1 GBP = 94.00 INR                       

BREAKING NEWS

തുടര്‍ച്ചയായ പത്താമത്തെ ആഴ്ചയും നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമായി കൈയ്യടിച്ച് ബ്രിട്ടന്‍; എന്‍എച്ച്എസ് ജീവനക്കാര്‍ക്കായുള്ള ബാല്‍ക്കണി കൈയ്യടി ഇനി ഉണ്ടായേക്കില്ല; ഐക്യദാര്‍ഢ്യവുമായി ആയിരങ്ങള്‍

Britishmalayali
kz´wteJI³

ബ്രിട്ടന് കനത്ത നാശം വരുത്തിയ, ഇപ്പോഴും വരുത്തിക്കൊണ്ടിരിക്കുന്ന കൊറോണക്കെതിരേയുള്ള യുദ്ധത്തിന്റെ മുന്നണിപ്പോരാളികളെ ആദരിക്കാനാണ് ഇക്കഴിഞ്ഞ മാര്‍ച്ച് 26 ന് ആളുകള്‍ വീടിന്റെ ബാല്‍ക്കണിയിലും പൂമുഖത്തും ഇറങ്ങിനിന്ന് കരഘോഷം തുടങ്ങുന്ന പരിപാടി ആരംഭിച്ചത്. അന്നേമാരി പ്ലാസ് എന്ന ലണ്ടനില്‍ താമസിക്കുന്ന ഡച്ചുകാരി, നെതര്‍ലാന്‍ഡ്സില്‍ കണ്ട ഒരു പരിപാടി ലണ്ടനിലും മുന്നോട്ട് വയ്ക്കുകയായിരുന്നു.

വിവിധരംഗങ്ങളിലെ പ്രശസ്തര്‍ അത് ഏറ്റുപിടിച്ചതോടെ മുഴുവന്‍ ബ്രിട്ടീഷുകാരും അത് ആഘോഷമാക്കുവാന്‍ ഒത്തുകൂടി. മാര്‍ച്ച് 26 ന് ആരംഭിച്ച പരിപാടി ഇന്നലെ പത്ത് ആഴ്ച്ചകള്‍ പിന്നിട്ടു. എല്ലാ വ്യാഴാഴ്ച്ചകളിലുമാണ് ജനങ്ങള്‍ നഴ്സുമാരേയും ഡോക്ടര്‍മാരേയും മറ്റ് ആരോഗ്യപ്രവര്‍ത്തകരേയും ആദരിച്ചുകൊണ്ട് കരഘോഷം മുഴക്കുന്നത്. പല രംഗത്തെ പ്രമുഖരും ഏറ്റെടുത്ത ഈ പരിപാടി ഈ ആഴ്ച്ചയോടെ സമാപിക്കുകയാണെന്ന് ഇതിന് തുടക്കം കുറിച്ച പ്ലാസ് അറിയിച്ചു.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ രാജകുടുംബാംഗങ്ങള്‍ എന്നിവര്‍ ഇന്നലേയും ഈ പരിപാടിയില്‍ പങ്കെടുത്തു. അവരോടൊപ്പം ബ്രിട്ടനിലെ ഏതാണ്ട് മുഴുവന്‍ ആളുകളും പൂമുഖത്തും ബാല്‍ക്കണിയിലും നിരന്ന് നിന്ന് എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കരഘോഷം മുഴക്കി അഭിവാദ്യം അര്‍പ്പിച്ചു. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുക എന്നതിനാലാണ് ഇത് പത്താമത്തെ ആഴ്ച്ചയോടെ നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് പ്ലാസ് പറയുന്നു.

അധികം രാഷ്ട്രീയം കലര്‍ത്താതെയാണ് ഞാന്‍ ഈ അഭിപ്രായം പറഞ്ഞത്. ജനങ്ങള്‍ അത് ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറുകയാണെന്ന് തോന്നുന്നു. കരഘോഷങ്ങള്‍ നെഗറ്റീവ് ആകുന്നതിന് മുന്‍പ് അത് നിര്‍ത്തുന്നതാണ് നല്ലത് എന്ന് വിചാരിക്കുന്നു. അവര്‍ കൂട്ടിച്ചേര്‍ത്തു.

അതെ സമയം നിസ്വാര്‍ത്ഥതയോടെയും അര്‍പ്പണ മനോഭാവത്തോടെയും ജോലിചെയ്യുന്ന എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് പത്താമത്തെ കരഘോഷ പരിപാടിയെ കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ലേബര്‍ പാര്‍ട്ടി എം പി ആഞ്ചെല റേയ്നോര്‍ ഉള്‍പ്പെടെ പല എം പിമാരും ഈ അവസാന കരഘോഷ മാമാങ്കത്തിന് എത്തിയിരുന്നു. അതിനിടയില്‍ ഇതുവരെ ഈ യുദ്ധത്തില്‍ മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തകരെ അനുസ്മരിച്ചുകൊണ്ട് മെഡിക്സ്, ഡൗണിംഗ് സ്ട്രീറ്റിനു മുന്നില്‍ 237 മിനിറ്റ് നിശബ്ദ പ്രാര്‍ത്ഥന നടത്തി.

ഇതില്‍ പങ്കെടുത്തവര്‍ക്കെല്ലാം നന്ദി പ്രകാശിപ്പിച്ച പ്ലാസ്, ഇനി കൂടുതല്‍ നിര്‍മ്മാണാത്മകമായ പ്രവര്‍ത്തനങ്ങളാണ് ബ്രിട്ടനെ ഈ ദുരിതത്തില്‍ നിന്നും കരകയറ്റുവാന്‍ ആവശ്യമെന്നും പറഞ്ഞു. തങ്ങളെ ആദരിക്കുന്ന ഈ കരഘോഷ മാമാങ്കത്തെ പല എന്‍ എച്ച് എസ് ജീവനക്കാരും സന്തോഷത്തോടെ സ്വീകരിക്കുമ്പോള്‍, ഇതുകൊണ്ട് തങ്ങള്‍ക്ക് പ്രത്യേകിച്ച് ഒരു സഹായവും ലഭിക്കുന്നില്ല എന്ന പരാതിയായിരുന്നു മറ്റ് ചിലര്‍ക്ക്. ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാനായി ആരംഭിച്ച ചടങ്ങ് ഒരു രാഷ്ട്രീയ നാടകമായി അധപതിച്ചു എന്നും ചിലര്‍ക്ക് പരാതിയുണ്ട്.

ഈ പരിപാടിയില്‍ പങ്കെടുത്ത് ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചശേഷം ചിലര്‍ ഡൗണിംഗ് സ്ട്രീറ്റില്‍ പോയി എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിപരീതഫലം നല്‍കുന്ന നയങ്ങള്‍ രൂപീകരിക്കുകയാണെന്നും ഇക്കൂട്ടര്‍ പറയുന്നു. രാഷ്ട്രീയ നേതാക്കള്‍ ഇതില്‍ ഇടപെടരുത് എന്നല്ല, മറിച്ച് ആ ഉദ്ദേശശുദ്ധി അവരുടെ പ്രവര്‍ത്തനങ്ങളീലും പ്രതിഫലിപ്പിക്കുകയാണ് വേണ്ടതെന്നും ഇവര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category