1 GBP = 94.00 INR                       

BREAKING NEWS

650 മില്ലിഗ്രാമിന്റെ 6 പാരസെറ്റാമോള്‍ ഗുളികകളും ഉറക്കം വരുത്തുന്ന ഏതാനും അലര്‍ജി ഗുളികകളും പൊടിച്ചു ചേര്‍ത്തു; അന്ന് രാത്രി ഭാര്യ വീട്ടില്‍ മരുമകന്‍ ജ്യൂസ് ഉണ്ടാക്കിയത് വെറുതെയല്ല; സ്നേഹം നടിച്ച് സ്വന്തം ജ്യൂസ് ഭാര്യയെ കൊണ്ട് കുടുപ്പിച്ചതും ചതിയുടെ ഭാഗം; ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുന്‍പ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേര്‍ത്തു നല്‍കിയെന്ന് സൂരജിന്റെ കുറ്റസമ്മതം; ഗുളിക നല്‍കിയത് സമ്മതിച്ച് മെഡിക്കല്‍ സ്റ്റോര്‍ ഉടമയും; ഉത്രക്കേസില്‍ ഇനി ആന്തരികാവയവ പരിശോധനയും തെളിവാകും

Britishmalayali
kz´wteJI³

കൊട്ടാരക്കര: ഉത്ര കൊലപാതക കേസില്‍ ഭര്‍ത്താവ് സൂരജിന്റെ ഞെട്ടിക്കുന്ന കുറ്റസമ്മതം. കൊല്ലപ്പെട്ട ദിവസം ഉത്രയ്ക്ക് മയക്കുമരുന്നു നല്‍കിയിരുന്നതായി സൂരജ് പൊലീസിന് മൊഴി നല്‍കി. പാമ്പനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പായിരുന്നു ഇത്. പായസത്തിലും ജ്യൂസിലുമായിട്ടാണ് മയക്കുമരുന്ന് കലര്‍ത്തി നല്‍കിയത്. ഇതോടെ ഉത്രയുടെ ആന്തരിക അവയവങ്ങളുടെ ആന്തരിക പരിശോധനാ ഫലം നിര്‍ണ്ണായകമാകും. അതുകൊണ്ടായിരിക്കാം പാമ്പുകടിച്ചത് ഉത്ര അറിയാതെപോയതെന്നാണ് പൊലീസ് നിഗമനം. 

ഉത്രയെ കൊലപ്പെടുത്താനുള്ള ആദ്യ ശ്രമത്തിലും മയക്കു ഗുളിക നല്‍കിയിരുന്നെന്നും സൂരജ് മൊഴി നല്‍കിയിട്ടുണ്ട്. ആദ്യ തവണ അണലി കടിച്ചപ്പോള്‍ ഉത്ര എന്തുക്കൊണ്ട് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നില്ലെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഉറക്ക ഗുളിക നല്‍കിയിരുന്നെന്നാണ് സൂരജ് പറയുന്നത്. ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ കുടഞ്ഞിട്ടെന്നു സമ്മതിക്കുന്ന സൂരജ്, പാമ്പുകൊത്തുന്നതു കണ്ടില്ലെന്നും ചീറ്റുന്ന ശബ്ദംകേട്ടുവെന്നുമാണ് കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്. അണലി കടിക്കുന്നതിനുംമുമ്പ് വീട്ടില്‍ സ്റ്റെയര്‍കെയ്സിന്റെ പടികളില്‍ ഉത്ര കണ്ടുവെന്നു പറയുന്ന പാമ്പ് ചേരയായിരുന്നുവെന്നാണ് സൂരജ് പൊലീസിനു നല്‍കിയ മൊഴി. ഇതൊന്നും പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ഏതായാലും ആന്തരിക പരിശോധനാ ഫലം ഇനി നിര്‍ണ്ണായകമാകും.

ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുന്‍പ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേര്‍ത്തു നല്‍കിയതായാണ് സൂരജിന്റെ മൊഴി. സംഭവം ശരിയാണെന്നതിന് അന്വേഷണത്തില്‍ പൊലീസിനു തെളിവു ലഭിച്ചു. മരുന്നു വാങ്ങിയ അടൂരിലെ കടയില്‍ ഇന്നലെ പൊലീസെത്തി തെളിവെടുപ്പ് നടത്തി. കൊലപാതകശ്രമം നടത്തിയ 2 തവണയും ഗുളിക നല്‍കിയതായാണു മൊഴി.

മാര്‍ച്ച് 2 രാത്രിയിലാണ് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റത്. അന്ന് സൂരജിന്റെ അമ്മ വീട്ടിലുണ്ടാക്കിയ പായസത്തിലാണ് ഉറക്കഗുളിക ചേര്‍ത്തത്. തുടര്‍ന്ന് അണലിയെ ശരീരത്തിലേക്ക് വിട്ടു. അണലിയെ പ്രകോപിപ്പിച്ച് ഉത്രയെ കടിപ്പിച്ചു. എന്നാല്‍ ഉത്ര എഴുന്നേറ്റു ബഹളം ഉണ്ടാക്കി. അടുത്ത ശ്രമത്തില്‍ മെയ് ആറിന് രാത്രിയിലാണ് ഉത്ര കൊല്ലപ്പെടുന്നത്. മൂര്‍ഖനെ ശരീരത്തിലേക്ക് എറിയും മുന്‍പ് ഗുളിക ചേര്‍ത്ത ജ്യൂസ് ഉത്രയെ കുടിപ്പിച്ചു. ഡോസ് കൂട്ടിയാണ് ജ്യൂസില്‍ മരുന്ന് പൊടിച്ചു ചേര്‍ത്തത്.

650 മില്ലിഗ്രാമിന്റെ 6 പാരസെറ്റാമോള്‍ ഗുളികകളും ഉറക്കം വരുത്തുന്ന ഏതാനും അലര്‍ജി ഗുളികകളും പൊടിച്ചു ചേര്‍ക്കുകയായിരുന്നു. ഇതിന്റെ മയക്കത്തില്‍ ഉത്ര നന്നായി ഉറങ്ങി. 5 വയസ്സുള്ള മൂര്‍ഖനെ ഉപയോഗിച്ച് സൂരജ് ലക്ഷ്യം നിറവേറ്റി. അടൂരില്‍ സൂരജ് ജോലി ചെയ്യുന്ന ഓഫിസ് പരിസരത്തെ മരുന്നുകടയില്‍ നിന്നാണ് സൂരജ് മരുന്നുകള്‍ വാങ്ങിയതെന്നു പൊലീസ് പറഞ്ഞു. മരുന്ന് നല്‍കിയ വിവരങ്ങള്‍ കട ഉടമ പൊലീസിനു കൈമാറിയിട്ടുണ്ട്. ഇതും സൂരജിനെ കുടുക്കാന്‍ പോന്ന തെളിവാണ്.

മാര്‍ച്ച് 2നു രാത്രി 8 മണിയോടെ വീടിനു പുറത്തു പോയപ്പോള്‍ പാമ്പു കടിച്ചെന്നും വേദനയ്ക്കുള്ള മരുന്നു നല്‍കിയെന്നുമാണു സൂരജ് നല്‍കിയ മൊഴി. എന്നാല്‍ പുലര്‍ച്ചെ 3 നാണ് ഉത്രയെ അടൂരിലെ ആശുപത്രിയില്‍ എത്തിച്ചത്. ചെറിയ നാഡിമിടിപ്പ് മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. യുവതിയുടെ മാതാപിതാക്കള്‍ ഇടപെട്ടു മികച്ച ചികിത്സ ഉറപ്പാക്കിയതോടെ സൂരജിന്റെ പദ്ധതി പൊളിഞ്ഞു. ഇതിന് ശേഷം കൂടുതല്‍ കരുതലോടെ സൂരജ് നീങ്ങി. ഈ ചികില്‍സയുടെ ഭാഗമായി 8ന് ഉത്രയെ ആശുപത്രിയിലെത്തിച്ചു മുറിവ് ഡ്രസ് ചെയ്യേണ്ട ദിനമായിരുന്നു.

സാധാരണ തലേ ദിവസം വരാറുള്ള സൂരജ് ഒരു ദിവസം മുന്‍പേ എത്തി. രാത്രി സൂരജ് എല്ലാവര്‍ക്കും ജ്യൂസ് ഉണ്ടാക്കി നല്‍കി. സൂരജിന്റെ പങ്കു കൂടി ഭാര്യ ഉത്രയെക്കൊണ്ടു കുടിപ്പിച്ചു. രാത്രി ഒരു മണിയോടെയാണ് ഉത്രയുടെ ഇടതുകൈ തണ്ടയില്‍ പാമ്പിനെ കടിപ്പിച്ചത്. ഇതിനു മുന്‍പു തല വേദനിക്കുന്നു എന്നു പറഞ്ഞ ഉത്രയ്ക്കു താന്‍ ചില മരുന്നുകള്‍ നല്‍കിയതായി സൂരജ് സമ്മതിച്ചിരുന്നു. ഇതും മയക്കുമരുന്ന് ഗൂളികയാകാനുള്ള സാധ്യതയുണ്ട്. ഉത്രയെ പാമ്പ് കടിച്ചെന്ന് ഉറപ്പാക്കിയതിനെ തുടര്‍ന്ന് ആ രാത്രി മുഴുവന്‍ സൂരജ് അതേ മുറിയില്‍ കഴിഞ്ഞു.

ആറേ കാലോടെ അമ്മ മണിമേഖല ചെന്നു വിളിക്കുമ്പോള്‍ ഉത്രയ്ക്ക് അനക്കമില്ലായിരുന്നു. രക്തസമ്മര്‍ദം കുറഞ്ഞതാണെന്നു കരുതിയാണ് താനും മകനും ചേര്‍ന്ന് മകളെ ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് അച്ഛന്‍ വിജയസേനന്‍ പറഞ്ഞു. വിവാഹ സമ്മാനമായി പണവും സ്വര്‍ണവും നല്‍കിയതു കൂടാതെ കാറും പിക്കപ് ഓട്ടോയും ബുള്ളറ്റും വാങ്ങി നല്‍കി. സൂരജിന്റെ സഹോദരിയുടെ പഠനച്ചെലവുകളും ഏറ്റെടുത്തു. ഇതൊന്നും മതിയാവാതെയായിരുന്നു ഉത്രയെ സൂരജ് വകവരുത്തിയത്. മകള്‍ ഭര്‍ത്തൃവീട്ടില്‍ ശാരീരികവും മാനസീകവുമായി അനേകം പീഡനങ്ങള്‍ നേരിട്ടെങ്കിലും വിവാഹബന്ധം വേര്‍പെടുത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നില്ലെന്നാണ് ഉത്രയുടെ പിതാവ് പറയുന്നത്. എന്നാല്‍ വിവാഹമോചനം ഭയന്നാണ് സൂരജ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം.

2018 മാര്‍ച്ച് 26-നായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ ജനുവരിയില്‍ ദമ്പതികള്‍ തമ്മില്‍ അടൂരിലെ വീട്ടില്‍ വഴക്കുണ്ടായി. വിവരമറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദരപുത്രന്‍ ശ്യാമും അടൂരിലെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍, സ്ത്രീധനമായി ലഭിച്ച 96 പവന്‍, അഞ്ചുലക്ഷം രൂപ, കാര്‍ എന്നിവയും 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോയും മടക്കിനല്‍കേണ്ടിവരുമെന്നു ഭയപ്പെട്ടു കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണു പൊലീസ് ഭാഷ്യം. അതേസമയം താന്‍ നിരപരാധിയാണെന്ന് സൂരജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വീണ്ടും ഉണ്ടായി.

പാമ്പിനെ കൊണ്ടുചെന്നുവെന്ന് പറഞ്ഞ് പൊലീസ് കണ്ടെടുത്ത കുപ്പി അവര്‍ തന്നെ കൊണ്ടിട്ടതാണെന്നും സൂരജ് ആരോപിച്ചു. അതില്‍ തന്റെ കൈവരില്‍ അടയാളം ബലമായി പതിപ്പിക്കുകയും ചെയ്തതായിട്ടാണ് സൂരജിന്റെ ആരോപണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category