1 GBP = 93.00 INR                       

BREAKING NEWS

ഫാ. ബിജി മര്‍ക്കോസ് ചിറത്തിലാട്ടിന്റെ നിര്യാണത്തില്‍ ഡെര്‍ബി മാര്‍ ബസേലിയോസ് യാക്കോബായ ഇടവക ഇനുശോചിച്ചു

Britishmalayali
kz´wteJI³

ഡെര്‍ബി പള്ളിയുടെ മുന്‍വികാരിയായും സണ്‍ഡേ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളിലും അതിലുപരി യുകെയില്‍ മലങ്കര യാക്കോബായ സഭയുടെ നിറ സാന്നിദ്ധ്യവും ആയിരുന്നു ബിജി അച്ചന്‍. അച്ചന്‍ ലണ്ടന്‍ സെന്റ് ജോര്‍ജ് പള്ളി, പൂള്‍സെന്റ് ജോര്‍ജ് പള്ളി, ബിര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് പള്ളി എന്നിവിടങ്ങളില്‍ വികാരിയായി ശുശ്രൂഷ ചെയ്ത വരുകയായിരുന്നു. അതിലുപരി വര്‍ത്തിംഗ് എന്‍എച്ച്എസ് ആശുപത്രിയില്‍ ചാപ്ലിന്‍ ആയും സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു. യുകെയില്‍ ആത്മീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്തിരുന്ന അച്ചന്റെ നിര്യാണം മലങ്കര യാക്കോബായ സുറിയാനി സഭയ്ക്കും കൂടാതെ യുകെയിലെ യാക്കോബായ സഭയ്ക്കും ഒരു തീരാ നഷ്ടമായി.

ഈ സമയത്ത് ഉണ്ടായ ഈ മഹാമാരിയുമായി വിഷമിക്കുന്ന സഭാമക്കള്‍ക്ക് അച്ചന്‍ എപ്പോഴും ഏത് സമയത്തും ഒരു താങ്ങും തണലുമായിരുന്നു. 22-ാം തീയതി വെള്ളിയാഴ്ച ഡെര്‍ബി മാര്‍ ബസേലിയോസ് യാക്കോബായ പള്ളിയില്‍ വികാരി ഫാ. സിജു വര്‍ഗീസ് കവുംഗപള്ളിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പള്ളി ഭരണ സമിതി യോഗം അച്ചന്റെ വേര്‍പാടില്‍ ഇടവകയുടെ അതിയായ ദുഃഖവും അനുശോചനവും അറിയിക്കുകയും അച്ചന്റെ വേര്‍പാടില്‍ അതീവ ദുഃഖിതയായിരിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category