1 GBP = 93.00 INR                       

BREAKING NEWS

രാജ്യത്തെ ആദ്യത്തെ തെര്‍മല്‍ സ്‌ക്രീനിങ് സ്മാര്‍ട്ട് ഗേറ്റ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തനം തുടങ്ങി; ഒരേസമയം 10-ല്‍ കൂടുതല്‍ ആളുകളുടെ ശരീരോഷ്മാവ് 10 മീറ്റര്‍ ദൂരത്തു നിന്ന് തിരിച്ചറിയാം

Britishmalayali
kz´wteJI³

മട്ടന്നൂര്‍: രാജ്യത്തെ ആദ്യത്തെ തെര്‍മല്‍ സ്‌ക്രീനിങ് സ്മാര്‍ട്ട് ഗേറ്റ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സജ്ജമായി. വിദേശ വിമാനത്താവളങ്ങളില്‍ ശരീര താപനില പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഈ അത്യാധുനിക തെര്‍മല്‍ സ്‌ക്രീനിങ് സംവിധാനത്തിന്റെ ഉദ്ഘാടനം കെ.സുധാകരന്‍ എംപി. നിര്‍വ്വഹിച്ചു. കെ.സുധാകരന്‍ എംപി. മുന്‍കൈയെടുത്താണ് നാല് യൂണിറ്റുകള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചത്.

ഈ സംവിധാനത്തിലൂടെ ഒരേസമയം 10-ല്‍ കൂടുതല്‍ ആളുകളുടെ ശരീരോഷ്മാവ് 10 മീറ്റര്‍ ദൂരത്തു നിന്ന് തിരിച്ചറിയാന്‍ ഇതുവഴി സാധിക്കും. യാത്രക്കാര്‍ ഈ ഗേറ്റിലൂടെ കടന്നുപോകുമ്പോള്‍ തെര്‍മല്‍ ക്യാമറ ശരീരോഷ്മാവും മറ്റൊരു ഡിജിറ്റല്‍ ക്യാമറ യാത്രക്കാരന്റെ ചിത്രത്തോടുകൂടിയ വിവരങ്ങളും രേഖപ്പെടുത്തും. യാത്രക്കാരന് ശരീരോഷ്മാവ് കൂടുതലാണെങ്കില്‍ അലാറം മുഴങ്ങും.

അന്താരാഷ്ട്ര, ആഭ്യന്തര ടെര്‍മിനലുകളില്‍ സ്മാര്‍ട്ട് ഗേറ്റ് തെര്‍മല്‍ സ്‌ക്രീനിങ് സംവിധാനം സ്ഥാപിച്ചതിനു പുറമെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും പരിശോധിക്കുന്നതിനുള്ള ഓട്ടോമാറ്റിക് തെര്‍മല്‍ ചെക്കിങ് സംവിധാനം കൂടി സജ്ജീകരിക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍നിന്നാണ് നാല് യൂണിറ്റുകള്‍ എത്തിച്ചത്. ലണ്ടനില്‍നിന്ന് ദുബായില്‍ എത്തിച്ചശേഷം എയര്‍ ഇന്ത്യയുടെ യാത്രാവിമാനത്തിലാണ് ഉപകരണം കണ്ണൂരിലെത്തിച്ചത്. മണപ്പുറം ഫിനാന്‍സിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ചടങ്ങില്‍ കിയാല്‍ എം.ഡി. വി.തുളസീദാസ്, കളക്ടര്‍ ടി.വി.സുഭാഷ്, കിയാല്‍ സീനിയര്‍ മാനേജര്‍ ഓപ്പറേഷന്‍സ് രാജേഷ് പൊതുവാള്‍, മണപ്പുറം ഫിനാന്‍സ് കണ്ണൂര്‍ റീജണല്‍ മാനേജര്‍ വി.കെ.ധനേഷ്, ഏരിയ മാനേജര്‍ സെക്യൂരിറ്റി ടി.പി.ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category