1 GBP = 93.00 INR                       

BREAKING NEWS

കെട്ടിപ്പിടുത്തവും, ഉമ്മകളും അടക്കം ശാരീരിക അഭിവാദ്യങ്ങളെല്ലാം ഒഴിവാക്കണം; കൈകഴുകലും സാനിറ്റൈസര്‍ ഉപയോഗവും നിര്‍ബന്ധം; 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ പാടില്ല; ട്രിപ്പില്‍ ലെയര്‍ മാസ്‌ക് നിര്‍ബന്ധം; സിനിമാ-ടെലിവിഷന്‍ ചിത്രീകരണങ്ങള്‍ക്ക് പുതിയ മാനദണ്ഡം

Britishmalayali
kz´wteJI³

ലോക്ക് ഡൗണില്‍ ഇളവുകളോടെ ഷൂട്ടിങ് പുനരാരംഭിക്കാന്‍ അനുമതികള്‍ നല്‍കിയതോടെ സിനിമാ- ടെലിവിഷന്‍ പ്രോഗ്രാമുകളുടെ ചിത്രീകരണങ്ങള്‍ക്ക് കടുത്ത നിബന്ധന മുന്നോട്ട് വച്ച് പ്രൗഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. മഹാരാഷ്ട്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ച പശ്ചാത്തലത്തിലാണിത്. ഷൂട്ടിംഗിലും പോസ്റ്റ് പ്രൊഡക്ഷനിലും പാലിക്കേണ്ടവയെക്കുറിച്ചുള്ള മാര്‍ഗരേഖ 37 പേജുള്ളതാണ്. കൈ കൊടുക്കുന്നതും, കെട്ടിപ്പിടുത്തവും, ഉമ്മകളും അടക്കം ശാരീരിക അഭിവാദ്യങ്ങളെല്ലാം ഒഴിവാക്കണം.

കൈകഴുകലും സാനിറ്റൈസര്‍ ഉപയോഗവും നിര്‍ബന്ധമാണ്. പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോഴും ഇടവിട്ട സമയങ്ങളിലും ലൊക്കേഷന്‍, സ്റ്റുഡിയോ, ഓഫീസ് തുടങ്ങിയവ വിട്ടുപോകുമ്പോഴും ഇത് പ്രാവര്‍ത്തികമാക്കണമെന്നും ഗില്‍ഡ് നിര്‍ദ്ദേശിക്കുന്നു. എല്ലാ അംഗങ്ങള്‍ക്കും ട്രിപ്പിള്‍ ലെയര്‍ മാസ്‌കും കയ്യുറകളും നല്‍കണം. മുഴുവന്‍ സമയം ക്ര്യൂ അംഗങ്ങള്‍ ഇവ ധരിച്ചിരിക്കണം. മൂന്ന് മാസത്തേക്ക് 60 വയസ്സിന് മുകകളില്‍ പ്രായമുള്ളവരെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം.

സിഗരറ്റ് പങ്കിടുന്നത് ഒഴിവാക്കണം. മുടി ഒരുക്കുന്നതടക്കം മേക്ക് അപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഒറ്റത്തവണ ഉപയോഗിക്കാവുന്നതോ ഡിസ്‌പോസിബിളോ ആയ ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തണം. സ്‌റ്റൈലിസ്റ്റുമാര്‍ മാസ്‌കും ഗ്ലോവ്‌സും ധരിച്ചിരിക്കണമെന്നതടക്കം വിശദമായ നിര്‍ദ്ദേശങ്ങളാണ് മാര്‍ഗരേഖയിലുള്ളത്. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് ഉദ്ധവ് താക്കറെയ്ക്ക് ഇളവുകള്‍ ആവശ്യപ്പെട്ട് മെയ് 19 ന് കത്ത് നല്‍കിയിരുന്നു. ഇളവ് പ്രഖ്യാപിച്ചതില്‍ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ നന്ദിയറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category