1 GBP = 94.00 INR                       

BREAKING NEWS

മുലകുടി മാറാത്ത പന്നി കുഞ്ഞുങ്ങളെ ഭക്ഷണമാക്കുന്ന ഫിഡല്‍ കാസ്‌ട്രോ; 15 പേര്‍ക്ക് ഭക്ഷണം നല്‍കി 45 മിനിറ്റ് കാത്തിരുന്ന്, അവര്‍ മരിച്ചില്ലെങ്കില്‍ മാത്രം ഭക്ഷണം കഴിക്കുന്ന ഹിറ്റ്‌ലര്‍; ഇഷ്ടഭക്ഷണം ഉണ്ടാക്കുന്ന പാചകക്കാരന് മേഴ്‌സിഡസ് കാര്‍ ഉള്‍പ്പടെയുള്ള പുരസ്‌കാരങ്ങള്‍ നല്‍കിയ ഇദി അമീന്‍; ഏകാധിപതികളുടെ രസകരമായ ഭക്ഷണ രീതികളിലൂടെ ഒരു യാത്ര

Britishmalayali
kz´wteJI³

 

ത് ആശയത്തിന്റെ പേരിലായാലും അധികാരത്തിലെത്തിയ ഏകാധിപതികള്‍ എല്ലാവരും തന്നെ സ്വന്തം സുഖത്തിലും സന്തോഷത്തിലും മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളു എന്നത് ഒരു ചരിത്ര സത്യമാണ്.

കൈവന്നു ചേര്‍ന്ന അളവില്ലാത്ത അധികാരം ഇവരില്‍ ഒരുപാട് പിടിവാശികള്‍ സൃഷ്ടിച്ചിരുന്നു. ഇവരില്‍ പലരും പല കാര്യത്തിലും നിര്‍ബന്ധബുദ്ധിയുള്ളവരുമായിരുന്നു. ആര്യന്മാരുടെ ആത്മഗൗരവം ഉയര്‍ത്തുവാനെത്തിയ ഹിറ്റ്‌ലര്‍ ആയാലും അടിച്ചമര്‍ത്തപ്പെട്ടവനെ ഉയര്‍ത്താന്‍ എത്തിയ ഫിഡല്‍ കാസ്‌ട്രോ ആയാലും പിടിവാശിയുടേയും നിര്‍ബന്ധബുദ്ധിയുടെയും കാര്യത്തില്‍ ഒരുപോലായിരുന്നു.

ജീവിതത്തിന്റെ പല മേഖലകളിലുമെന്ന പോലെ ഭക്ഷണ കാര്യത്തിലും ചില വിചിത്ര രീതികള്‍ പിന്തുടര്‍ന്നവരായിരുന്നു ഈ ഏകാധിപതികളില്‍ ഏറിയപങ്കും. ഇഷ്ട ഭക്ഷണത്തിന് വേണ്ടി എന്തും ചെയ്യുവാന്‍ തയ്യാറായിരുന്ന ഇവര്‍, ഭക്ഷണം ഇഷ്ടപ്പെടാതെ വന്നാല്‍ പാചകക്കാരെ ക്രൂരമായി ശിക്ഷിക്കാനും മടിച്ചിരുന്നില്ല. ഇത്തരത്തിലുള്ള ചില ഏകാധിപതികളുടെ ഭക്ഷണരീതിയിലേക്ക് ഒരു എത്തിനോട്ടമാണ് ഈ ലേഖനം.

സദ്ദാം ഹുസൈനിന് സന്തോഷം പകര്‍ന്നിരുന്ന മത്സ്യവിഭവങ്ങള്‍
കൃത്യം ഒരിഞ്ച് നീളത്തില്‍ മുറിച്ച മത്സ്യം ധാന്യമാവ് പുരട്ടി എണ്ണയില്‍ വറുത്തെടുക്കുന്നതായിരുന്നു ഇറാഖില്‍ ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈന്റെ ഇഷ്ട ഭക്ഷണം. എണ്‍പതുകളിലെ ഇറാന്‍ ഇറാഖ് യുദ്ധകാലത്ത് സൈന്യത്തില്‍ സദ്ദാം ഹുസൈന്റെ പാചകക്കാരനായി എത്തിയ അബു അലിയായിരുന്നു പിന്നീടുള്ള കാലം മുഴുവന്‍ അദ്ദേഹത്തിനായി ഭക്ഷണം പാചകം ചെയ്തിരുന്നത്. ഭക്ഷണം ഇഷ്ടമായാല്‍ സദ്ദാം അബു അലിയെ വിളിച്ചു വരുത്തി 50 ദിനാര്‍ സമ്മാനമായി നല്‍കുമായിരുന്നു. അബു അലിയുടെ ഒരാഴ്ച്ചത്തെ ശമ്പളത്തിന് തുല്യമായിരുന്നു ഈ തുക.

എന്നാല്‍ ഭക്ഷണം ഇഷ്ടപ്പെടാതെ വന്നാല്‍ അലിയെ വിളിച്ചുവരുത്തി ഭക്ഷണം നശിപ്പിച്ചതിനുള്ള പിഴയായി 50 ദിനാര്‍ ഈടാക്കുകയും ചെയ്യുമായിരുന്നു. ഇത് ഒരു പതിവായതോടെ, പ്രസിഡന്റ് അലിയെ വിളിക്കുന്നു എന്നറിയിപ്പ് വന്നാല്‍ ഉടന്‍ അദ്ദേഹത്തിന്റെ സഹപാചകക്കാരെല്ലാം ''ഫിഫ്റ്റി ദിനാര്‍'' എന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി അലിയെ കളിയാക്കുമായിരുന്നു. എന്നാല്‍ അലി പറയുന്നത് ഇത് ഒരുതരം കൊടുക്കുക എടുക്കുക എന്ന രീതിയിലുള്ള കളിയായിരുന്നു എന്നാണ്. എത്രയായാലും മാസാവസാനം ലാഭം തനിക്കായിരിക്കുമെന്നും അദ്ദേഹം ഓര്‍ക്കുന്നു.
നീണ്ടകാലം സദ്ദാം ഹുസൈനോടൊപ്പമുണ്ടായിരുന്ന അലി പറയുന്നത് തന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് സദ്ദാം ഹുസൈന്‍ അടുക്കളയില്‍ വന്നതെന്നാണ്. ഒരു റംസാന്‍ നോമ്പ് സമയത്ത് ആരും കാണാതെ ഭക്ഷണം കഴിക്കുവാനാണ് അദ്ദേഹം വന്നതെന്നും അലി പറയുന്നു.

ചിക്കനില്ലാത്ത ചിക്കന്‍ സൂപ്പ് ഇഷ്ടപ്പെട്ടിരുന്ന പോള്‍ പോട്ട്
കംബോഡിയന്‍ ഏകാധിപതിയായിരുന്ന പോള്‍ പോട്ടിന് പക്ഷെ ദഹനക്കേട് കലശലായി ഉണ്ടായിരുന്നെന്നാണ് ദീര്‍ഘകാലം അദ്ദേഹത്തിന്റെ പാചകക്കാരിയായിരുന്ന സിസ്റ്റര്‍ മോയെം പറയുന്നത്. കറുത്ത കോഴിയുടെ വേവിച്ച കഷണങ്ങള്‍ ഇട്ട് തിളപ്പിച്ച ചിക്കന്‍ സൂപ്പായിരുന്നത്രെ അദ്ദേഹത്തിന്റെ ഇഷ്ട വിഭവം. പക്ഷെ അത് വിളമ്പുന്നതിനു മുന്‍പായി അതിലെ കോഴി കഷണങ്ങള്‍ എല്ലാം എടുത്തുമാറ്റണമെന്നത് നിര്‍ബന്ധമായിരുന്നു. മൂര്‍ഖന്‍ പാമ്പ് കൊണ്ടുണ്ടാക്കിയ സ്റ്റ്യു അദ്ദേഹത്തിന്റെ മറ്റൊരു പ്രിയ ഇനമായിരുന്നു.

അധികം ഭക്ഷണം കഴിക്കുവാന്‍ സാധിക്കാത്തതിനാലാകണം തന്റെ നാട്ടുകാരെ പട്ടിണിക്കിടുന്നതില്‍ പോള്‍ പോട്ട് ആനന്ദം കണ്ടെത്തിയിരുന്നത്. എഴുപതുകളിലെ തന്റെ ഭരണകാലത്ത് സൈന്യം നല്‍കുന്ന അല്പം ആഹാരത്തിനു പോലും നന്ദിയുള്ളവരായിരിക്കാന്‍ അദ്ദേഹം പ്രജകളെ പ്രേരിപ്പിച്ചു. മാത്രമല്ല, അനുവാദമില്ലാതെ ഭക്ഷണം എടുക്കുന്നത് ക്രിമിനല്‍ കുറ്റവുമായിരുന്നു.

പട്ടിണികിടന്ന് മരിക്കാതിരിക്കാന്‍ ജനങ്ങള്‍ വെട്ടുകിളികളേയും മണ്ണിരയേയും ഉറുമ്പുകളേയുമൊക്കെ തീയില്‍ ചുട്ടു തിന്നുമായിരുന്നു അക്കാലത്ത്. വറുത്തെടുത്ത എട്ടുകാലിയും വാഴയിലയില്‍ പൊതിഞ്ഞ് വേവിച്ച തവളയുമെല്ലാം അക്കാലത്ത് ആഡംബര ഭക്ഷണവിഭവങ്ങളായിരുന്നു. എന്നാല്‍ ഭക്ഷ്യവിളകള്‍ തിന്ന് നശിപ്പിക്കുന്ന എലികളെ കൊല്ലാന്‍ അനുവാദമില്ലായിരുന്നു.
നാട്ടില്‍ പട്ടിണി വരുത്തി ജനങ്ങളെ നിലക്ക്‌ നിര്‍ത്താന്‍ അവ സഹായിക്കും എന്നായിരുന്നു പോള്‍പോട്ടിന്റെ വാദം. അതേ സമയം സൈനികര്‍ക്ക് സദ്യയൊരുക്കാന്‍ ആനയെ കൊല്ലാനുള്ള അനുവാദമുണ്ടായിരുന്നു.

സഹവിപ്ലവകാരിയുടെ പന്നിസൂപ്പ് ഏറെ ഇഷ്ടപ്പെട്ട ഫിഡല്‍ കാസ്‌ട്രോ
വിപ്ലവ കാലത്ത് തന്നോടൊപ്പം കൂടിയ പതിനാറ് വയസ്സുകാരനായ എറാസ്‌മോ ആയിരുന്നു ഫിഡല്‍ കാസ്‌ട്രോ അധികാരത്തിലെത്തിയ ശേഷം അധികാരം വിട്ടോഴിയുന്നതുവരെ അദ്ദേഹത്തിനായി പാചകം ചെയ്തിരുന്നത്. പാചകക്കാര്‍ക്കെല്ലാം കാസ്‌ട്രോയോട് കടുത്ത ആരാധനയായിരുന്നെന്നാണ് എറാസ്‌മോ പറയുന്നത്.

മുലകുടി മാറാത്ത പന്നിക്കുഞ്ഞുങ്ങളായിരുന്നു ഫിഡലിന്റെ ഇഷ്ട വിഭവം. ഐസ്‌ക്രീമിനോടും അദ്ദേഹത്തിന് പ്രണയമായിരുന്നു. 20 സ്‌കൂപ്പ് ഐസ്‌ക്രീം വരെ ഒരു ദിവസം അദ്ദേഹം കഴിച്ചിരുന്നത്.ഒരിക്കല്‍ ഈല്‍ മത്സ്യത്തിന്റെ സലാഡ് വേണമെന്നാവശ്യപ്പെട്ട അദ്ദേഹത്തിനായി മത്സ്യം പിടിക്കാന്‍ ഒരു രാത്രിമുഴുവന്‍ വലയുമായി കായലില്‍ കറങ്ങിയ കഥയും എറാസ്‌മോ പറയുന്നു.
മുലകുടി മാറാത്ത പന്നിക്കുഞ്ഞുങ്ങളുടെ മാംസം ഓറഞ്ച് ജ്യുസ്, ഒലീവ് ഓയില്‍ എന്നിവയില്‍ പാചകം ചെയ്‌തെടുക്കുന്ന സൂപ്പ് എന്നും ഫിഡല്‍ കാസ്‌ട്രോയുടെ ഇഷ്ട വിഭവമായിരുന്നു. അദ്ദേഹം അധികാരം വിട്ടൊഴിഞ്ഞപ്പോള്‍ എറാസ്‌മോയും ജോലി ഉപേക്ഷിച്ച് ഒരു റെസ്റ്റോറന്റ് ആരംഭിച്ചു. അവിടെയും ഫിഡല്‍ തന്റെ പ്രിയപ്പെട്ട സൂപ്പ് കഴിക്കുവാന്‍ സ്ഥിരമായി എത്താറുണ്ടായിരുന്നത്രെ.

പ്രമേഹ രോഗിയായ അല്‍ബേനിയന്‍ കമ്മ്യുണിസ്റ്റ് ഏകാധിപതി എന്‍വര്‍ ഹോക്‌സ
തന്റെ ആത്മാഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഒന്നും അംഗീകരിക്കാത്ത ആളായിരുന്നു ഹോക്‌സ. അധികാരത്തിലെത്തിയശേഷം, അതിനു മുന്‍പായി തന്റൊപ്പം നടന്നിരുന്ന എല്ലാവരുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിച്ചു.

തന്റെ നയങ്ങളെ എതിര്‍ത്ത ആറായിരത്തോളം ആളുകളെ കശാപ്പു ചെയ്ത ഈ ഏകാധിപതി പക്ഷെ ഒരു പ്രമേഹ രോഗിയായിരുന്നു. ഒരു ദിവസം 1500 കലോറിയിലധികം ഭക്ഷണം കഴിക്കാന്‍ ആകുമായിരുന്നില്ല. അതുകൊണ്ട് തന്നെ മിതാഹാരിയായിരുന്നു ഹോക്‌സ.

എന്നിരുന്നാലും സ്വാദിന്റെ കാര്യത്തില്‍ അതീവ നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു അദ്ദേഹത്തിനും ചീസും ജാമും വെജിറ്റബിള്‍ സൂപ്പുമൊക്കെ പോലെ മിതമായ ആഹാരമാണെങ്കിലും സ്വാദ് ഇഷ്ടമായില്ലെങ്കില്‍ പൊട്ടിത്തെറിക്കുമായിരുന്നു ഈ ഏകാധിപതി. പാചകക്കാര്‍ക്ക് കടുത്ത ശിക്ഷയും നല്‍കും.

ഇഷ്ട ഭക്ഷണം പാചകം ചെയ്തതിന് മെഴ്‌സിഡസ് കാര്‍ സമ്മാനമായി നല്‍കിയ ഇദി അമീന്‍
ഉഗാണ്ടന്‍ ഏകാധിപതിയായിരുന്ന ഇദി അമീന്‍ മനുഷ്യഭോജിയാണ് എന്നൊരു വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ ഇതുവരെ മനുഷ്യ മാംസം പാചകം ചെയ്യേണ്ടിവന്നിട്ടില്ലെന്നാണ് ദീര്‍ഘകാലം അമീനിന്റെ പാചകക്കാരനായ ഒഡോണ്ടെ പറയുന്നത്. ഭക്ഷണപ്രിയനായിരുന്ന അമീന് ആടുകളായിരുന്നു ഇഷ്ട ഭക്ഷണം. ഭക്ഷണം നല്ലതായാല്‍ ധാരാളം സമ്മാനങ്ങളും അദ്ദേഹം നല്‍കുമായിരുന്നു. ഒരിക്കല്‍ ഒഡോണ്ടക്ക് നല്‍കിയത് ഒരു മെഴ്‌സിഡസ് കാറായിരുന്നു.

ഒരിക്കല്‍ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ വച്ചു നടന്ന പാര്‍ട്ടിക്കിടയില്‍ ഇദി അമീന്‍ ഒഡോണ്ടയെ വിളിച്ചു വരുത്തി. രു കൈ ഒഡോണ്ടയുടെ തോളിലും മറ്റേ കൈ ഒരു സ്ത്രീയുടെ തോളിലും ഇട്ടുകൊണ്ട് അദ്ദേഹം അവരോട് ഇഷ്ട ഭക്ഷണം കഴിക്കാന്‍ ഒഡോണ്ടയുമായി സൗഹൃദ്ദമുണ്ടാക്കാന്‍ ഉപദേശിച്ചു. അന്ന് തുടങ്ങിയ ഇവരുടെ സൗഹൃദം വിവാഹത്തിലാണ് കലാശിച്ചത്. അപ്പോള്‍ ഒരു വിവാഹം കഴിച്ചിരുന്ന ഒഡോണ്ട പിന്നീട് രണ്ടു വിവാഹങ്ങള്‍ കൂടി കഴിച്ചു.
ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ ഒഡോണ്ടോ ഏതെങ്കിലും സ്ത്രീകളുമായി സംസാരിക്കുന്നത് കണ്ടാല്‍ ഉടന്‍ അമീന്‍ തന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ ഒരു പെട്ടി പണവുമായി ഒഡോണ്ടയുടെ അടുത്തേക്ക് അയക്കും. ആ സ്ത്രീയുമായിജീവിതം ആസ്വദിക്കാന്‍ ഉപദേശവും നല്കുമായിരുന്നു.

ആഹാരത്തെ പോലും വിശ്വസിക്കാതിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍
തികഞ്ഞ സസ്യാഹാരിയായിരുന്നു ജര്‍മ്മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍. മലബന്ധം പോലുള്ള രോഗങ്ങള്‍ ഉണ്ടായിരുന്ന ഹിറ്റ്‌ലര്‍, അത് ഭേദപ്പെടുവാന്‍ നല്ലതാണെന്ന വിശ്വാസത്തിലായിരുന്നു സസ്യാഹാരിയായി തുടര്‍ന്നിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനകാലത്ത് പുഴുങ്ങിയ ഉരുളക്കിഴങ്ങുകളും ക്ലിയര്‍ ബ്രോത്തും മാത്രമായി അദ്ദേഹത്തിന്റെ ആഹാരം.
ആഹാരകാര്യത്തില്‍ വലിയ താത്പര്യങ്ങള്‍ ഒന്നുമില്ലാതിരുന്ന അദ്ദേഹത്തിന് പക്ഷെ ആരെങ്കിലും തനിക്ക് ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കി തന്നെ അപായപ്പെടുത്തും എന്ന ഭയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം കഴിക്കുന്നതിനു മുന്‍പ് 15 പേര്‍ അതേ ഭക്ഷണം കഴിക്കുമായിരുന്നു. അവര്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞ് 45 മിനിറ്റ് സമയം ഹിറ്റ്‌ലര്‍ കാത്തിരിക്കും. അവര്‍ ആരും മരിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ ഹിറ്റ്‌ലര്‍ ഭക്ഷണം കഴിക്കുമായിരുന്നുള്ളു.

പുട്ടിന്റെ മുത്തച്ഛന്‍ പാചകം ചെയ്ത ഭക്ഷണം ഇഷ്ടപ്പെട്ടിരുന്ന ജോസ്ഫ് സ്റ്റാലിന്‍
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരരായ ഏകാധിപതികളിലൊരാളായാണ് ജോസഫ് സ്റ്റാലിനെ കണക്കാക്കുന്നത്. അദ്ദേഹത്തിന് പരമ്പരാഗത ജോര്‍ജിയന്‍ ഭക്ഷണ വിഭവങ്ങളോടായിരുന്നു എന്നും പ്രിയം. ജോര്‍ജ്ജിയന്‍ വൈന്‍ അദ്ദെഹത്തിന്റെ ഇഷ്ട പാനീയവും.
തന്റെ സ്വന്തം പാചകക്കാര്‍ പാചകം ചെയ്ത വിപുലമായ അത്താഴവും വൈനും അദ്ദേഹം എന്നും ഇഷ്ടപ്പെട്ടിരുന്നു. സ്റ്റാലിന്റെ പാചകക്കാരില്‍ മുഖ്യനായിരുന്നു ഇന്നത്തെ റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുട്ടിന്റെ മുത്തച്ഛന്‍ സ്പിരിഡോണ്‍ പുട്ടിന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category