1 GBP = 94.00 INR                       

BREAKING NEWS

സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിച്ചുകൊണ്ട് ആറു പേര്‍ക്ക് വരെ ഒരേ സമയം ഒരുമിച്ചു ചേര്‍ന്നു പാര്‍ക്കില്‍ പോകാം; ബാര്‍ബെക്യു പാര്‍ട്ടികള്‍ക്കും അനുമതി തിങ്കളാഴ്ച മുതല്‍; സ്‌കൂളുകളും ഷോപ്പുകളും അടുത്ത മാസം മുതല്‍; ഇന്നലെ 377 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടും ഇളവുകള്‍ പ്രഖ്യാപിച്ച് ലോക്ക്ഡൗണിന് അറുതി വരുത്തി ബ്രിട്ടന്‍

Britishmalayali
kz´wteJI³

യൂറോപ്പിലാകെ നാശം വിതച്ച കൊറോണ ഏറ്റവും അധികം തകര്‍ത്തത് ബ്രിട്ടനെയായിരുന്നു. 2,69,127 രോഗികളുമായി പശ്ചിമ യൂറോപ്പിലെ ഏറ്റവും അധികം കോവിഡ് രോഗികളുള്ള രാഷ്ട്രമായി ബ്രിട്ടന്‍ മാറിയപ്പോള്‍ മരണ സംഖ്യയില്‍ അമേരിക്കയുടെ താഴെ ലോകത്തില്‍ രണ്ടാം സ്ഥാനത്താണ് ബ്രിട്ടന്‍. എന്നാല്‍ കഴിഞ്ഞ് രണ്ടാഴ്ചകളില്‍ ചെറിയ വ്യത്യാസം കാണുവാന്‍ തുടങ്ങി. രോഗവ്യാപനത്തിന്റെ ശക്തി കുറയുന്നത് പുതിയതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവിനു കാരണമായി . പ്രതിദിന മരണസംഖ്യയും കുറഞ്ഞുവന്നു.

കഴിഞ്ഞ ആഴ്ച്ചയില്‍ തുടര്‍ച്ചയായി പ്രതിദിന മരണസംഖ്യ 200 ല്‍ താഴെ കൊണ്ടുവരാനായി. അതുപോലെ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കാര്യമായ ഒരു കുറവുണ്ടായതോടെ ബ്രിട്ടന്‍ കൊറോണയുടെ പിടിയില്‍ നിന്നും മുക്തിനേടുകയാണ് എന്നൊരു ചിന്ത ഉണ്ടായി. എന്നാല്‍ ഈ വിശ്വാസത്തെ തകര്‍ത്തുകൊണ്ട് ഇന്നലെ വീണ്ടും മരണസംഖ്യ വര്‍ദ്ധിക്കുകയായിരുന്നു. 300 കടന്ന മരണസംഖ്യക്ക് കാരണം കഴിഞ്ഞ ദിവസങ്ങളില്‍ അവധികള്‍ ഉണ്ടായതിനാല്‍ ഔപചാരികത പൂര്‍ത്തിയാക്കുന്നതില്‍ വന്ന കാലതാമസമാണെന്നായിരുന്നു വിശദീകരണം.

എന്നാല്‍ ഈ വിശദീകരണത്തെ തള്ളിക്കൊണ്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന മരണനിരക്ക് 300 ല്‍ കൂടുതലായി. ഇന്നലെ ബ്രിട്ടനില്‍ രേഖപ്പെടുത്തിയത് 377 മരണങ്ങളാണ്. 1887 പുതിയ രോഗബാധകളും സ്ഥിരീകരിക്കപ്പെട്ടു. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്മാറാതെ, ലോക്ക്ഡൗണ്‍ ചട്ടങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നതുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ബോറിസ് സര്‍ക്കാരിന്റെ തീരുമാനം.

പാര്‍ക്കുകള്‍, സ്വകാര്യ ഗാര്‍ഡനുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവയില്‍ ആറ് പേര്‍ വരെ അടങ്ങുന്ന സംഘത്തിന് ഒരുമിച്ച് ചേരാമെന്നതാണ് ഇന്നലെ പ്രഖ്യാപിച്ച ഇളവുകളില്‍ ഒന്ന്. എന്നാല്‍ ആറടി എന്ന സാമൂഹിക അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണം. രാജ്യത്തിലെ കോവിഡ് അലേര്‍ട്ട് സ്റ്റാറ്റസ് നാലില്‍ നിന്നും മൂന്നിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഈ പുതിയ നീക്കം. രോഗവ്യാപനം ഇപ്പോഴും തുടരുകയാണെന്നും. ഇപ്പോള്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് വിപരീത ഫലം ചെയ്തേക്കും എന്നുമുള്ള മുഖ്യ ശാസ്തോപദേഷ്ടാവ് പാട്രിക് വാലന്‍സിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് ഈ പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

വിവിധ കുടുംബങ്ങളില്‍ നിന്നായുള്ള ആറ് പേര്‍ക്ക് വരെ ഒത്തുചേരാം എന്ന ഇളവാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. സ്വകാര്യ ഗാര്‍ഡനുകളും പൊതുവായുള്ള തുറസായ സ്ഥലങ്ങളും ഇത്തരം ഒത്തുചേരലുകള്‍ക്കായി ഉപയോഗിക്കാം. ബാര്‍ബെക്യൂ പാര്‍ട്ടികള്‍ നടത്താനും അനുമതിയുണ്ട്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നതു പോലെ അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വില്‍ക്കുന്ന കടകളും സ്‌കൂളുകളും അടുത്തമാസം മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഇളവുകള്‍ നല്‍കുമ്പോഴും രാത്രി നേരത്ത് സ്വന്തം താമസസ്ഥലത്തുനിന്നും വിട്ടുനില്‍ക്കാനോ, മറ്റൊരു വീട്ടില്‍ താമസിക്കാനോ അനുവാദമില്ല.

വീട്ടില്‍ അതിഥികളായെത്തുന്നവര്‍ക്ക് വീട്ടിലെ ശുചിമുറി ഉപയോഗിക്കാം, എന്നാല്‍ അവര്‍ ഉപയോഗിച്ചതിനു ശേഷം അത് മുഴുവന്‍ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുകയും കൈകള്‍ സോപ്പിട്ട് കഴുകുകയും വേണം. അതേസമയം സ്‌കോട്ടലാന്‍ഡില്‍ എട്ടുപേര്‍ക്ക് വരെ ഒരുമിച്ചുകൂടാം എന്ന ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഇതിന് ചില നിബന്ധനകളുണ്ട്. ഒരുമിച്ച് കൂടുന്നത് അവരുടെ സ്വന്തം വീട്ടുമുറ്റത്തായിരിക്കണം. അതുപോലെ പരമാവധി രണ്ടു കുടുംബങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ മാത്രമേ ഇതില്‍ പങ്കെടുക്കാവൂ.

ഈ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ തന്നെ, ബ്രിട്ടന്‍ ഇനിയും സുരക്ഷിതമായ ഒരു തലത്തില്‍ എത്തിയിട്ടില്ല എന്നു തന്നെയാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. വൈറസിന്റെ പ്രത്യൂദ്പാദന നിരക്ക് ഇപ്പോഴും 1 ന് അടുത്തു തന്നെ നില്‍ക്കുന്നു. അത് ഏത് സമയത്തും 1 എന്ന മാന്ത്രിക സംഖ്യയെമറികടന്നേക്കാം എന്നാണ് ഇവര്‍ ഭയക്കുന്നത്. പ്രത്യൂദ്പാദന നിരക്ക് അഥവാ ''ആര്‍'' മൂല്യൂം 1 കടക്കുമ്പോഴാണ് രോഗവ്യാപനത്തിന് ശക്തികൂടുന്നത്. അതേ സമയം കൊട്ടിഘോഷിച്ച് പുറത്തിറക്കിയ എന്‍ എച്ച് എസ് ടെസ്റ്റ് ആന്‍ഡ് ട്രേസ് സംവിധാനം പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുവാന്‍ ജൂണ്‍ അവസാനം ആകുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category