1 GBP = 93.00 INR                       

BREAKING NEWS

അറിവ് ആയുധമാക്കി പതിനാലാം വയസ്സില്‍ കരസ്ഥമാക്കിയത് ഒരു കോടി രൂപ; എംബിബിഎസ് നേടിയെങ്കിലും മനസ്സില്‍ കനലായി എരിഞ്ഞത് പൊലീസ് സേനയിലെത്തണമെന്ന ആ?ഗ്രഹവും; രണ്ട് തവണ പരാജയപ്പെട്ടിട്ടും പിന്മാറാതെ മൂന്നാം തവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നേടിയത് അഖിലേന്ത്യാ തലത്തില്‍ 461-ാം റാങ്കും; കോന്‍ ബനേഗാ ക്രോര്‍പതി ജൂനിയറിലെ വിജയത്തിലൂടെ രാജ്യത്തെ വിസ്മയിപ്പിച്ച പഴയ പയ്യന്‍ രവി മോഹന്‍ ഇപ്പോള്‍ പോര്‍ബന്ദര്‍ എസ്പി

Britishmalayali
kz´wteJI³

അഹമ്മദാബാദ്: ബുദ്ധിശക്തിയും അറിവും കൊണ്ട് പതിനാലാം വയസ്സില്‍ ഒരുകോടി രൂപ കരസ്ഥമാക്കിയ പയ്യന്‍ ഇന്ന് ?ഗുജറാത്തിലെ പോര്‍ബന്ദറില്‍ ജില്ലാ പൊലീസ് മേധാവി. പോര്‍ബന്ദര്‍ എസ് പിയായി നിയമനം ലഭിച്ചത് 2001ല്‍ പതിനാലാം വയസില്‍ കോന്‍ ബനേഗാ ക്രോര്‍പതി ജൂനിയര്‍ വിജയം കരസ്ഥമാക്കിയ രാജസ്ഥാനിലെ ആള്‍വാര്‍ സ്വദേശിയായ രവി മോഹന്‍ സാഹ്നി. മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സിവില്‍ സര്‍വ്വീസ് നേടിയ സാഹ്നിയുടെ ജീവിതം സിനിമക്കഥയേക്കാള്‍ സസ്‌പെന്‍സുകള്‍ നിറഞ്ഞതാണ്. 2014ല്‍ ഗുജറാത്ത് കേഡറില്‍ ഐപിഎസ് ഉദ്യോഗസ്ഥനായി എത്തിയ സാഹ്നി ചൊവ്വാഴ്ചയാണ് പോര്‍ബന്ദറിലെ എസ്പിയായി ചാര്‍ജ് എടുത്തത്.

രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ സാഹ്നിയുടെ പിതാവ് നാവികസേനയിലെ ഉദ്യോഗസ്ഥനായിരുന്നു. പിതാവ് നാവിക സേന ഉദ്യോഗസ്ഥനായിരുന്നതിനാല്‍ വിശാഖപട്ടണത്തായിരുന്നു സാഹ്നിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ നേവല്‍ പബ്ലിക് സ്‌കൂളില്‍ നിന്നാണ് അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത്.

പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് കോന്‍ ബനേഗാ ക്രോര്‍പതി ജൂനിയറില്‍ സാഹ്നി പങ്കെടുക്കുന്നത്. ഒരു കോടി വിജയത്തിലെത്താനായി 15 ചോദ്യങ്ങള്‍ക്കായിരുന്നു സാഹ്നി അന്ന് കൃത്യമായി മറുപടി നല്‍കിയത്. അന്ന് അദ്ദേഹത്തിന് 14 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 'ഞാന്‍ ഒരു കോടി രൂപയുടെ വിജയിയായിരുന്നു. എന്നിരുന്നാലും, നികുതിയിളവിന് ശേഷം എനിക്ക് 69 ലക്ഷം രൂപ ലഭിച്ചു, നാല് വര്‍ഷത്തിന് ശേഷം,' അദ്ദേഹം 2017 ലെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഷോയുടെ നിയമങ്ങള്‍ അനുസരിച്ച്, വിജയികള്‍ക്ക് 18 വയസ്സ് തികഞ്ഞതിന് ശേഷമാണ് സമ്മാന തുക നല്‍കുക.

സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി ജയ്പൂരിലെ മഹാത്മ ഗാന്ധി മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിസിന്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും സിവില്‍ സര്‍വ്വീസ് സാഹ്നി നേടിയിരുന്നു. സൈനിതവായ പിതാവാണ് പൊലീസ് സേനയില്‍ ചേരാന്‍ സാഹ്നിക്ക് പ്രചോദനമായത്. 2012 ലും 2013 ലും യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന സിവില്‍ സര്ഡവീസ്പരീക്ഷയില്‍ ഭാഗ്യം പരീക്ഷിച്ചു. എന്നിരുന്നാലും, 2014 ല്‍ മാത്രമാണ് അദ്ദേഹം ആഗ്രഹിച്ച ജോലി നേടിയത്. അഖിലേന്ത്യാ തലത്തില്‍ 461 റാങ്ക് നേടിയ സാഹ്നി ഗുജറാത്ത് കേഡറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

നേരത്തെ രാജ്‌കോട്ട് സിറ്റി സോണ്‍ വണിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണറായി നിയമനം ലഭിച്ച സാഹ്നിക്ക് മുപ്പത്തിമൂന്നാം വയസിലാണ് പോര്‍ബന്ദര്‍ ജില്ലയുടെ ചുമതല ലഭിക്കുന്നത്. കൊവിഡ് മഹാമാരിക്കിടെ ലഭിച്ച ചുമതല ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നതായി സാഹ്നി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം കര്‍ശനമായി പിന്തുടര്‍ന്ന് കൊവിഡ് വ്യാപനം പോര്‍ബന്ദറില്‍ നിയന്ത്രണ വിധേയമാക്കാനാണ് ശ്രമമെന്ന് സാഹ്നി പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category