1 GBP = 94.00 INR                       

BREAKING NEWS

മരിക്കുന്നതിന് നാലുദിവസം മുമ്പ് അനു എന്നോട് പലവട്ടം ചോദിച്ചു... അച്ചായാ... ഒരുനോക്ക് കാണാന്‍ പറ്റുമോ.... പക്ഷേ, കാണാന്‍ കഴിഞ്ഞത് ഇങ്ങനെയായിപ്പോയി; അവസാനമായി ഭാര്യയെ ഒരു നോക്ക് കണ്ട് പൊട്ടിക്കരഞ്ഞ് തളര്‍ന്ന് വീണ ജിതിന് ഇനി ക്വാറന്റൈന്‍കാലം; ഇനി മകനെ കാണാനുള്ള കാത്തിരിപ്പ് വേദന; കാനഡയില്‍ നിന്ന് ബംഗ്ലൂരുവില്‍ എത്തി നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങും വരെ അനിശ്ചിതത്വം; അനുവിനെ കാണാന്‍ ഈ മലയാളിക്ക് സാധിച്ചതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്നേഹ കരുതലും

Britishmalayali
kz´wteJI³

പത്തനംതിട്ട: കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയില്‍ ജോലി ചെയ്യുകയായിരുന്നു ജിതിനും ഭാര്യ അനുവും. കനേഡിയന്‍ പൊലീസിലായിരുന്നു അനു. കാന്‍സര്‍ ബാധിച്ചു തുടര്‍ചികിത്സയ്ക്കായി കഴിഞ്ഞ സെപ്റ്റംബറിലാണ് മൂന്നു വയസ്സുകാരന്‍ മകനുമായി അനു നാട്ടിലെത്തിയത്. ആ നാട്ടിലേക്കുള്ള മടക്കം മരണത്തിലേക്കുള്ള യാത്രയായിരുന്നു. ഇത് കാനഡയില്‍ ഇരുന്ന് വേദനയോടെ ജിതിന്‍ ഉള്‍ക്കൊണ്ടു. പ്രിയതമയെ അവസാനമായി കാണാന്‍ ഓടിയെത്തുന്നതിന് കോവിഡ് തടസ്സവുമായി. കഴിഞ്ഞ 19ന് കോട്ടയത്തെ ആശുപത്രിയിലാണ് അനു അന്തരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലാണ് അനുവിനെ അവസാനമായി കാണാന്‍ ജിതിന് അവസരമൊരുക്കിയത്.

പറന്തല്‍ ഡ്രീം ലാന്‍ഡ് കോട്ടേജില്‍ പരേതനായ ജോര്‍ജുകുട്ടിയുടെ മകള്‍ അനുവിനെ യാത്രയാക്കാന്‍ മകന്‍ ഗബ്രിയേല്‍ മാത്രമായിരുന്നു അടുക്കലുണ്ടായിരുന്നത്. കോട്ടയം കാരിത്താസ് ആശുപത്രിയില്‍ നിന്ന് അനുവിന്റെ മൃതദേഹം അടൂരിലേക്ക് കൊണ്ടുവരാനൊരുങ്ങുമ്പോഴാണ് ഭര്‍ത്താവ് ജിതിന്‍ ഇന്നലെ കണ്ടത്. അനുവിനെ അവസാനമായി ഒരുനോക്കു കണ്ടശേഷം ജിതിന്‍ മൂവാറ്റുപുഴയിലുള്ള വീട്ടില്‍ എത്തി നിരീക്ഷണത്തിലായി. കോവിഡ് പ്രോട്ടോക്കാള്‍ അനുസരിച്ചുള്ള ഏകാന്തവാസം.

അനുവിന്റെ മുഖം അകലെ നിന്ന് ഒരുനോക്കു കണ്ടു. പിന്നീട് കരഞ്ഞ് അവശനായി ജിതിന്‍ തളര്‍ന്നു വീണു. ഇന്ത്യയിലും വിദേശത്തുമുള്ള നന്മയുടെ കരങ്ങള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലുകള്‍ ഒരുമിച്ചു. അങ്ങനെയാണ് ഭാര്യയെ അവസാനമായി കാണാന്‍ ജിതിന് എത്താന്‍ കഴിഞ്ഞത്. ഭാര്യയുടെ മരണം അറിഞ്ഞപ്പോള്‍ ഓടിയെത്താന്‍ മനസ്സ് വെമ്പി. എന്നാല്‍ ഭാര്യയുടെ മൃതദേഹം അവസാനമായി ഒന്നു കാണണമെന്ന ജിതിന്റെ മോഹത്തിന് കോവിഡ് 19 തടസ്സമായി. കാനഡയിലെ മലയാളി അസോസിയേഷന്‍ തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി വിജയ് ഹരിയുമായി ബന്ധപ്പെട്ടു.

കാനഡയില്‍ നിന്നു ബെംഗളൂരുവിലേക്ക് ടിക്കറ്റ് കിട്ടിയെങ്കിലും അവിടെ നിന്നു കേരളത്തിലേക്കു കടക്കാനുള്ള അനുമതി വേണം. കേരളവും കര്‍ണാടകവും ഇടപെടേണ്ട കാര്യമായതിനാല്‍ വിജയ് ഹരി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിളിച്ചു. ഉമ്മന്‍ ചാണ്ടി ഞായറാഴ്ച മുതല്‍ മൂന്നു ദിവസം വിശ്രമമില്ലാതെ നടത്തിയ ഇടപെടലാണ് ജിതിനെ നാട്ടിലെത്തിച്ചത്. ബെംഗളൂരുവില്‍ നിന്നു ജിതിന്റെ സ്വദേശമായ എറണാകുളം ജില്ലയിലെ പോത്താനിക്കാട് എത്താന്‍ പൊലീസ് പാസിനു കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ വഴി അപേക്ഷിച്ചിരുന്നു. എന്നാല്‍ ജൂണ്‍ ഒന്‍പതിനു സഞ്ചരിക്കാനാണ് അനുമതി കിട്ടിയത്.

കര്‍ണാടകയിലെയും കേരളത്തിലെയും ഗവ. സെക്രട്ടറിമാര്‍ വഴി ഉമ്മന്‍ ചാണ്ടി നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടു. മുത്തങ്ങ വരെ ജിതിനെ എത്തിക്കാനും അവിടെ നിന്ന് കേരളത്തില്‍ നിന്നു പ്രത്യേക അനുമതി വാങ്ങിയ വാഹനം പോയി കൂട്ടിക്കൊണ്ടുവരാനുമായിരുന്നു പദ്ധതി. എന്നാല്‍ മുത്തങ്ങ വനമേഖലയിലെ അഞ്ചു കിലോമീറ്റര്‍ ദൂരം കടത്തിവിടില്ലെന്നു കര്‍ണാടക സര്‍ക്കാര്‍ പറഞ്ഞതോടെ അനിശ്ചിതത്വമായി. ഒടുവില്‍ കര്‍ണാടകയിലെ ഉദ്യോഗസ്ഥര്‍ വഴി ബെംഗളൂരുവില്‍ നിന്നു കൊച്ചി വിമാനത്തിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇതു വിജയിച്ചില്ലെങ്കിലോ എന്ന ആശങ്കയില്‍ മുത്തങ്ങയില്‍ കേരളത്തിലെ വാഹനവും ബെംഗളൂരുവില്‍ അവിടുത്തെ വാഹനവും തയാറാക്കി നിര്‍ത്തി.

ചൊവ്വാഴ്ച രാവിലെ 8.30നു ബെംഗളൂരു വിമാനത്താവളത്തില്‍ ജിതിന്‍ ഇറങ്ങി. വിദേശത്തു നിന്നു ബെംഗളൂരു വിമാനത്താവളത്തിലെത്തുന്നവര്‍ ഏഴു ദിവസത്തെ ക്വാറന്റീനില്‍ കഴിയണമെന്നു നിയമമുണ്ടെന്നു വന്നതോടെ വീണ്ടും പ്രശ്നമായി. ഒടുവില്‍ പ്രത്യേക അനുമതിയോടെ പരിശോധന നടത്തി വിമാനത്താവളത്തില്‍ പ്രത്യേകം തയാറാക്കിയ ലോബിയില്‍ ഇരുത്തി. രാത്രി 9ന് വിമാനം കയറാന്‍ നില്‍ക്കുമ്പോള്‍ എയര്‍പോര്‍ട്ട് മാനേജരുടെ ഓഫിസിലേക്കു വരുത്തി ഏഴു ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് വീണ്ടും നിര്‍ദേശിച്ചു.

ഉമ്മന്‍ ചാണ്ടി, വിജയ് ഹരി, ഹൈബി ഈഡന്‍ എംപി എന്നിവരും കേരളത്തിലെയും കര്‍ണാടകയിലെയും ഉദ്യോഗസ്ഥരും ഇടപെട്ട് ആ പ്രശ്നവും പരിഹരിച്ചു. ഇതോടെ നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കു അനുമതി ലഭിച്ചൂ. വിമാനമിറങ്ങി എല്ലാ വകുപ്പുകളുടെയും അനുമതിയോടെയാണ് ഇന്നലെ പുലര്‍ച്ചെ കോട്ടയത്തെ ആശുപത്രി മുറ്റത്തെത്തി ജിതിന്‍ ഭാര്യയുടെ മൃതദേഹം ആംബുലന്‍സിലേക്കു കയറ്റുന്നത് കണ്ടത്. അനുവിന്റെ മൃതദേഹം അടൂര്‍ ഏഴംകുളം ഐപിസി ഹെബ്രോന്‍ ചര്‍ച്ചിലെ ശുശ്രൂഷയ്ക്കു ശേഷം സംസ്‌കരിച്ചു. ഇതിന് സാക്ഷിയാകാന്‍ ജിതിനെ കോവിഡു കാലം അനുവദിച്ചതുമില്ല.

എറണാകുളം പോത്താനിക്കാട് ചേറാടി വൈറ്റ്ഹൗസില്‍ ജിതിന്‍ മാത്യുവിനാണ് ഭാര്യ അനുവിന്റെ മൃതദേഹം കാണാന്‍ ഒരാഴ്ച കാത്തിരിക്കേണ്ടി വന്നത്. അപ്പോള്‍ ജിതിന്റെ മനസ്സില്‍ മുഴങ്ങിയത് മുഴുവനും ഭാര്യയുടെ വാക്കുകളായിരുന്നു. അച്ചായാ... ഒരുനോക്ക് കാണാന്‍ പറ്റുമോ എന്ന അനുവിന്റെ ചോദ്യം. പ്രിയതമയുടെ ആ ആഗ്രഹം സാധിച്ചു കൊടുക്കാനാവാത്തതിന്റെ സങ്കടം ജിതിന്റെ കണ്ണുകളില്‍ നിന്നും കണ്ണീരായാണ് പൊഴിഞ്ഞത്.ആശുപത്രി വളപ്പില്‍ നിര്‍ത്തിയിട്ട ആംബുലന്‍സില്‍ കയറി ഭാര്യയെ അവസാനമായി കാണുമ്പോള്‍ ഭാര്യയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ ജിതിന്‍ പൊട്ടിക്കരഞ്ഞു. കൊച്ചുകുട്ടിയെപ്പോലെ ഏങ്ങലടിച്ച ജിതിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കള്‍ നിസ്സഹായരായി.

''മരിക്കുന്നതിന് നാലുദിവസം മുന്പ് അനു എന്നോട് പലവട്ടം ചോദിച്ചു, അച്ചായാ... ഒരുനോക്ക് കാണാന്‍ പറ്റുമോ. പക്ഷേ, കാണാന്‍ കഴിഞ്ഞത് ഇങ്ങനെയായിപ്പോയി''-ആശുപത്രി വളപ്പില്‍ നിര്‍ത്തിയിട്ട ആംബുലന്‍സില്‍ കയറി ഭാര്യയെ അവസാനമായി കാണുമ്പോള്‍ സങ്കടം മറച്ചുവെക്കാന്‍ കഴിഞ്ഞില്ല ജിതിന്. കൊച്ചുകുട്ടിയെപ്പോലെ അവന്‍ ഏങ്ങലടിച്ച് കരഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category