1 GBP = 93.00 INR                       

BREAKING NEWS

വനം മന്ത്രിയായപ്പോള്‍ ആദ്യം ഒപ്പിട്ടത് വനത്തിലെ മരം മുറിക്കരുതെന്ന ഉത്തരവില്‍; പ്ലാച്ചിമടയിലെ കൊക്കകോളയ്ക്കെതിരായ സമരത്തിലും ഉയര്‍ത്തിയത് അതിജീവനത്തിന്റെ പരിസ്ഥിതി മുദ്രാവാക്യം; ദേവഗൗഡയോടും നിതീഷ് കുമാറിനോടും ബിജെപി ബന്ധത്തിന്റെ പേരില്‍ ഗുഡ് ബൈ പറഞ്ഞ മതേതരവാദി; അടിയന്തരാവസ്ഥയില്‍ പതറാതെ മുന്നേറിയ രാഷ്ട്രീയ വീര്യം; ഓടക്കുഴലിന്റെ തിളക്കമുള്ള എഴുത്തുകാരന്‍; ഓര്‍മയാകുന്നത് രാഷ്ട്രീയ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ അതികായന്‍; വീരേന്ദ്രകുമാറിന് അന്ത്യാജ്ഞലി

Britishmalayali
kz´wteJI³

കോഴിക്കോട്: രാഷ്ട്രീയത്തിലും പത്രപ്രവര്‍ത്തനത്തിലും സാഹിത്യത്തിലും ഒരു പോലെ താല്‍പ്പര്യം കാട്ടിയ വ്യക്തിത്വമായിരുന്നു എം പി വീരേന്ദ്ര കുമാര്‍. കേരള രാഷ്ട്രീയത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖമായ തികഞ്ഞ മതേതര വാദി. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വര്‍ഗ്ഗീയതയെ കൂട്ടു പിടിക്കാതെ എന്നും നിലയുറപ്പിച്ച ജയപ്രകാശ് നാരായണന്റെ ശിഷ്യന്‍. മാതൃഭൂമിയുടെ എംഡിയെന്ന നിലയില്‍ മലയാളത്തിലെ പത്ര പ്രവര്‍ത്തന മേഖലയെ ആധുനിക വത്കരിക്കാന്‍ മുന്നില്‍ നിന്ന പ്രധാനി. രാഷ്ട്രീയ എതിരാളികളെ പോലും ചിരി കൊണ്ട് നേരിട്ട വീരേന്ദ്ര കുമാര്‍ ഓര്‍മ്മയാവുകയാണ്. ഇതോടെ കേരളത്തിന് തലയെടുപ്പുള്ള അടിയന്തരാവസ്ഥയെ മുന്നില്‍ നിന്ന് എതിര്‍ത്ത ഒരു നേതാവിനെ കൂടി നഷ്ടമാകുന്നു.

പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റിനെതിരായ സമരത്തിന്റെ മുന്‍ നിരയില്‍ നിന്ന വീരേന്ദ്ര കുമാര്‍ പരിസ്ഥിയ്ക്കൊപ്പമാണ് മുന്നോട്ടു നീങ്ങിയത്. ജനതാദള്‍ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദള്‍ (യുണൈറ്റഡ്) എന്നിവയുടെ മുന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റാണ്. ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്. മാതൃഭൂമി ദിനപത്രത്തിന്റെ ചെയര്‍മാനും മാനേജിങ് എഡിറ്ററുമാണ്. എല്‍ഡിഎഫ് രൂപീകരിച്ച കാലത്ത് മുന്നണി കണ്‍വീനറായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.

സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന് കല്പറ്റയില്‍ ജനനം. അടിയന്തരാവസ്ഥ കാലയളവില്‍ ഒളിവില്‍ പോയെങ്കിലും പിടിയിലായി ജയില്‍വാസമനുഭവിച്ചു. കേരളത്തിന്റെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കൊപ്പമായിരുന്നു വീരേന്ദ്ര കുമാറിന്റേയും യാത്ര. എന്നും മതേതര മൂല്യങ്ങള്‍ക്കൊപ്പമായിരുന്നു നില്‍പ്പ്. ദേവഗൗഡയേയും നിതീഷ് കുമാറിനേയും പോലും ബിജെപി ബന്ധത്തിന്റെ പേരില്‍ തള്ളിപ്പറഞ്ഞ നേതാവാണ് വീരേന്ദ്ര കുമാര്‍.

കൂടുതല്‍ കാലവും ഇടതു പക്ഷത്തിനൊപ്പമായിരുന്നു വീരേന്ദ്ര കുമാറിന്റെ രാഷ്ട്രീയ യാത്ര. കോഴിക്കോട് ലോക്സഭാ സീറ്റ് നിഷേധിച്ചപ്പോള്‍ പൊട്ടിത്തെറിയുമായി യുഡിഎഫിലെത്തി. എന്നാല്‍ അവിടെ അധിക കാലം വീരേന്ദ്ര കുമാറിന് തുടരാനായില്ല. വീണ്ടും ഇടതു പക്ഷത്ത് എത്തി. ഇടതു പക്ഷത്തിന്റെ ഭാഗമായ അദ്ദേഹം ലോക് താന്ത്രിക് പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്. രണ്ട് തവണ കോഴിക്കോട് നിന്നും ലോക്സഭയിലേക്കും ജയിച്ചു. നിലവില്‍ രാജ്യസഭാ അംഗമായിരുന്നു.

1936 ജൂലൈ 22 ന് വയനാട്ടിലെ കല്പറ്റയില്‍ ജനിച്ചു. പിതാവ്: പ്രമുഖ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം കെ പത്മപ്രഭാഗൗഡര്‍. മാതാവ്: മരുദേവി അവ്വ. മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍നിന്ന് എം ബി എ ബിരുദവും നേടി. മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, പി ടി ഐ ഡയറക്ടര്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍ നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, ജനതാദള്‍ (യു) സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചുവരുന്നു. 1992-'93, 2003-'04, 2011-'12 കാലയളവില്‍ പി ടി ഐ ചെയര്‍മാനും 2003-'04 ല്‍ ഐ എന്‍ എസ് പ്രസിഡന്റുമായിരുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണ്‍ ആണ് പാര്‍ട്ടിയില്‍ അംഗത്വം നല്കിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തു. 1987 ല്‍ കേരള നിയമസഭാംഗവും വനം വകുപ്പു മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്നായിരുന്നു ആദ്യത്തെ ഉത്തരവ്. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായിരുന്നു. അധിക കാലം ആ പദവിയിലും തുടരാനായില്ല.

2004-'09 കാലത്ത് പാര്‍ലമെന്റ് അംഗമായും സേവനമനുഷ്ഠിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, മഹാകവി ജി സ്മാരക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കെ വി ഡാനിയല്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ബാലാമണിയമ്മ പുരസ്‌കാരം, ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ഗാന്ധിസ്മൃതി പുരസ്‌കാരം തുടങ്ങി എണ്‍പതിലേറെ അംഗീകാരങ്ങള്‍ക്ക് വീരേന്ദ്രകുമാര്‍ അര്‍ഹനായി.

കൃതികള്‍: ഹൈമവതഭൂവില്‍, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുള്‍ പരക്കുന്ന കാലം,അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍,ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം, ആത്മാവിലേക്ക് ഒരു തീര്‍ത്ഥയാത്ര, പ്രതിഭയുടെ വേരുകള്‍തേടി, ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, തിരിഞ്ഞുനോക്കുമ്പോള്‍, ആമസോണും കുറെ വ്യാകുലതകളും, ലോകവ്യാപാര സംഘടനയും ഊരാക്കുടുക്കുകളും (പ്രൊഫ. പി എ വാസുദേവനുമായി ചേര്‍ന്ന്), രോഷത്തിന്റെ വിത്തുകള്‍, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, സ്മൃതിചിത്രങ്ങള്‍, എം പി വീരേന്ദ്രകുമാറിന്റെ കൃതികള്‍ (2 വോള്യം), ഹൈമവതഭൂവില്‍, വേണം നിതാന്ത ജാഗ്രത, ഡാന്യൂബ് സാക്ഷി, വിചിന്തനങ്ങള്‍ സ്മരണകള്‍. ഭാര്യ : ഉഷ മക്കള്‍ : ആഷ, നിഷ, ജയലക്ഷ്മി, ശ്രേയാംസ് കുമാര്‍ വിലാസം : പുളിയാര്‍ മല എസ്റ്റേറ്റ്, കല്പറ്റ നോര്‍ത്ത്, കല്പറ്റ, വയനാട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category