1 GBP = 94.00 INR                       

BREAKING NEWS

ഭര്‍തൃ വീട്ടുകാരുടെ പീഡനം സഹിക്ക വയ്യാതെ ജനുവരിയില്‍ കുഞ്ഞുമായി വീട്ടിലേക്ക് വരാന്‍ ഉത്ര തുനിഞ്ഞിരുന്നു; കൊണ്ടു പോകരുതെന്നും ഇനി ഒരു വിഷമവും ഉണ്ടാക്കില്ലെന്നും സൂരജ് പറഞ്ഞതു കൊണ്ടാണ് അന്ന് അവിടെ നിര്‍ത്തി പോന്നത്; സാമ്പത്തിക ആവശ്യങ്ങള്‍ നേടുന്നതിനുള്ള കുറുക്കുവഴിയായി മാത്രമാണ് അവര്‍ ഉത്രയെ കണ്ടത്; അവര്‍ കൊന്ന ശേഷം തനിക്കെതിരെ പരാതി കൊടുത്തതും സ്വത്ത് തട്ടാന്‍ മാത്രം; അഞ്ചലിലെ ചതിയുടെ വഴി വിഷു വിശദീകരിക്കുമ്പോള്‍; ഉത്രയോട് ഭര്‍ത്താവ് കാട്ടിയ ക്രൂരതകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

അഞ്ചല്‍: സൂരജും കൂട്ടുകാരും കുടുംബവും ശ്രമിച്ചത് ഉത്രയുടെ മരണത്തില്‍ ഉത്രയുടെ അച്ഛനേയും അമ്മയേയും സഹോദരനേയും കുടുക്കാനായിരുന്നു. അതിനുള്ള തിരക്കഥയാണ് മുന്‍കൂട്ടി ഒരുക്കിയത്. ഉത്രയുടെ മരണ ശേഷം ചര്‍ച്ചയും കാര്യങ്ങളും അങ്ങനെ എത്തിക്കാനും ശ്രമിച്ചു. പക്ഷേ സംഭവിച്ചത് മറിച്ചായിരുന്നു. കൈവിലങ്ങ് വീണതുകൊലപാതകിയായ സൂരജിന്റെ കൈയിലായിരുന്നു. സൂരജിന്റെ കുടുംബം സംശയ നിഴലിലുമായി. ഇതോടെ ഉത്രയുടെ അച്ഛനും അമ്മയും സഹോദരനും രക്ഷപ്പെട്ടു. ഈ സാഹചര്യത്തില്‍ സഹോദരിക്ക് നേരെയുണ്ടായ ഗൂഢാലോചനയില്‍ സൂരജിന്റെ കുടുംബത്തിന്റെ പങ്ക് തുറന്നു പറയുകയാണ് ഉത്രയുടെ സഹോദരന്‍ വിഷു.

ഭര്‍തൃ വീട്ടുകാരുടെ പീഡനം സഹിക്കവയ്യാതെ ജനുവരിയില്‍ കുഞ്ഞുമായി വീട്ടിലേക്ക് വരാന്‍ ഉത്ര തുനിഞ്ഞിരുന്നുവെന്ന് വിഷു പറയുന്നു. ഉത്രയെ കൊണ്ടുപോകരുതെന്നും ഇനി ഒരു വിഷമവും ഉണ്ടാക്കില്ലെന്നും സൂരജ് പറഞ്ഞതു കൊണ്ടാണ് അച്ഛന്‍ അന്ന് അവിടെ നിര്‍ത്തി പോന്നതെന്നും സഹോദരന്‍ വിഷു പറയുന്നു. സാമ്പത്തിക ആവശ്യങ്ങള്‍ നേടുന്നതിനുള്ള കുറുക്കുവഴിയായി മാത്രമാണ് സൂരജും വീട്ടുകാരും ഉത്രയെ കണ്ടതെന്ന് വളരെ വൈകിയാണ് ഉത്രയുടെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. കുഞ്ഞായാല്‍ ജീവിതം ശരിയാകുമെന്നും അവഗണന അവസാനിക്കുമെന്നും ഉത്ര കരുതി. അത് വെറും തോന്നലായിരുന്നു. ഉത്രയുടെ സ്വത്ത് കൈക്കലാക്കാന്‍ പല വഴികളും സൂരജ് നോക്കി. ഉത്രയുടെ മരണത്തിന് ശേഷം തന്നെ കൊലപാതകിയാക്കാന്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും വിഷു പറയുന്നു.

പാമ്പുകടിയേറ്റ് ഉത്ര കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സൂരജും ബന്ധുക്കളും തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു വിഷു പറയുന്നു. ഉത്രയുടെ മരണത്തില്‍ സഹോദരന്‍ വിഷുവിനു പങ്കുണ്ടെന്ന് ആരോപിച്ചു സൂരജ് പരാതി നല്‍കിയിരുന്നു. വിഷുവും ഉത്രയും തമ്മില്‍ സ്വത്തുവിഷയത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. വിവാഹശേഷം വിഷു ഉത്രയോടു ഫോണില്‍ പോലും സംസാരിക്കാറില്ല എന്ന ചര്‍ച്ചയാണ് സജീവമാക്കാന്‍ ശ്രമിച്ചത്. സൂരജിന്റെ സഹോദരി സൂര്യയടക്കം മാധ്യമങ്ങളോടു ഇത് തുറന്നു പറയുകയും ചെയ്തു. ഉത്ര മരിച്ച ദിവസം മുറിയുടെ ജനാല തുറന്നിട്ടതും പാമ്പിനെ പിടിച്ചപ്പോള്‍ കൊന്നതുമൊക്കെ വിഷുവാണെന്നും സൂര്യ പറഞ്ഞിരുന്നു. അങ്ങനെ സൂര്യയുടെ കൊലപാതകം വിഷുവിന്റെ തലയില്‍ വച്ചു കെട്ടാനായിരുന്നു തന്ത്രങ്ങളൊരുക്കിയത്.

'കൂടുതലൊന്നും പറയാനില്ല. ഞാനാണ് ഉത്രയെ കൊന്നതെന്നു വരെ കേസു കൊടുത്തവരാണ്. അത് അവര്‍ ചെയ്തതു മറയ്ക്കാനാണ്. അതില്‍ വേറെന്ത് പറയാനാണ്.' വിഷു പറഞ്ഞു. അവളെ അവന്‍ ആദ്യം പാമ്പിനെ കൊണ്ടു കടുപ്പിച്ച അന്നു മുതല്‍ അവള്‍ക്കൊപ്പം ഞാന്‍ ആശുപത്രിയിലുണ്ട്. അവളുമായി എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനങ്ങനെ നില്‍ക്കേണ്ട കാര്യമുണ്ടോ? ഈ പറയുന്ന ആരും അവളെ തിരിഞ്ഞുപോലും നോക്കാത്ത ആളുകളാണ്. ആദ്യ രണ്ടു ദിവസം മാത്രം അവര്‍ വന്നു. പിന്നീട് അവള്‍ അനങ്ങാനാകാതെ കിടന്നിട്ടു പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ഞാനും അമ്മയും അച്ഛനുമാണു നോക്കിയത്, സൂരജും ഒപ്പം ഉണ്ടായിരുന്നു.-വിവാദങ്ങളോട് വിഷു പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

ഉത്രയും സൂരജും തമ്മില്‍ നേരത്തേ മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പല തവണ പ്രശ്നങ്ങള്‍ ഉണ്ടാവുകയും പരിഹരിക്കുകയും ചെയ്തു. എന്നാല്‍ പ്രശ്നങ്ങള്‍ തുടര്‍ന്നപ്പോള്‍ ജനുവരിയില്‍ ഉത്രയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ചെന്നു. അപ്പോള്‍ ഇനി പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നു പറഞ്ഞു സൂരജ് മാതാപിതാക്കളെയും സഹോദരനെയും അനുനയിപ്പിക്കുകയായിരുന്നു ചെയ്തത്. ഇനി പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോള്‍ അത് ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്നും അവളുടെ കുടുംബജിവിതം തകരരുതെന്നു മാത്രമാണ് ആഗ്രഹിച്ചതെന്നും വിഷു പറഞ്ഞു.

'ഞങ്ങള്‍ അവളെ വിളിച്ചുകൊണ്ടു പോരുമെന്ന് മനസ്സിലാക്കിയതു മുതല്‍ അവന്‍ പ്ലാന്‍ മാറ്റി. വഴക്കോ കാര്യങ്ങളോ ഒന്നും ഉണ്ടാക്കാന്‍ നില്‍ക്കാതെ ഇല്ലാതാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇങ്ങനെ എന്തെങ്കിലും അവന്റെ ഉള്ളില്‍ ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കില്‍ അന്നേ എന്തെങ്കിലും ചെയ്തേനെ. ഇതുവരെ വിവാഹമോചനത്തിനു ശ്രമിച്ചിട്ടില്ല.-ിഷു പറഞ്ഞു. കൊലപാതകത്തെ കുറിച്ച് സൂരജിന്റെ കുടുബാംഗങ്ങള്‍ക്കും വ്യക്തമായി അറിയാമായിരുന്നെന്ന് വിഷു ആരോപിച്ചു.

ഉത്ര നേരത്തെ പാമ്പിനെ കണ്ടിരുന്നെന്ന് പറഞ്ഞപ്പോഴും അവര്‍ കാര്യമായി എടുത്തിരുന്നില്ല. അതു ചേരയോ മറ്റോ ആയിരിക്കും, കാര്യമാക്കേണ്ടെന്നാണു സൂരജിന്റെ വീട്ടുകാര്‍ പറഞ്ഞത്. അവര്‍ക്കു കൃത്യമായി അറിയാമായിരുന്നു സൂരജ് ഇങ്ങനെ ചെയ്യാന്‍ പോവുകയാണെന്ന്. അതുകൊണ്ടാണ് അന്ന് അവരത് കാര്യമാക്കാതെ വിട്ടതെന്നും ഉത്രയുടെ സഹോദരന്‍ ആരോപിക്കുന്നു. ആകെ അവളല്ലേ ഉള്ളൂ, അവള്‍ നന്നായി ജീവിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് വിഷു പറയുന്നു. അവളുടെ കണ്ണ് നിറയാതിരിക്കാന്‍ സൂരജ് ആവശ്യപ്പെട്ട പണമെല്ലാം നല്‍കി. പിതാവിനു ജോലിയില്ലാത്തതിനാല്‍ ഓട്ടോറിക്ഷ വാങ്ങാന്‍ പണം നല്‍കണമെന്നു സൂരജ് നിര്‍ബന്ധം പിടിച്ച് ഉത്രയെ വിഷമത്തിലാക്കി. ഇതേച്ചൊല്ലി ഭര്‍തൃമാതാവും സഹോദരിയും നിരന്തരം ഉത്രയെ ബുദ്ധിമുട്ടിച്ചു.

മകളുടെ വിഷമം മനസ്സിലാക്കിയ ഉത്രയുടെ മാതാപിതാക്കള്‍ 3 ലക്ഷത്തോളം രൂപ മുടക്കി സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങി നല്‍കി. വീട് പുതുക്കി പണിയണമെന്നായി അടുത്ത ആവശ്യം . മകളുടെ സന്തോഷകരമായ ജീവിതത്തെ കരുതി അതും ഉത്രയുടെ വീട്ടുകാര്‍ പരിഹരിച്ചു. ഭര്‍തൃസഹോദരുടെ ഉപരിപഠനത്തിനു പണം വേണമെന്നു പറഞ്ഞു വീണ്ടും മാനസിക പീഡനം തുടങ്ങി. അതിനും നല്ലൊരു തുക ഉത്രയുടെ വീട്ടില്‍നിന്നു നല്‍കി. 15 ലക്ഷത്തോളം രൂപയാണ് പണമായി മാത്രം സൂരജിനും വീട്ടുകാര്‍ക്കും നല്‍കിയത്. വാഹനങ്ങളും വീട്ടിലേക്കുള്ള വസ്തുക്കള്‍ വേറെയും. മാര്‍ച്ച് 2ന് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റ വിവരമറിഞ്ഞാണു ബെംഗളൂരില്‍ ജോലി ചെയ്യുന്ന വിഷു സഹോദരിയെ കാണാനായി പിറ്റേന്നു തന്നെ നാട്ടിലെത്തിയത്. ഉത്ര ചികിത്സയില്‍ കഴിയുന്ന തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്കാണു വിഷു എത്തിയത്.

പാമ്പുകടിയേറ്റ് ചികില്‍സയില്‍ കഴിയുമ്പോള്‍ ചെലവായ പത്തുലക്ഷം രൂപയും ഉത്രയുടെ വീട്ടുകാരാണ് മുടക്കിയത്. 15 ദിവസം ഐസിയുവിലായിരുന്നു ഉത്ര. സാമ്പത്തികവും മാനസികവുമായ ഒരു പിന്തുണയും സൂരജിന്റെ വീട്ടില്‍ നിന്ന് ഉണ്ടായില്ലെന്നും വിഷു പറയുന്നു. എങ്കിലും സഹോദരിയുടെ മരണത്തില്‍ സത്യം പുറത്തു വന്നതിന്റെ ആശ്വാസം വിഷുവിന് ഇപ്പോഴുണ്ട്. സഹോദരിയുടെ മകനെ വേദനകള്‍ അറിയിക്കാതെ വളര്‍ത്തുകയാണ് വിഷുവിന്റെ ഇനിയുള്ള ലക്ഷ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category