                       

BREAKING NEWS

നിയമങ്ങള്‍ എല്ലാം മറികടന്ന് ഏകപക്ഷീയമായി കുഞ്ഞിനെ വിട്ടു കൊടുക്കാന്‍ ഉത്തരവിട്ടത് പരാതി കിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍; കുട്ടിയെ കസ്റ്റഡിയില്‍ വയ്ക്കാനോ ഏറ്റെടുത്ത് അവകാശിക്ക് കൈമാറാനോ ശിശുക്ഷേമസമിതിക്ക് അവകാശമില്ല: കുട്ടിയുടെ ക്ഷേമവും സുരക്ഷയും ഉറപ്പിക്കുക മാത്രം ഉത്തരവാദിത്തം: കോടതി ചെയ്യേണ്ട കാര്യം കൊല്ലം ശിശുക്ഷേമ സമിതി ചെയ്തത് രാഷ്ട്രീയ ഇടപെടല്‍ മൂലം തന്നെ: ചെയര്‍മാന്‍ സജിനാഥ് പ്രതിക്കൂട്ടില്‍; ഉത്രാ കൊലക്കേസിലെ മറ്റൊരു കള്ളക്കളി പൊളിയുമ്പോള്‍

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

കൊല്ലം: ഉത്രയുടെ കുട്ടിയുടെ അവകാശത്തര്‍ക്കത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി ഇടപെട്ടത് സൂപ്പര്‍ കോടതി ചമഞ്ഞ്. തങ്ങള്‍ക്ക് ഇല്ലാത്ത അധികാരം ഉണ്ടെന്ന് വരുത്തി തീര്‍ത്തും പൊലീസിന്റെ ഒത്താശയോടെയുമാണ് ഉത്രയുടെ കുഞ്ഞിനെ സൂരജിന്റെ വീട്ടുകാര്‍ക്ക് നല്‍കിയത്. ഇതിന് പിന്നില്‍ സിപിഎമ്മിന്റെ സമ്മര്‍ദം തന്നെയെന്നും വെളിവാകുന്നു.

അവകാശ തര്‍ക്കത്തില്‍ കുഞ്ഞിനെ പിടിച്ചെടുത്ത് അമ്മയ്‌ക്കോ അച്ഛനോ കൊടുക്കാനുള്ള അധികാരം ശിശുക്ഷേമ സമിതിക്ക് ഇല്ല. അത് ഫാമിലി കോടതിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്. കുട്ടിയുടെ ക്ഷേമം അല്ലെങ്കില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നത് മാത്രമാണ് ശിശുക്ഷേമ സമിതിയുടെ ചുമതല. പീഡന കേസില്‍ പോലും നടപടിക്ക് പൊലീസിനോട് ശിപാര്‍ശ ചെയ്യാനേ ശിശുക്ഷേമ സമിതിക്ക് അധികാരമുള്ളൂ. കുട്ടികളുടെ കസ്റ്റഡി തീരുമാനിക്കാനുള്ള അധികാരം എപ്പോഴും കോടതിക്കാണ്.

ഇവിടെ ഈ ചട്ടമൊക്കെ മറികടന്നാണ് സൂരജ് പരാതി നല്‍കിയ മെയ് 18 ന് തന്നെ കുഞ്ഞിനെ അവര്‍ക്ക് വിട്ടു കൊടുത്തു കൊണ്ട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ കെപി സജിനാഥ് ഉത്തരവിട്ടത്. ഒട്ടും വൈകാതെ അഞ്ചല്‍ പൊലീസ് ഇടപെട്ട് കുട്ടിയെ സൂരജിന്റെ കുടുംബത്തിന് വിട്ടു കൊടുത്തു. സിപിഎം സമ്മര്‍ദത്തിന് വഴങ്ങി ഇതൊക്കെ ചെയ്ത അഞ്ചല്‍ പൊലീസ് ഇപ്പോള്‍ നല്ല പിള്ള ചമയുകയും ചെയ്യുന്നു.

നിലവില്‍ രാജ്യത്തുള്ള നിയമങ്ങള്‍ എല്ലാം മറികടന്ന് ഏകപക്ഷീയമായി കുഞ്ഞിനെ വിട്ടു കൊടുക്കാന്‍ ഉത്തരവിട്ടത് പരാതി കിട്ടി മണിക്കൂറുകള്‍ക്കുള്ളിലാണെന്നത് ഭരണ സ്വാധീനം വ്യക്തമാക്കുന്നതാണ്. ഇന്ത്യയിലെ തന്നെ ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തന ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ചട്ടലംഘനവും നിയമലംഘനവുമാണ് ഇതിനായി കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി നടത്തിയത്.

കുട്ടിയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ജില്ലയിലെ സിപിഎം നേതാവും ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാനുമായ കെ.പി സജിനാഥിന് സൂരജ് പരാതി കൊടുത്തിരുന്നു. പരാതി നല്‍കിയ മെയ് 18 നു തന്നെ യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ സിഡബ്ല്യുസി/കെഎല്‍എം/7171/20 നമ്പരായ ഉത്തരവ് നല്‍കി കുട്ടിയെ പിടിച്ചെടുക്കുകയാണ് സിപിഎം ഇടപെടലിലൂടെ ശിശുക്ഷേമസമിതി ചെയ്തത്.

ഇരുഭാഗത്തിന്റെയും മൊഴിയെടുക്കാതെയും പരാതിയുടെ നിജസ്ഥിതിയെക്കുറിച്ച് ജില്ലാ, ബ്ലോക്ക് തലങ്ങളിലുള്ള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ വഴിയോ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴിയോ സോഷ്യല്‍ എന്‍ക്വയറി നടത്താതെയുമാണ് സിപിഎം ഇടപെടലിലൂടെ കുട്ടിയെ പിടിച്ചെടുത്തത്. കുട്ടിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ശേഖരിച്ച് കുട്ടിയുടെ പൂര്‍ണ സംരക്ഷണം ഉറപ്പു വരുത്തിയശേഷം മാത്രമേ ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാവൂ എന്ന് ശിശുക്ഷേമസമിതി പ്രവര്‍ത്തിക്കുന്ന മാനദണ്ഡങ്ങളിലെ ഒന്നാം നടപടിക്രമം വ്യക്തമാക്കുന്നുണ്ട്.

അമ്മ മരിച്ചാല്‍ മൈനറായ കുട്ടിയുടെ സ്വാഭാവിക രക്ഷകര്‍ത്താവ് അച്ഛന്‍ ആണെങ്കിലും കുട്ടിയെ കൈവശം വയ്ക്കുന്നതിന് തടസ്സം ഉണ്ടെങ്കില്‍ ഹിന്ദു മൈനോറിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ് ആക്ട് അല്ലെങ്കില്‍ ഗാര്‍ഡിയന്‍ വാര്‍ഡ്‌സ് ആക്ട് പ്രകാരം കോടതിയാണ് തീര്‍പ്പ് കല്പിക്കേണ്ടത് എന്നിരിക്കെ സൂരജ് പരാതി നല്‍കിയ ദിവസം തന്നെ ശിശുക്ഷേമ സമിതി തീരുമാനമെടുത്തത് നിയമ വ്യവസ്ഥകളെ വെല്ലുവിളിച്ചാണ്.

ഉത്തരവിന്റെ മറവില്‍ കുടുംബാംഗങ്ങളെ അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ പൊലീസ് ബന്ധുക്കളെ അവിടെ ഇരുത്തി കൊണ്ട് തന്നെ ഒന്നര വയസ്സുള്ള കുഞ്ഞിനെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. പ്രതി സൂരജ്, അമ്മ രേണുക, പറക്കോട് നിന്ന് വന്ന ആറംഗ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എന്നിവരടങ്ങിയ സംഘത്തിനാണ് കുഞ്ഞിനെ കൈമാറിയത്.

കോവിഡ്19 കാലത്ത് പ്രത്യേകിച്ചും എല്ലാവിധ മാനദണ്ഡങ്ങളും നിയമവ്യവസ്ഥയും കാറ്റില്‍ പറത്തിക്കൊണ്ടാണ് അഞ്ചല്‍ പൊലീസ് ഒന്നര വയുള്ള കുഞ്ഞിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി കൈമാറിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category