1 GBP = 94.00 INR                       

BREAKING NEWS

ജോര്‍ജ്ജ് ഫ്ളോയിഡിനെ ബൂട്ടില്‍ ചേര്‍ത്ത് ഞെരുക്കി കൊന്ന പോ ലീസുകാരന് കറുത്തവര്‍ഗ്ഗക്കാരോട് കലിപ്പ്; ഇരയായവര്‍ കൂട്ടത്തോടെ രംഗത്ത്; അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗ്ഗക്കാരുടെ ഉയര്‍ത്തെഴു ന്നേല്‍പ്; വംശീയവെറി മാറാത്ത അമേരിക്കയില്‍ നടക്കുന്നത്

Britishmalayali
kz´wteJI³

വ്യാജരേഖ ചമച്ചു എന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത് കറുത്തവര്‍ഗ്ഗക്കാരനെ റോഡില്‍ കിടത്തി കഴുത്തില്‍ മുട്ടുകാല്‍ അമര്‍ത്തി കൊന്നത് കഴിഞ്ഞ ദിവസം ഏറെ വിവാദമുയര്‍ത്തിയ സംഭവമായിരുന്നു. ജോര്‍ജ്ജ് ഫ്ളോയിഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരനാണ് പോലീസിന്റെ കൂരതയ്ക്ക് ഇരയായത്. ഈ നിഷ്ഠൂരകൃത്യം ചെയ്ത പോലീസുകാരന്‍ വംശീയ വെറിപൂണ്ടയാളാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയാണ്. മിന്നീപോളീസിലെ ഈ പോലീസുകാരന്‍ 12 വര്‍ഷം മുന്‍പ് തന്നെയും കൊല്ലാന്‍ ശ്രമിച്ചതായി ആരോപിച്ച് മറ്റൊരുകറുത്ത വര്‍ഗ്ഗക്കാരന്‍ കൂടി രംഗത്തുവന്നിരിക്കുകയാണ്.

കേസിലെ പ്രതിയായ ഡെറെക് ഷോവിന്‍ ഇതിനു മുന്‍പും പ്രതികളോടും പ്രതികളെന്ന് സംശയിക്കപ്പെടുന്നവരോടും ബലപ്രയോഗം നടത്തിയതിന്റെ വിശദാംശങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. ഒരു ഗാര്‍ഹിക പീഢനവുമായി ബന്ധപ്പെട്ട പരാതിയില്‍ വീട്ടിലെത്തിയ ഈ പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ മര്‍ദ്ധിക്കുകയും കുളിമുറിക്കുള്ളില്‍ കയറ്റി വളരെ അടുത്തുനിന്ന് രണ്ടുതവണ തന്റെ നേര്‍ക്ക് വെടിയുതിര്‍ക്കുകയും ചെയ്തു എന്ന് ആരോപിച്ച് ഈരാ ലാട്രെല്‍ ടോള്‍സാണ് ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. വീഡിയോയില്‍ നിന്നും തനിക്ക് ഈ പോലീസുകാരനെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് സമ്മതിച്ച ഈ യുവാവ് പിന്നീട് ന്യുസ് ചാനലുകളില്‍ കണ്ടപ്പോഴാണ് ഇയാളെ തിരിച്ചറിഞ്ഞതെന്നും പറഞ്ഞു.

ഫ്ളോയിഡിന്റെ മരണത്തിനുത്തരവാദിയായ ഷോവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മിന്നീപോളിസില്‍ നടന്ന പ്രകടനം അക്രമാസക്തമായി. അന്ന് തന്റെ നേര്‍ക്ക് നടത്തിയ അക്രമത്തിന് ശിക്ഷ ലഭിച്ചിരുന്നെങ്കില്‍ ഷോവിന്‍ ഫ്ളോയിഡിനെ കൊല്ലുകയില്ലായിരുന്നു എന്നാണ് ടോള്‍സ് പറഞ്ഞത്. അന്നത്തെ ആക്രമണത്തിന്റെ ബാക്കിപത്രമായി വെടിയുണ്ട കയറിയ ദ്വാരം ഇപ്പോഴും ടോളിന്റെ അടിവയറിലുണ്ട്.

2001 ല്‍ പോലീസില്‍ ചേര്‍ന്ന ഷോവിനെതിരെ ഇതുവരെ ഇത്തരത്തിലുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട 10 പരാതികള്‍ ലഭിച്ചുവെങ്കിലും രണ്ട് ശാസനകള്‍ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. 2006 ല്‍ 42 കാരനായ വേയിന്‍ റെയെസിനെ വെടിവെച്ച് കൊന്ന കേസിലും ഇയാള്‍ പ്രതിയാണ്. അതേ വര്‍ഷം മറ്റൊരു കേസിലും ഇയാള്‍ പ്രതിയായെങ്കിലും ഊരിപ്പോരുകയായിരുന്നു.

ഇതിനിടയില്‍ ഡെറെക് ഷോവിന്റെ വീടിനു മുന്നില്‍ ഇല്ലേ പ്രതിഷേധക്കാര്‍ തടിച്ചുകൂടി. കൊലപാതകി എന്ന് അട്ടഹസിച്ചുകൊണ്ട് തടിച്ചുകൂടിയ ജനക്കൂട്ടം പിരിച്ചുവിട്ട ഈ പോലീസ് ഉദ്യോഗസ്ഥനെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. മരണത്തിന് തൊട്ടു മുന്‍പായി ദയനീയതയോടെ ഫ്ളോയിഡ് പറഞ്ഞ അവസാന വാക്കുകള്‍- എനിക്ക് ശ്വാസം മുട്ടുന്നു- ടീഷര്‍ട്ടില്‍ എഴുതിച്ചേര്‍ത്താണ് പ്രകടനക്കാരില്‍ ഏറെപ്പേരും എത്തിയത്. കറുത്ത വര്‍ഗ്ഗക്കാരുടെ ജീവനും വിലയുണ്ട് എന്നുള്ള പ്ലക്കാര്‍ഡുകളും അവരുടെ കൈകളില്‍ ഉണ്ടായിരുന്നു.

ഷോവിന്റെ വീടിന് സംരംക്ഷണം നല്‍കാന്‍ എത്തിയ ഒരുകൂട്ടം പോലീസുകാര്‍ പ്രതിഷേധക്കാരെ തടഞ്ഞു. മിന്നീപോലീസ് മേയറും പ്രതിഷേധക്കാരോടൊപ്പം ചേര്‍ന്ന് ഷോവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കറുത്തവര്‍ഗ്ഗക്കാരനായ പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഇങ്ങനെ ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ തന്നെ ജയിലില്‍ ആകുമായിരുന്നു എന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണീക്കുന്നു. ഏതായാലും ഈ സംഭവം അമേരിക്കയില്‍ ഇപ്പോഴും വംശീയവെറി നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ്.

ലോകത്തിന് മുഴുവന്‍ സമത്വവും മനുഷ്യാവകാശങ്ങളുമെല്ലാം പഠിപ്പിക്കാന്‍ തുനിയുന്ന അമേരിക്കയില്‍ ഇപ്പോഴും വര്‍ണ്ണത്തിന്റെ പേരില്‍ ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു എന്നുമാത്രമല്ല, കൊലചെയ്യപ്പെടുക കൂടി ചെയ്യുന്നു എന്നത് അവിടെ നിലനില്‍ക്കുന്ന വംശീയ വെറിയുടെ ആഴവും പരപ്പും സൂചിപ്പിക്കുന്നു. ഏതായാലും, ഈ സംഭവം അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. അത് മറ്റൊരു ഉയര്‍ത്തെഴുന്നേല്പില്‍ കലാശിക്കുമോ എന്നത് കാത്തിരുന്ന് കാണാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category