1 GBP = 93.80 INR                       

BREAKING NEWS

എല്ലാം വെറും അഭ്യൂഹങ്ങള്‍! ആള്‍ക്കാരുടെ മാനസികനിലയെ ലോക്ഡൗണ്‍ ബാധിച്ചുവെന്നതു മനസ്സിലാക്കാനായി; ക്ലാസിക്കല്‍ ട്വീറ്റുമായി ധോണിയുടെ ഭാര്യ; ധോണി ഇനിയും രാജ്യാന്തര ക്രിക്കറ്റ് കളിക്കും; മുന്‍ ഇന്ത്യന്‍ നായകന്റെ വിരമിക്കല്‍ പ്രതീക്ഷിച്ചവര്‍ക്ക് നിരാശ; സാക്ഷിയുടെ ട്വീറ്റ് ഏറ്റെടുത്ത് ആരാധകരും; ധോണിയില്‍ ചര്‍ച്ച തുടരുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ 'ധോണിയുടെ വിരമിക്കല്‍' പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. #DhoniRetitres ഹാഷ്ടാഗുമായി ആഘോഷിച്ച ദിനം തീരാന്‍ മൂന്നു മിനിറ്റു മാത്രം ശേഷിക്കെ ഈ വിവരം തള്ളി ധോണിയുടെ ഭാര്യ സാക്ഷി തന്നെ രംഗത്തുവന്നു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത് ധോണി ഒരിക്കലും ക്ഷീണിക്കാറില്ല ((#DhoniNeverTires) ഹാഷ്ടാഗ് തരംഗം.


''എല്ലാം വെറും അഭ്യൂഹങ്ങള്‍! ആള്‍ക്കാരുടെ മാനസികനിലയെ ലോക്ഡൗണ്‍ ബാധിച്ചുവെന്നതു മനസ്സിലാക്കാനായി. '' 'ധോണിയുടെ വിരമിക്കല്‍' സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ ബുധനാഴ്ച രാത്രി 11.57 ന് ധോണിയുടെ ഭാര്യ സാക്ഷി സിങ് ട്വിറ്ററില്‍ കുറിച്ചതിങ്ങനെ. ധോണിയുടെ ക്രിക്കറ്റ് ഭാവിയെ സംബന്ധിച്ചും മറ്റും അടുത്തിടെ വന്ന വാര്‍ത്തകളിലെയും അതു ചുറ്റിപ്പറ്റിയെത്തിയ അഭ്യൂഹങ്ങളിലെയും അമര്‍ഷം സാക്ഷി ശക്തമായി തന്നെ രേഖപ്പെടുത്തിയതോടെ ധോണിയുടെ ആരാധകവൃന്ദം സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിനു വേണ്ടി ബാറ്റേന്തിയെത്തി. നിലപാടു വ്യക്തമാക്കിയ ശേഷം സാക്ഷി തന്നെ സ്വന്തം ട്വീറ്റ് ട്വിറ്ററില്‍ നിന്ന് നീക്കിയെങ്കിലും ആ ട്വീറ്റിന്റെ കൂടി ചിത്രവുമായാണ് പലരും സമൂഹമാധ്യമങ്ങളില്‍ ധോണിക്കെതിരായ അഭ്യൂഹങ്ങള്‍ അടിച്ചുപരത്താനെത്തിയത്.

2019 ലോകകപ്പില്‍ ന്യൂസീലന്‍ഡുമായി സെമി ഫൈനലില്‍ ഇന്ത്യയ്ക്കുണ്ടായ പരാജയത്തിനു ശേഷം രാജ്യാന്തര ക്രിക്കറ്റ് മല്‍സരങ്ങള്‍ ധോണി കളിക്കാത്തതത് ഏറെ ചര്‍ച്ചയായിരുന്നു. 2019 അവസാനം ഇത്തരത്തില്‍ ഉയര്‍ന്ന വിരമിക്കല്‍ വാര്‍ത്തകളോട് 'ജനുവരി വരെ ഇക്കാര്യം എന്നോടു ചോദിക്കരുതെന്നാ'യിരുന്നു ധോണിയുടെ പ്രതികരണം. അടുത്ത ലോകകപ്പ് കളിക്കുന്നതും ധോണിയുടെ പരിഗണനയിലുണ്ട്. ടെസ്റ്റില്‍ നിന്ന് മാത്രമാണ് ധോണി വിരമിച്ചത്. ഇനിയും ക്രിക്കറ്റ് കളിക്കുമെന്ന സൂചനയാണ് ഭാര്യ നല്‍കുന്നത്. ഐപിഎല്ലിലും സജീവമായി തുടരും.

മുന്‍ ഇന്ത്യന്‍ നായകനെ പ്രതിരോധിക്കാന്‍ ഭാര്യ സാക്ഷി രംഗത്തുവരുന്നത് ഇതാദ്യമായല്ല. 2019 സെപ്റ്റംബറിലും ഇത്തരത്തില്‍ ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കെതിരെ സാക്ഷി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിലേക്കു ധോണി മടങ്ങിയെത്താനുള്ള സാധ്യതകള്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല. ധോണിക്ക് മടങ്ങിയെത്താന്‍ അവസരമുണ്ടെന്നാണ് ടീമിലെ ഹെഡ് കോച്ച് രവി ശാസ്ത്രി മുന്‍പ് പ്രതികരിച്ചത്.

രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നകന്നു നില്‍ക്കുമ്പോഴും ഐപിഎല്‍ 2020 നായി ധോണി പരിശീലനം നടത്തിയിരുന്നു. ഐപിഎല്ലിലെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പരിശീലനപരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തു വന്നത്. എന്നാല്‍ രാജ്യത്ത് കോവിഡ് എത്തിയതോടെ ഈ പരിശീലനക്യാംപ് റദ്ദാക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category