1 GBP = 94.00 INR                       

BREAKING NEWS

ടക്കടല്‍ താണ്ടി ഒടുവില്‍ ബിജിമോള്‍ നാടണഞ്ഞു; അച്ഛന്‍ മരിച്ചതോടെ ഒറ്റപ്പെട്ടു പോയ ആ മൂന്ന് കുഞ്ഞു മക്കള്‍ക്ക് ഇനി മുതല്‍ അമ്മയുടെ സ്നേഹം അടുത്തിരുന്ന് അനുഭവിക്കാം: കാന്‍സറിനെ തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചിട്ടും നാട്ടിലെത്താനാവാതെ ദുബായില്‍ കുടുങ്ങിയ ബിജിമോള്‍ നാടണയുന്നത് അഞ്ച് മാസങ്ങള്‍ക്ക് ശേഷം

Britishmalayali
kz´wteJI³

ദുബായ്: ജീവിതത്തില്‍ ആര്‍ക്കും ബിജിമോള്‍ നേരിട്ടതു പോലുള്ള ക്രൂരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവില്ല. വിധി പലവിധത്തിലാണ് ബിജിമോളെ ചതിച്ചത്. എന്നിട്ടും അവിടുന്നെല്ലൈം ഉയര്‍ത്തെഴുനേറ്റ് തന്റെ മക്കളുടെ നല്ല ജീവിതത്തിനായി പോരാടുകയാണ് കുടുങ്ങിയ എറണാകുളം കളമശ്ശേരിയില്‍ താമസിക്കുന്ന ബിജിമോള്‍. ഭര്‍ത്താവ് മരിച്ചിട്ട് നാട്ടിലെത്താനോ പ്രിയതമന്റെ മുഖം അവസാനമായി ഒരു നോക്ക് കാണാനോ സാധിക്കാതിരുന്ന ബിജിമോള്‍ ഒടുവില്‍ നാട്ടിലെത്തി. ഇന്നലെ രാവിലെ 11.50ന് കൊച്ചിയിലേയ്ക്ക് വന്ന വിമാനത്തില്‍ യാത്ര തിരിച്ച ഇവര്‍ ഇന്ത്യന്‍ സമയം വൈകിട്ട് 5.25ന് കൊച്ചിയിലെത്തി. എന്നാല്‍ പറക്കമുറ്റാത്ത തന്റെ പൊന്നുമക്കളെ കാണാനോ കെട്ടിപ്പിടിക്കാനൊ ഒന്നും ബിജി മോള്‍ക്ക് ആയില്ല. എറണാകുളത്തെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് ഇവര്‍ ഇപ്പോള്‍.

മക്കളുടെയും ഭര്‍ത്താവിന്റെയും നല്ല ജീവിതത്തിന് വേണ്ടി ഗള്‍ഫിലെത്തി ഏജന്റിന്റെ ചതിയില്‍പെട്ട് ജോലി ലഭിക്കാതായതോടെ എന്തു ചെയ്യുമെന്ന് അറിയാതെ വിഷമിക്കുന്നതിനിടയിലാണ് ഇടിവെട്ടേറ്റ പോലെ ഭര്‍ത്താവിന്റെ മരണ വാര്‍ത്ത ബിജിമോളെ തേടി എത്തിയത്. എന്നാല്‍ കൊറോണ മൂലമുള്ള യാത്രാ വിലക്കിനെ തുടര്‍ന്ന് ബിജിമോള്‍ക്ക് നാട്ടിലേക്ക് എത്താനായില്ല. ഗള്‍ഫില്‍ തന്നെ കുടുങ്ങിയ ബിജിമോള്‍ ഒടുവില്‍ വീഡിയോ കോളിലൂടെയാണ് ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം അവസാനമായി കാണുന്നത്. ബിജിമോളുടെ കഥന കഥയറിഞ്ഞ പലരും ബിജിമോളുടെയും കുടുബത്തിന്റെയും സഹായത്തിനെത്തി. അഞ്ച് മാസങ്ങള്‍ക്ക് ശേഷമുള്ള മടയക്കയാത്രാ ടിക്കറ്റ് ബിജിമോള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന് വേണ്ടി സാമൂഹിക പ്രവര്‍ത്തകന്‍ പ്രവീണ്‍ കൈമാറി. ഇതോടെയാണ് ബിജിമോള്‍ക്ക് നാട്ടിലേക്ക് പോരാനുള്ള വഴിയൊരുങ്ങിയത്.

ഭര്‍ത്താവിന്റെ ചികിത്സയ്ക്കും പറക്കമുറ്റാത്ത മൂന്ന് പെണ്‍കുട്ടികള്‍ക്ക് മികച്ച ജീവിതം നല്‍കാനും ഉദ്ദേശിച്ച് മക്കളെ നാട്ടിലെ ബന്ധുവിനെ ഏല്‍പിച്ചാണ് ബിജിമോള്‍ ദുബായിലെത്തിയത്. യുഎഇ താമസ വീസയ്ക്കായി കളമശ്ശേരിയിലെ ഏജന്റ് യതീഷിന് മൂന്ന് ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ ഇവിടെയെത്തിയപ്പോഴാണ് തനിക്ക് നല്‍കിയത് സന്ദര്‍ശക വീസയാണെന്ന് തിരിച്ചറിഞ്ഞത്. തമിഴന്മാരില്‍ നിന്ന് പലിശയ്ക്കായിരുന്നു മൂന്നു ലക്ഷം രൂപ വാങ്ങിച്ചതെന്ന് ബിജി മോള്‍ പറഞ്ഞു. ഏജന്റ് ചതിച്ചതിനാല്‍ ജോലി ലഭിച്ചില്ല. ഇതിനിടെ മാര്‍ച്ച് 24നാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടില്‍ ശ്രീജിത് മരിച്ചു.

കാന്‍സറിനെ തുടര്‍ന്നാണ് ബിജിമോളുടെ ഭര്‍ത്താവ് ശ്രീജിത്ത്(37) മരിച്ചത്. മരിക്കുന്നതിന് മുന്‍പ് മാസങ്ങളോളം ശ്രീജിത് വീല്‍ചെയറിലായിരുന്നു കഴിഞ്ഞിരുന്നത്. ഭര്‍ത്താവിന്റെ മുഖം അവസാനമായി നേരിട്ട് കാണാതെയും മൂന്നു മക്കളെ സാന്ത്വനിപ്പിക്കാനാകാതെയും ദുബായില്‍ കുടുങ്ങിയ ബിജിമോളെക്കുറിച്ച് വാര്‍ത്ത വന്നതോടെ യുഎഇയിലെ ഒട്ടേറെ മനുഷ്യസ്നേഹികള്‍ ഇവര്‍ക്ക് സഹായം നല്‍കുകയും ചെയ്തു.

അബുദാബിയിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മലയാളി ബിസിനസുകാരന്‍ ബിജിമോളുടെ ഇവിടുത്തെ താമസ ചെലവിനും നാട്ടിലുള്ള മക്കളുടെ ഭാവി ശോഭനമാക്കുന്നതിന് വേണ്ടിയും നല്ലൊരു തുക കൈമാറി. മറ്റു പല മനുഷ്യസ്നേഹികളും ഭക്ഷണസാധനങ്ങളുള്‍പ്പെടെ സഹായം എത്തിച്ചിരുന്നു. തുടര്‍ന്ന് നോര്‍ക്കയും ഇന്ത്യന്‍ കോണ്‍സുലേറ്റും ഇടപെട്ട് ദുബായിലെ ഹോട്ടലില്‍ താമസ സൗകര്യമൊരുക്കുകയും സൗജന്യ ഭക്ഷണം നല്‍കുകയും ചെയ്തു. ഡല്‍ഹിയിലെ ഡിസ്ട്രസ് മാനേജ്മെന്റ് കളക്ടീവ്(ഡിഎംസി) കൊ ഓര്‍ഡിനേറ്റര്‍ ദീപാ മനോജ് ടെലിഫോണിലൂടെ ബന്ധപ്പെട്ട് നാട്ടില്‍ തുടര്‍ ജീവിതത്തിനുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

മരണാനന്തര ചടങ്ങില്‍ നാട്ടിലേയ്ക്ക് പോകാനാകാത്തതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ആ മുഖം അവസാനമായി ദര്‍ശിച്ചത്. അച്ഛന്റെ മൃതശരീരം കണ്ടു നിലവിളിക്കുന്ന 15, 8, 5 വയസുള്ള മക്കളെ ഒന്നു സാന്ത്വനിപ്പിക്കാന്‍ പോലും അവര്‍ക്കായില്ല. ഇപ്പോള്‍ ബന്ധുക്കളുടെ സംരക്ഷണയിലാണ് മക്കള്‍. ബിജിമോളുടെ കദനകഥ ശ്രദ്ധയില്‍പ്പെട്ട നോര്‍ക്കാ സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി പ്രശ്നത്തില്‍ ഇടപെടുകയും ബിജിമോള്‍ക്ക് സംരക്ഷണം ഉറപ്പാക്കുകയുമായിരുന്നു. നാട്ടിലുള്ള മക്കള്‍ക്ക് വിദ്യാഭ്യാസത്തിന് സഹായം നല്‍കുമെന്നും അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. നോര്‍ക്ക പ്രതിനിധികളായി അന്‍പോടു യുഎഇ പ്രവര്‍ത്തകരായ ബദ്റുദ്ദീന്‍ പാണക്കാട്ട്, ബിന്ദു നായര്‍ എന്നിവര്‍ ബിജിമോളെ സന്ദര്‍ശിച്ചു താമസ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു. ദുരിത ദിനങ്ങളില്‍ തനിക്കും മക്കള്‍ക്കും താങ്ങായി നിന്ന എല്ലവര്‍ക്കും അകമഴിഞ്ഞ നന്ദിയോടെയാണ് സങ്കടക്കടല്‍ താണ്ടിയ ബിജി മോള്‍ യാത്രയാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category