1 GBP = 93.80 INR                       

BREAKING NEWS

ഭര്‍ത്താവിനെ കോവിഡ് മരണത്തിനു വിട്ടുകൊടുക്കാതെ ഭാര്യ തിരിച്ചു കൊണ്ട് വന്നത് ജീവിതത്തിലേക്ക്; യുകെയില്‍ ഏറ്റവും കൂടുതല്‍ കാലം കോവിഡിനോട് പൊരുതിയും ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ടും ജീവന്‍ തിരികെ പിടിച്ചതും ആന്‍ഡോവറിലെ അമ്പലപ്പുഴക്കാ രന്‍; ഭാഗ്യ ജീവിതം കയ്യെത്തിപ്പിടിക്കുന്ന മലയാളികളില്‍ റോയിയും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഡോക്ടര്‍മാര്‍ ആശുപത്രിയിലേക്ക് വിളിപ്പിച്ചു ഇനിയൊന്നും ചെയ്യാന്‍ ബാക്കിയില്ലെന്നു അറിയിക്കുക. ആശുപത്രി ചാപ്ലയിന്‍ എത്തി അവസാന നിമിഷ പ്രാര്‍ത്ഥനകള്‍ നടത്തുക. സ്വന്തം ഭര്‍ത്താവ് ഇത്തരം ഒരാവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍ ഒരു ഭാര്യ തകര്‍ന്നു പോകാന്‍ വേറെന്തു വേണം. അത്തരം ഒരാവസ്ഥയിലൂടെ കടന്നു പോയ ദിവസങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആന്‍ഡോവറിലെ റോയിച്ചന്‍ ചാക്കോ എന്ന റോയിയുടെ ഭാര്യ ലിജിക്ക് ഇപ്പോഴും ഒരുള്‍ക്കിടിലമാണ്.

പക്ഷെ തന്റെ ഭര്‍ത്താവിനെ മരണത്തിനു വിട്ടുകൊടുക്കില്ല എന്നൊരു നിശ്ചയദാര്‍ഢ്യം കൂടെയുണ്ടായിരുന്നു എന്ന് ലിജി വ്യക്തമായി ഓര്‍ക്കുന്നു. ഇനി ഒരു മിറാക്കിള്‍ സംഭവിക്കണം എന്ന് മൂന്നംഗ ഡോക്ടര്‍മാരില്‍ ഒരാള്‍ വന്നു പറയുമ്പോള്‍ കരളുറപ്പുള്ള മനസോടെ അതുണ്ടാകും എന്ന് ഏതോ ഒരദൃശ്യ ശക്തിയുടെ ബലത്തില്‍ പറയാന്‍ ലിജിക്ക് കഴിഞ്ഞിരുന്നു. ഭാര്യയുടെ ആ പ്രതീക്ഷയും കലര്‍പ്പില്ലാത്ത സ്‌നേഹവും അമ്പലപ്പുഴക്കാരന്‍ റോയിയെ മരണ തീരത്തു നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് തിരികെ നടത്തി എന്ന സത്യം കോവിഡ്കാലത്തെ ഏറ്റവും ധീരമായ ചെറുത്തു നില്‍പ്പായി മാറുകയാണ്.  

ഇതുവരെ കോവിഡിനെ ധീരമായ ചെറുത്തുനില്‍പ്പ് നടത്തിയവര്‍ അനേകമാണ്. അക്കൂട്ടത്തില്‍ ക്രോയ്‌ഡോണിലേ ജ്യോതി, കാന്റര്‍ബെറിയിലെ ജോജോ, സൗത്താംപ്ടണിലെ ജോഷി, ഹാരോവിലെ എബിന്‍ എന്നിവരൊക്കെ ഹീറോ വേഷം അണിഞ്ഞാണ് ജീവിതത്തിലേക്ക് മടങ്ങിയതെങ്കില്‍ അവര്‍ക്കിടയില്‍ സൂപ്പര്‍ ഹീറോ പരിവേഷമാണ് റോയിച്ചന് നല്‍കേണ്ടത്. കാരണം നീണ്ട 58 ദിവസമാണ് റോയി കോവിഡുമായി പൊരുതിയത്. ഇത്രയും നീണ്ട കാലം ആശുപത്രിയില്‍ കഴിയേണ്ടി വന്ന മറ്റൊരു മലയാളി യുകെയില്‍ ഇല്ല. മിക്കവര്‍ക്കും ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ വീട്ടിലേക്കു മടങ്ങാന്‍ ആയെങ്കിലും തങ്ങള്‍ക്കിടയിലേക്കു ഗുരുതരാവസ്ഥയില്‍ വന്ന ആദ്യ കോവിഡ് രോഗി എന്ന നിലയില്‍ റോയിയുടെ പരിപൂര്‍ണ സുഖപ്രാപ്തി വിഞ്ചസ്റ്റര്‍ ഹോസ്പിറ്റലിന്റെ കൂടി ആവശ്യമായിരുന്നു. ഒരു ഘട്ടത്തില്‍ ഹൃദയ താളം ഗതി തെറ്റുകയും രക്ത സമ്മര്‍ദം 200 പോയിന്റ് കടക്കുകയും ചെയ്ത രോഗി ജീവിതത്തിലേക്ക് മടങ്ങി വന്നത് ചികിത്സകരെ പോലും അമ്പരപ്പിക്കുകയാണ്. 

മൂന്നു വട്ടം വീട്ടില്‍ തളര്‍ന്നു വീണിട്ടും ആശുപത്രി സേവനം ലഭിച്ചില്ല
കോവിഡ് അതിന്റെ സംഹാര ശേഷി കാട്ടിയ മാര്‍ച്ച് അവസാന വാരമാണ് റോയിയേയും കോവിഡ് പിടികൂടുന്നത്. നേഴ്സിങ് ഹോമില്‍ നഴ്‌സ് ആയ ഭാര്യ ലിജിയില്‍ നിന്നും മൂത്തമകള്‍ അന്നുവിനും രോഗം പകര്‍ന്ന ശേഷമാണു റോയി രോഗബാധിതന്‍ ആകുന്നത്. കേരളത്തില്‍ പോലീസില്‍ സേവനം ചെയ്തിരുന്ന റോയി യുകെയിലും കൃത്യമായ അച്ചടക്കം ജീവിതത്തില്‍ കാട്ടിയിരുന്നതിനാല്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നുമില്ല. എന്നാല്‍ കോവിഡ് റോയിയുടെ ശരീരത്തില്‍ നടത്തിയ ആക്രമണം അതിവേഗത്തില്‍ ഉള്ളതും കടുത്തതും ആയിരുന്നു.
ദിവസങ്ങളോളം പനി 40 ഡിഗ്രിയില്‍ തന്നെ തുടര്‍ന്നു. ഇതിനിടയില്‍ മൂന്നുവട്ടം ടോയ്ലെറ്റില്‍ തളര്‍ന്നു വീണു. ഈ ഘട്ടത്തില്‍ ആംബുലന്‍സ് സഹായം തേടിയപ്പോള്‍ അവരുടെ പരിശോധനയില്‍ ശരീരത്തില്‍ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ 95 ശതമാനം ഉണ്ടെന്നും 93ല്‍ എത്തിയാല്‍ മാത്രമേ ആശുപത്രിയിലേക്കു മാറ്റാന്‍ കഴിയൂ എന്ന നിലപാടില്‍ ആയതോടെ തികച്ചും നിസ്സഹായമായി മാറുകയായിരുന്നു ലിജി.

നിമിത്തമായത് ജിപിയിലെ ഡോക്ടറുടെ സഹായം, വെന്റിലേറ്ററിലെ ആദ്യ രോഗികളില്‍ ഒരാള്‍
ങ്കിലും കണ്ടു നില്‍ക്കാന്‍ കഴിയാതെ ലിജി സാധ്യമായ നിലയില്‍ ഒക്കെ റോയിക്കു വൈദ്യ സഹായം എത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ആരോ നല്‍കിയ ധൈര്യം പോലെയാണ് ആ നിമിഷങ്ങളില്‍ ലിജിയുടെ പ്രവര്‍ത്തനം. പ്രതീക്ഷ കൈവിടാതെ 111 ലും ജിപിയിലും എല്ലാം മുടക്കമില്ലാതെ വിളിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ജിപിയില്‍ നിന്നും മറുപടിയായി വിളിയെത്തി, രോഗിയുമായി നേരിട്ടെത്താന്‍. എന്നാല്‍ കാറില്‍ കയറാന്‍ പോലും അവശനാണെന്നും ആംബുലന്‍സ് ജീവനക്കാര്‍ നല്‍കിയ മറുപടി എന്താണെന്നും വ്യക്തമാക്കിയപ്പോള്‍ സഹായത്തിന്റെ രൂപത്തില്‍ എത്തിയത് ജിപിയിലെ ഇംഗ്ലീഷുകാരിയായ ഡോക്ടറാണ്. അവര്‍ തന്നെ ആംബുലന്‍സ് വിളിച്ചു റോയിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഉള്ള ശ്രമം നടത്തുകയായിരുന്നു. അങ്ങനെ ഏപ്രില്‍ മാസം ഒന്നാം തിയതി നീണ്ട 58 ദിവസത്തെ ആശുപത്രി വാസത്തിലേക്കു റോയി എത്തുക ആയിരുന്നു. കോവിഡ് ബാധിച്ചു വിഞ്ചസ്റ്റര്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആകുന്ന ആദ്യ രോഗികളില്‍ ഒരാളും റോയിയാണ്

ആദ്യ രോഗിയായത് എക്‌മോയിലേക്കു മാറാന്‍ തടസമായി, പക്ഷെ സാധാരണ വെന്റിലേറ്റര്‍ തന്നെ ഒടുവില്‍ സഹായമായി 
ആദ്യ രോഗി ആയി എത്തിയതോടെ ഡോക്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായിരുന്ന സംശയങ്ങള്‍ റോയിയെ വേഗത്തില്‍ എക്മോ വെന്റിലേറ്ററില്‍ എത്തിക്കാന്‍ തടസമായി. രോഗം കലശലായി 13 ദിവസം എത്തിയപ്പോഴാണ് ലണ്ടന്‍ സെന്റ് തോമസ് ഹോസ്പിറ്റലുമായി വിഞ്ചസ്റ്റര്‍ ഹോസ്പിറ്റലില്‍ നിന്നും ബന്ധപ്പെടുന്നത്. അപ്പോഴാണ് എക്മോ പരിഗണിക്കാന്‍ പറ്റുന്ന നിലയില്‍ നിന്നും റോയിയുടെ നില വഷളായി എന്നറിയുന്നത്. ഒരാഴ്ചയില്‍ കൂടുതല്‍ വെന്റിലേറ്ററില്‍ കിടന്ന ആളെ എക്മോയില്‍ പ്രവേശിപ്പിക്കുക സാധാരണമല്ല. ഇതോടെ ഡോക്ടര്‍മാരുടെ പ്രതീക്ഷകളും അസ്തമിച്ചു. കുടുംബത്തെ ഇങ്ങനെയാണ് ഡോക്ടര്‍മാര്‍ തങ്ങളുടെ നിസ്സഹായത അറിയിക്കുന്നത്.

ഇതിനിടയില്‍ എത്തിയ മറ്റൊരു മലയാളിയെ അധികനാള്‍ വെന്റിലേറ്ററില്‍ കിടത്താതെ ലണ്ടനില്‍ എക്മോ ചികിത്സക്ക് അയക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞതും റോയിയെ ചികില്‍സിച്ച അനുഭവ പരിചയമാണ്. ആകെ 32 ദിവസം വെന്റിലേറ്ററിലും പിന്നീട് ഏതാനും ദിവസം ട്രക്കിയോസ്റ്റമി അടക്കമുള്ള ചികിത്സയും നടത്തിയാണ് റോയ് ജീവിതത്തിലേക്ക് മടങ്ങിയിരിക്കുന്നത്. അവിശ്വസനീയമായ ഈ തിരിച്ചു വരവ് ആഘോഷമാക്കാന്‍ ആന്‍ഡോവര്‍ മലയാളികള്‍ ഒന്നടങ്കം റോയിയുടെ വീട്ടുമുറ്റത്ത് എത്തിയാണ് സ്വീകരണം ഒരുക്കിയത്. വെല്‍കം ബാക് റോയ് അങ്കിള്‍ എന്ന് വിളിച്ചു പറഞ്ഞാണ് അന്നുവിന്റെയും ഗ്രേസിന്റെയും കൂട്ടുകാര്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്.

കരുണക്കൊന്തയും ജപമാലയും വഴി അനുഗ്രഹവും ആത്മവിശ്വാസവും
ലോകമെങ്ങുമുള്ള വിശ്വാസികളുടെ പ്രാര്‍ത്ഥന തങ്ങളെ കാത്തുരക്ഷിക്കാന്‍ കൂടെയുണ്ടായി എന്നാണ് ലിജിക്ക് പറയാനുള്ളത്. ഡോക്ടര്‍മാര്‍ പറഞ്ഞതു പോലെ അത്ഭുതമായി റോയി മടങ്ങി വന്നതിനു മറ്റൊരു കാരണം ലിജിക്ക് കണ്ടെത്താനാകുന്നില്ല. വെറും 30 ഓളം മലയാളി കുടുംബങ്ങള്‍ ഉള്ള ആന്‍ഡോവറില്‍ ഏവരും കഴിയുന്നത് ഒരു കുടുംബം എന്നപോലെയാണ്. അതിനാല്‍ തന്നെ ലിജിയുടെയും പെണ്മക്കളായ അന്നുവിന്റേയും ഗ്രേസിന്റെയും കണ്ണീര്‍ ഓരോരുത്തരും തങ്ങളുടേതാക്കി മാറ്റി. സേക്രട്ട് ഹാര്‍ട്ട് പ്രയാര്‍ സംഘം 24 മണിക്കൂര്‍ ജപമാല നടത്തിയും പുലര്‍ച്ചെ മൂന്നു മണിക്ക് അരമണിക്കൂറോളം ആന്‍ഡോവര്‍ മലയാളികള്‍ കരുണക്കൊന്ത ചൊല്ലിയുമൊക്കെ റോയിയുടെ മടങ്ങി വരവിനായി ഹൃദയം നൊന്തു പ്രാര്‍ത്ഥിച്ചു. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സമയം എന്ന നിലക്ക് പുലര്‍ച്ചെ മൂന്നുമണിക്കുള്ള പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ അതിയായ പ്രാധാന്യമാണ് നല്‍കുന്നത്.

തനിക്കു വേണ്ടി പ്രിയപ്പെട്ടവര്‍ നടത്തിയ ത്യാഗങ്ങള്‍ ചികിത്സയുടെ അവസാന ഘട്ടത്തില്‍ തിരിച്ചറിഞ്ഞ റോയ് അതിവേഗമാണ് പൂര്‍ണ ആരോഗ്യം വീണ്ടെടുത്തത്. ചികിത്സയ്ക്കിടയില്‍ എത്തിയ വിവാഹ വാര്‍ഷികത്തിന് ആശുപത്രി ജീവനക്കാര്‍ തന്നെ ആശംസ കാര്‍ഡ് ഉണ്ടാക്കി റോയിക്കു നല്‍കി അദ്ദേഹത്തെ ഞെട്ടിക്കുകയും ചെയ്തു. ഇപ്പോള്‍ ഒരു പുനര്‍ജന്മത്തിലൂടെ കടന്നു പോകുന്ന അനുഭവമാണ് തനിക്കുള്ളതെന്നും റോയ് പറയുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം റോയ് ജീവിച്ചിരിക്കുന്നത് അവരുടെ പ്രാര്‍ത്ഥനയുടെ ശക്തി കൊണ്ടാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് മാല്‍ക്കവും സൂചിപ്പിക്കുന്നു. ഇപ്പോഴും പലരും തങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും ലിജി കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category