1 GBP = 94.00 INR                       

BREAKING NEWS

ഉറങ്ങാന്‍ തന്നെ ഭയപ്പെട്ട രാത്രികളായിരുന്നു ആ ദിനങ്ങള്‍; ആശുപത്രി കിടക്കയില്‍ തനിച്ചിരിക്കാന്‍ പോലും പേടിയായി; കൊ വിഡിനെ അതിജീവിച്ച ന്യൂഹാം മലയാളി അനുഭവം പറയുന്നു

Britishmalayali
kz´wteJI³

കൊവിഡ് മുക്തി നേടിയ ന്യൂഹാം മലയാളിയാണ് ഡെല്‍ബര്‍ട്ട് മണി. സാമൂഹ്യ പ്രവര്‍ത്തകനായ തന്നെ കോവിഡ് -19 ബാധിച്ച അനുഭവത്തെക്കുറിച്ചും തന്നെ ശുശ്രൂഷിച്ച നഴ്‌സുമാരെ കുറിച്ചും ബാര്‍ട്‌സ് ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റിന്റെ വെബ്‌സൈറ്റില്‍ അദ്ദേഹം ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ്. മകനും ഭാര്യയുമെല്ലാം കൊവിഡ് മുക്തി നേടിയെങ്കിലും ഏറെ ആശങ്ക നല്‍കിയത് ഡെല്‍ബര്‍ട്ട് മണിയുടെ അവസ്ഥയായിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കൊവിഡിനോട് പോരാടിയ, ചില ഘട്ടങ്ങളില്‍ തിരിച്ചു വരവ് പോലും അസാധ്യമെന്നു കരുതിയ ഡെല്‍ബര്‍ട്ട് മണി ഏറെ നന്ദിയോടെയാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ:
എന്റെ പേര് ഡെല്‍ബര്‍ട്ട് മണി, ഞാന്‍ ഒരു സാമൂഹിക പ്രവര്‍ത്തകനായി ജോലി ചെയ്യുന്നു. ന്യൂഹാം ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്ന എന്റെ ഭാര്യയോടും രണ്ട് കുട്ടികളോടും ഒപ്പം ന്യൂഹാമിലാണ് താമസം.

കടുത്ത പനിയും കഠിനമായ പേശി വേദനയും
മാര്‍ച്ച് 21 വെള്ളിയാഴ്ച, എന്റെ 14 വയസ്സുള്ള മകന് രാത്രിയില്‍ കടുത്ത പനി അനുഭവപ്പെട്ടു. പിറ്റേന്ന് രാവിലെ എനിക്കും പനി വന്നു. ഞങ്ങള്‍ രണ്ടുപേരും പാരസെറ്റാമോള്‍ ഗുളിക കഴിക്കുകയും, ഭാഗ്യവശാല്‍ മകന് പനി പെട്ടെന്ന് ശമിക്കുകയും ചെയ്തു. എന്നാല്‍, എനിക്ക് കടുത്ത പനി നിലനില്‍ക്കുകയും കഠിനമായ പേശി വേദന അനുഭവിക്കുകയും ചെയ്തു. അടുത്ത കുറച്ച് ദിവസത്തേക്ക്, ചുമ കാരണം ആരോഗ്യം വളരെ ദുര്‍ബലമായിരുന്നു. എനിക്ക് നടക്കുവാന്‍ ഒന്നും കഴിയാത്തതിനാല്‍ ഞാന്‍ കിടക്കയില്‍ തന്നെ കഴിയുകയും മുറിയില്‍ തന്നെ കഴിച്ചു കൂട്ടുകയും ചെയ്തു. ഓരോ നാലു മണിക്കൂറിലും പാരസെറ്റമോള്‍ കഴിക്കുന്നത് തുടര്‍ന്നു. എനിക്കുള്ളത് കോവിഡ് -19 അല്ല സാധാരണ പനി മാത്രമാണെന്ന് ഞാന്‍ വിശ്വസിച്ചു.

മൂന്നു ദിവസത്തിനുശേഷം എന്റെ ശരീര വേദന കുറഞ്ഞു, പക്ഷേ ഞാന്‍ വളരെ ക്ഷീണിതനും ചുമ തുടരുകയും ചെയ്തു. നാലാം ദിവസം, എന്റെ നെഞ്ചില്‍ ഒരു വലിയ ഭാരം അനുഭവപ്പെടാന്‍ തുടങ്ങി. പ്രത്യേകിച്ച് ചുമയ്ക്ക് ശേഷം. ശ്വസിക്കാന്‍ വളരെയധികം പാടുപെട്ടു. സംസാരിക്കുവാന്‍ പോലും പാടുപെടുകയായിരുന്നു. ഈ സമയമായപ്പോഴേക്കും എന്റെ ഭാര്യക്കും ചെറിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി: പനിയും തലവേദനയും. ഏകദേശം ഒരാഴ്ചയ്ക്ക് ശേഷം, എന്റെ ആരോഗ്യനില വഷളായി. വാസ്തവത്തില്‍, ഞാന്‍ ശ്വസിക്കാന്‍ പാടുപെടുന്നതിനാല്‍ ഉറങ്ങാന്‍ തന്നെ ഭയപ്പെട്ടു. മാര്‍ച്ച് 27നു വെള്ളിയാഴ്ച രാവിലെ എന്റെ ഭാര്യ 111ലും 999ലും വിളിച്ചു. എന്നിരുന്നാലും, ധാരാളം ആളുകള്‍ രോഗബാധിതരായതിനാല്‍ ആംബുലന്‍സിനായി കാത്തിരിക്കുന്ന സമയത്തെക്കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരായിരുന്നു. കുറച്ച് മണിക്കൂര്‍ കാത്തിരുന്ന ശേഷം ഞങ്ങള്‍ നേരെ എ & ഇയിലേക്ക് പോയി.

അവിടെ എത്തിയപ്പോഴുള്ള എ & ഇ, സിസിയു സ്റ്റാഫുകളുടെ പരിചരണം വളരെ ആശ്വാസകമായിരുന്നു. എന്റെ ഓക്‌സിജന്‍ സാച്ചുറേഷന്‍ ലെവല്‍ വളരെ കുറവായിരുന്നു. എന്റെ നെഞ്ചിന്റെ എക്‌സ്-റേ എടുത്തു കാണിക്കുകയും കോവിഡ് -19 ഉണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. വൈകാരികവും ശാരീരികവുമായ പോരാട്ട ദിവസങ്ങളായിരുന്നു പിന്നീട് അങ്ങോട്ട്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമുള്ള ആദ്യ രണ്ട് ദിവസങ്ങളില്‍, എന്റെ ശ്വസനം കൂടുതല്‍ വഷളായി. എന്റെ പുറകില്‍ കടുത്ത വേദന ഉണ്ടായിരുന്നു. എനിക്ക് ഉറങ്ങുവാന്‍ സാധിക്കാതായി. വാര്‍ഡിലെ മിക്കവാറും എല്ലാ രോഗികളും കോവിഡ് -19 ലക്ഷണങ്ങളുമായി മല്ലിടുകയായിരുന്നു. എനിക്ക് എന്റെ ആരോഗ്യ കാര്യത്തില്‍ ആശങ്കയും തനിച്ചായിരിക്കാന്‍ ഭയവും തോന്നി. എന്നെ നോണ്‍ - ഇന്‍വേസീവ് വെന്റിലേഷനിലേക്ക് (ഓക്‌സിജന്‍ മാസ്‌ക് വഴി ശ്വസന പിന്തുണ) മാറ്റി. തുടര്‍ന്ന് സിസിയുവിലേക്കും. അവിടെ വച്ച് എന്റെ ആരോഗ്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടായി.

ആകെ 14 ദിവസമാണ് ഞാന്‍ ന്യൂഹാം ഹോസ്പിറ്റലില്‍ താമസിച്ചത്. എനിക്കും എന്റെ കുടുംബത്തിനും എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയമായിരുന്നു ഈ 14 ദിവസങ്ങള്‍. ചില സമയങ്ങളില്‍ ഞാന്‍ തിരിച്ചു വരുമോ എന്ന കാര്യം തന്നെ സംശയത്തിലായിരുന്നു. വൈറസ് പടരുന്നത് തടയാന്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ എന്റെ ഭാര്യക്കും കുട്ടികള്‍ക്കും എന്നെ ആശുപത്രിയില്‍ വന്നു കാണാന്‍ കഴിഞ്ഞില്ല. ഇത് വളരെ ബുദ്ധിമുട്ടായിരുന്നു. എന്നിരുന്നാലും, ന്യൂഹാം ഹോസ്പിറ്റലില്‍ എ & ഇ, ഐടിയു, സിസിയു എന്നീ വിഭാഗങ്ങളില്‍ നിന്നും എന്നെ പിന്തുണച്ച എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഞാന്‍ ദൈവത്തിന്റെ കൈ കണ്ടു, എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സമയത്ത് എന്നെ പിന്തുണയ്ക്കാന്‍ ആളുകളുണ്ടെന്നത് ഭാഗ്യമായി അനുഭവപ്പെട്ടു.

ലഭ്യമായ ഏറ്റവും മികച്ച ചികിത്സ എനിക്ക് ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ സ്റ്റാഫുകളെല്ലാം ഒപ്പം നിന്നു. ഓരോരുത്തരെയുടെയും പേര് പ്രത്യേകമായി എടുത്തു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെങ്കിലും ആ പട്ടിക വളരെ ദൈര്‍ഘ്യമേറിയതാണ്. മാത്രമല്ല ചില പേരുകള്‍ മിസ്സാകുമോ എന്ന ഭയമുണ്ട്. ഈ അഗ്‌നിപരീക്ഷയില്‍ നിന്ന് കരകയറാന്‍ എന്നെ പിന്തുണച്ച എല്ലാ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും പ്രധാന പ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നു. സിസിയുവിലെ ജീവനക്കാര്‍ ശരിക്കും സൗഹൃദപരവും പിന്തുണയോടെയുമാണ് പെരുമാറിയത്. അതിശയകരമായ എന്‍ഡോക്രൈന്‍ ടീമിന് ഒരു പ്രത്യേക നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ എനിക്ക് പ്രമേഹം ഉണ്ടായിരുന്നു. എന്റെ രണ്ട് മക്കളോടൊപ്പം ഈ പ്രയാസകരമായ സമയത്തിലൂടെ കടന്നുപോയ ഭാര്യയോടും നന്ദി പറയുന്നു, ഷോപ്പിംഗിനും ഭക്ഷണം പാചകം ചെയ്യുന്നതിനും എന്റെ ഭാര്യയെയും കുട്ടികളെയും സഹായിച്ച എന്റെ എല്ലാ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയല്‍ക്കാര്‍ക്കും നന്ദി പറയുന്നു.

വീണ്ടെടുക്കലിന്റെ വഴിയില്‍
കൊവിഡില്‍ നിന്ന് രക്ഷപ്പെട്ടതില്‍ ഞാന്‍ ഭാഗ്യവാനാണെന്ന് തോന്നുന്നു. ഏപ്രില്‍ 13ന് എന്നെ വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്തു. രോഗത്തെ കീഴടക്കിയത് വളരെ പതുക്കെയാണ്. 14 ദിവസത്തിനുള്ളില്‍ എന്റെ തൂക്കം 10 കിലോ കുറഞ്ഞു. ഇത് എന്നെ ശരിക്കും ഞെട്ടിച്ചു. എനിക്ക് ഇപ്പോഴും മാനസികമായി തളര്‍ച്ച അനുഭവപ്പെടുന്നുണ്ട്. ഇപ്പോള്‍ ഞാന്‍ ഒരു മാസത്തിലേറെയായി വീട്ടിലാണ്. കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടു. 

കോവിഡ് -19 ലക്ഷണങ്ങള്‍ അനുഭവിക്കുന്ന ഏതൊരാള്‍ക്കും എന്റെ ഉപദേശം, പ്രത്യേകിച്ച് ശ്വാസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ എത്രയും വേഗം വൈദ്യസഹായം തേടുക എന്നതാണ്. സിസിയുവില്‍ കിടക്കുന്ന സമയത്ത് എന്റെ സാച്ചുറേഷന്‍ ലെവലും ശ്വസനവും മെച്ചപ്പെട്ടു. വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്തതിനുശേഷവും ശ്വസന വ്യായാമങ്ങളില്‍ ഞാന്‍ പരിശീലനം തുടരുകയാണ്. ആരോഗ്യ നില വീണ്ടെടുക്കാന്‍ ഇത് എന്നെ ശരിക്കും സഹായിച്ചു.

രണ്ടാഴ്ച മുമ്പ് ഞാന്‍ എന്റെ അമ്പതാം ജന്മദിനം ആഘോഷിച്ചു. എന്റെ കുടുംബത്തോടൊപ്പം വീട്ടില്‍ ചെലവഴിക്കാന്‍ കഴിഞ്ഞതിന് ഞാന്‍ ദൈവത്തിനും ന്യൂഹാം ഹോസ്പിറ്റലിലെ ജീവനക്കാര്‍ക്കും നന്ദി പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category