1 GBP = 93.00 INR                       

BREAKING NEWS

രോഗികളുടെ എണ്ണത്തില്‍ ദിവസവും മുന്നേറ്റം; മരണത്തിനും കിതപ്പില്ല; 25,000 ജീവനുകള്‍ നഷ്ടമായിട്ടും ബ്രസീലിനെ വിടാതെ കൊറോണ; മറ്റൊരു ചൈനീസ് നഗരത്തില്‍ കൂടി രണ്ടാം വരവ്; ഒരു വശത്ത് ഒഴിയുമ്പോള്‍ മറുവശം കീഴടക്കി കൊറോണയുടെ തേരോട്ടം

Britishmalayali
kz´wteJI³

യൂറോപ്പിലെ തേരോട്ടത്തിന്റെ വേഗത ഒരല്പം കുറച്ച കൊറോണ ഇപ്പോള്‍ താണ്ഡവമാടുന്നത് ലാറ്റിന്‍ അമേരിക്കയിലണ്. സാംബാ നൃത്തച്ചുവടുകളോടെ ഫുട്ബോളില്‍ കവിതവിരിയിക്കുന്ന ബ്രസീല്‍ ഇന്ന് കരയുകയാണ്, ഈ കുഞ്ഞന്‍ വൈറസിനെ തടയുവാനാകാതെ. 4,38,812 രോഗബാധിതരുമായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ന് ബ്രസീല്‍. ഇതുവരെ ഇവിടെ രേഖപ്പെടുത്തിയത് 26,991 മരണങ്ങളും. കഴിഞ്ഞ ഒരു ദിവസം മാത്രം രേഖപ്പെടുത്തിയത് 1,086 മരണങ്ങളായിരുന്നു. ബ്രസീലില്‍ രോഗവ്യാപനത്തിന് ശക്തി വര്‍ദ്ധിച്ചതിനു ശേഷം ഇത് അഞ്ചാം തവണയാണ് പ്രതിദിന മരണസംഖ്യ 1000 ത്തിന് മുകളില്‍ പോകുന്നത്.

21 കോടി ജനങ്ങളുള്ള ബ്രസീലില്‍ രോഗ പരിശോധന വ്യാപകമല്ലാത്തതിനാല്‍ യഥാര്‍ത്ഥ രോഗികളുടെ എണ്ണം ഇതിലും വളരെ അധികം ഉണ്ടാകാമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. തീവ്ര വലതുപക്ഷക്കാരനായ പ്രസിഡണ്ട് ജെയര്‍ ബൊല്‍സൊനാരോ രോഗവ്യാപനത്തെ വേണ്ടത്ര ഗൗരവത്തില്‍ എടുക്കാത്തതും സ്റ്റേ അറ്റ് ഹോം തുടങ്ങിയ നടപടികള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നതും റാലികള്‍ നടത്തിയതുമൊക്കെ ഇപ്പോള്‍ വിവാദമാകുന്നുണ്ട്. അന്ന് സാമ്പത്തിക രംഗത്തെ തകര്‍ച്ച ചൂണ്ടിക്കാട്ടി ആയിരുന്നു പ്രസിഡണ്ട് ലോക്ക്ഡൗണിനെതിരെ രംഗത്ത് വന്നത്.

എന്നാല്‍ രാജ്യത്തിലെ മിക്ക സംസ്ഥാനങ്ങളിലും സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും അധികം രോഗബാധയുള്ള സാവോ പോളൊയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടിയിട്ടുമുണ്ട്. എന്നിരുന്നാലും ചെറിയ ചില ഇളവുകള്‍ ജൂണ്‍ 1 മുതല്‍ നല്‍കിത്തുടങ്ങുമെന്ന് ഗവര്‍ണര്‍ അറിയിച്ചു.സംസ്ഥാന സര്‍ക്കാരുകള്‍ പകര്‍ച്ചവ്യാധി തടയുവാന്‍ എല്ലാ ശ്രമങ്ങളും നടത്തുമ്പോഴും ട്രംപിന്റെ വഴിയേ നീങ്ങുന്ന പ്രസിഡണ്ട് ഇപ്പോഴും പ്രതീക്ഷ വയ്ക്കുന്നത് ലോകാരോഗ്യ സംഘടന പോലും തള്ളിപ്പറഞ്ഞ ഹൈഡ്രോക്സി ക്ലോറോക്വിനിലാണ്.

രോഗികളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടനയുടെ വിലക്കുണ്ടായിട്ടും പബ്ലിക് ഹെല്‍ത്ത് സിസ്റ്റത്തിലെ ഡോക്ടര്‍മാരോട് കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്ന നിമിഷം മുതല്‍ ഹൈഡ്രോക്സിക്ലോറോക്വിനോ സമാനമായ മറ്റ് ക്ലോറോക്വിനുകളോ രോഗികള്‍ക്ക് നല്‍കാനാണ് ബ്രസീലിന്റെ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ മരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് രണ്ട് ആരോഗ്യമന്ത്രിമാര്‍ക്കാണ് തുടര്‍ച്ചയായി സ്ഥാനം നഷ്ടപ്പെട്ടത്.

കൊറോണയുടെ പുതിയ വരവില്‍ ഞെട്ടിവിറച്ച് ചൈന
വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട് ലോകത്തെ ഇപ്പോഴും ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന കൊറോണയെ നിയന്ത്രിക്കാനായി എന്നവകാശപ്പെടുന്ന ചൈനക്ക് വന്‍ തിരിച്ചടിയായി വൈറസിന്റെ രണ്ടാം വരവ് ഉണ്ടായിരിക്കുന്നു. ഹീലോംഗ്ജിയാങ്ങ് പ്രവിശ്യയിലെ മുദാന്‍ജിയാങ്ങ് എന്ന നഗരത്തിലാണ് കൊറോണയുടെ പുതിയ വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2.8 ദശലക്ഷം ജനങ്ങളുള്ള ഈ നഗരത്തിലെ പുതിയ തരംഗത്തിന്റെ സ്രോതസ്സ് ഇനിയും തിരിച്ചറിയാനായിട്ടില്ല എന്നതാണ് ഭരണകൂടത്തെ ഏറെ വിഷമിപ്പിക്കുന്നത്.

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ 11 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് നഗരത്തിലെ പൊതു ഗതാഗതം നിര്‍ത്തിവച്ചു. റെയില്‍വേ സ്റ്റേഷനും അടയ്ക്കുകയും വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. സ്‌കൂളുകള്‍ക്കും അവധി നല്‍കി. റെസിഡന്‍ഷ്യല്‍ സീല്‍ ചെയ്തുകൊണ്ടുള്ള നടപടി സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ മിക്ക നഗരവാസികളും പറഞ്ഞത് അവരുടെ താമസസ്ഥലങ്ങള്‍ സീല്‍ ചെയ്ത് ഐസൊലേഷനില്‍ ആക്കി കഴിഞ്ഞു എന്നാണ്.

നഗരത്തിലെ രണ്ട് ദമ്പതിമാര്‍ക്കാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ അവര്‍ക്ക് ബാധയുണ്ടായത് എവിടെനിന്നാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ഈ നഗരം സ്ഥിതി ചെയ്യുന്ന ചൈനയുടെ വടക്ക്-കിഴക്കന്‍ മേഖലയില്‍ ഇതിന് മുന്‍പ് മറ്റ് രണ്ടു നഗരങ്ങളില്‍ കൂടി രോഗവ്യാപനം ഉണ്ടാവുകയും വുഹാന്‍ മാതൃകയില്‍ ലോക്ക്ഡൗണ്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category