1 GBP = 93.80 INR                       

BREAKING NEWS

നിങ്ങള്‍ യുകെയില്‍ എവിടെ താമസിക്കുന്നു എന്നത് ഇനിയും കൊറോണ വരാനുള്ള സാധ്യത നിര്‍ണ്ണയിക്കും; ഈ 20 കൗണ്‍സിലുകളില്‍ താമസിക്കുന്നവര്‍ ഇനിയാണ് സൂക്ഷിക്കേണ്ടത്

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ കോവിഡ് വ്യാപനത്തിന്റെ മൂര്‍ദ്ധന്യഘട്ടം കഴിഞ്ഞു എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇരുപതോളം കൗണ്‍സിലുകളില്‍ ഇനിയും ഈ രോഗവ്യാപനം അതിന്റെ മൂര്‍ദ്ധന്യഘട്ടത്തില്‍ എത്തിയിട്ടില്ല എന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. രാജ്യം മുഴുവനും രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞുവരുന്നതിന് സാക്ഷ്യം വഹിക്കുമ്പോള്‍ വെയില്‍സിലേയും ചില ഭാഗങ്ങളില്‍ ഇനിയും മോശപ്പെട്ട അവസ്ഥ വന്നിട്ടില്ല എന്നാണ് കരുതപ്പെടുന്നത്.

ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോര്‍ട്ട് പ്രകാരം നോര്‍ത്ത് സോമര്‍സെറ്റ്, പ്രെസ്റ്റണ്‍, ഡോണ്‍കാസ്റ്റര്‍, കാര്‍ലിസില്‍ തുടങ്ങിയ ഭാഗങ്ങളില്‍ രോഗവ്യാപനം അതിന്റെ മൂര്‍ദ്ധന്യ ഘട്ടത്തില്‍ എത്തിയിട്ടേയുള്ളു. പ്രാദേശിക തലത്തില്‍ രോഗവ്യാപന തോതില്‍ സംഭവിക്കുന്ന വ്യതിയാനം കഴിഞ്ഞ ദിവസമാണ് ഒ എന്‍ എസ് പുറത്തുവിട്ടത്. ഇതനുസരിച്ച് 18 കൗണ്‍സിലുകളില്‍ ഇപ്പോഴാണ് രോഗം മൂര്‍ദ്ധന്യ ഘട്ടത്തില്‍ എത്തുന്നത്.

വ്യാപനം കൂടുതല്‍ കൂടുതല്‍ പ്രാദേശിക തലങ്ങളിലേക്ക് ചുരുങ്ങിയതോടെ പ്രാദേശികമായ ലോക്ക്ഡൗണിന് പോകുവാനാണ് ഇപ്പോള്‍ ബ്രിട്ടന്‍ ആലോചിക്കുന്നത്. മേയ് 15 ന് അവസാനിച്ച ആഴ്ച്ചയില്‍ സോമര്‍സെറ്റില്‍ രേഖപ്പെടുത്തിയത് 24 മരണങ്ങളാണ്. ഇവിടെയാണ് 40% ജീവനക്കാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനാല്‍ അടച്ചിടേണ്ടിവന്ന വെസ്റ്റണ്‍ ആശുപത്രി സ്ഥിതി ചെയ്യുന്നത്.

എന്നാല്‍ സോമര്‍സെറ്റ് മാത്രമല്ല ഇനിയും രോഗത്തിന്റെ മൂര്‍ദ്ധന്യഘട്ടം താണ്ടാത്തത്. ആഷ്ഫോര്‍ഡ്, കെന്റെ; ബ്രോഡ്ലാന്‍ഡ് നോര്‍ഫോക്ക്; കാര്‍ലിസില്‍, ക്യൂംബ്രിയ; ഡോങ്കാസ്റ്റര്‍, സൗത്ത് യോര്‍ക്ക്ഷയര്‍; ഈഡന്‍, ക്യൂമ്പ്രിയ; ഫെന്‍ലാന്‍ഡ്, കേംബ്രിഡ്ജ്ഷയര്‍; ഹിയര്‍ഫോര്‍ഡ് ഷയര്‍; ഹിന്‍ക്ലി, ബോസ്വര്‍ത്ത്, ലീസെസ്റ്റെര്‍ഷയര്‍; കെറ്റെരിംഗ്, നോര്‍ത്താംപടണ്‍ ഷയര്‍; നോര്‍ത്ത് സോമെര്‍സെറ്റ് എന്നീ ഭാഗങ്ങളിലും രോഗവ്യാപനത്തിന്റെ മൂര്‍ദ്ധന്യ ഘട്ടം കഴിഞ്ഞിട്ടില്ല.

പ്രിസ്റ്റണ്‍, ലങ്കാഷയര്‍; റിച്ച്മൊണ്ട്ഷയര്‍, നോര്‍ത്ത് യോര്‍ക്ക്ഷയര്‍; റോതര്‍, ഈസ്റ്റ് സസക്സ്; സെല്‍ബി, നോര്‍ത്ത് യോര്‍ക്ക്ഷയര്‍; സ്ത്ത് നോര്‍ഫോക്ക്; ടോന്‍ബ്രിഡ്ജ്, മാല്ലിംഗ്, കെന്റ്; റെക്സാം, നോര്‍ത്ത് വെയില്‍സ്; വൈര്‍ ലങ്കാഷയര്‍ എന്നിവയാണ് ഇത്തരത്തില്‍ രോഗവ്യാപനത്തിന്റെ മൂര്‍ദ്ധന്യഘട്ടം കഴിഞ്ഞിട്ടില്ലാത്ത മറ്റ് സ്ഥലങ്ങള്‍.

മുഖ്യശാസ്ത്രോപദേഷ്ടാവിന്റെ ഉപദേശം അവഗണിച്ച് ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപുറകേയാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവന്നത്. സര്‍ക്കാര്‍ ഇത് ഗൗരവത്തില്‍ എടുക്കുമെന്ന് തന്നെയാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നത്.

സ്വകാര്യ ഗാര്‍ഡനുകളിലും പാര്‍ക്കുകളിലും ഇപ്പോള്‍ ആറുപേര്‍ വരെ കൂട്ടംകൊടുവാന്‍ സാധിക്കും. ബാര്‍ബെക്യു പാര്‍ട്ടികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത്തരത്തില്‍ ഒത്തുചേരാനാകും. എന്നാല്‍ സ്‌കോട്ടലാന്റില്‍ എട്ടുപേര്‍ക്ക് വരെ കൂട്ടം ചേരാനുള്ള അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇവര്‍ പരമാവധി രണ്ട് കുടുംബങ്ങളില്‍ പെട്ടവരായിരിക്കണം എന്ന നിബന്ധനയുണ്ട്.

രാജ്യവ്യാപകമായി ഇത്തരത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍, രോഗവ്യാപനം മൂര്‍ദ്ധന്യഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഇടങ്ങളില്‍ അത് കനത്ത പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ തന്നെ പ്രാദേശികമായ ലോക്ക്ഡൗണുകളായിരിക്കും ഇനിയുള്ള കാലം കൂടുതല്‍ ഫലവത്താവുക എന്നാണ് അവര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category