1 GBP = 94.00 INR                       

BREAKING NEWS

35 മീറ്റര്‍ പരമാവധി സംഭരണ ശേഷി; ഇന്ന് രാവിലെ എട്ട് മണിയായപ്പോള്‍ ജലനിരപ്പ് 33.50 അടിയും; പെരിയാറിന് കുറുകെയുള്ള 15 ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം ഒഴുക്കും; വൃഷ്ടിപ്രദേശങ്ങളില്‍ മഴകനത്താല്‍ ആനയിറങ്ങല്‍, പൊന്മുടി, കല്ലാറുകൂട്ടി ഡാമുകളും ഉടന്‍ തുറന്നേക്കും; നീരൊഴുക്ക് സാധാരണ നിലയിലാണെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ ശക്ത പ്രാപിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ആശങ്ക ശക്തം; ഭൂതത്താന്‍കെട്ട് ഡാം ഇന്ന് ഉച്ചയോടെ തുറന്നേക്കും; മലയാറ്റൂരും കാലടിയും ആലുവയും ജാഗ്രതയിലേക്ക്

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കോതമംഗലം: പെരിയാറിലെ ഭൂതത്താന്‍കെട്ട് അണക്കെട്ട് ഇന്ന് ഉച്ചയോടെ തുറന്നേക്കുമെന്ന് പെരിയാര്‍വാലി അധികൃതര്‍. പെരിയാര്‍വാലി ജലസേചന പദ്ധയിയുടെ ഭാഗമായി ഭൂതത്താന്‍ കെട്ടില്‍ പെരിയാറിന് കുറുകെ നിര്‍മ്മിച്ചിട്ടുള്ള അണക്കെട്ടിന്റെ 15 ഷട്ടറുകളില്‍ മധ്യഭാഗത്തെ ഏതാനും ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം ഒഴുക്കിക്കളയുന്നതിനാണ് കര്‍മ്മപദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

ഇന്ന് രാവിലെ 8 മണിവരെയുള്ള കണക്കുപ്രകാരം 33.50 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. 35 മീറ്ററാണ് പരമാവധി സംഭരണശേഷി. വൃഷ്ടിപ്രദേശങ്ങളില്‍ മഴകനത്താല്‍ മുകള്‍ ഭാഗത്തെ ആനയിറങ്ങല്‍ ,പൊന്മുടി,കല്ലാറുകൂട്ടി തുടങ്ങിയ ഡാമുകള്‍ തുറക്കാനിടയുണ്ടെന്ന് വൈദ്യുതവകുപ്പ് സൂചന നല്‍കിയിട്ടുണ്ട് .

ഭതത്താന്‍കെട്ട് ഡാമിലേയ്ക്കുള്ള നീരൊഴുക്ക് നിലവില്‍ സാധാരണ നിലയിലാണെങ്കിലും വൃഷ്ടിപ്രദേശത്ത് മഴശക്തപ്രാപിച്ചാല്‍ ഇത് ശക്തിപ്പെട്ട് മണിക്കൂറികള്‍ക്കുള്ളില്‍ പൂര്‍ണ്ണസംഭരണശേഷിയിലേയ്‌ക്കെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഡാംതുറക്കുന്നത് സംബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് രാവിലെ ബന്ധപ്പെട്ട അധികൃതര്‍ യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക എന്നാണ് അറിയുന്നത്.

രാവിലെ 10 മണിയോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യോഗം ചേരുന്നുണ്ടെന്നും ഇതിന് ശേഷം ഡാം തുറക്കുമെന്നും കാണിച്ച് ഇന്നലെ പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ട് എക്‌സീക്യൂട്ടിവ് എഞ്ചിനിയര്‍ ഇന്നലെ പൊതുജനങ്ങളെ അറിയിപ്പ് പുറത്തുവന്നിരുന്നു. ഷട്ടര്‍ എതാനും സെന്റിമീറ്ററുകള്‍ വീതം ഉയര്‍ത്തി നേരിയതോതില്‍ വെള്ളം ഒഴുക്കുന്നതിനാണ് ഇപ്പോള്‍ ഏകദേശ ധാരണയായിട്ടുള്ളത്. ഇതുമൂലം താഴെ കാലടി മലയാറ്റൂര്‍ മേഖലകളില്‍ നാശനഷ്ടങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

കഴിഞ്ഞ പ്രളയകാലത്ത് ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തിയാണ് അധികജലം ഒഴുക്കിക്കളഞ്ഞത്. ഇത് താഴെ ആലുവവരെയുള്ള പ്രദേശത്ത് കനത്ത നാശനഷ്ടങ്ങള്‍ക്ക് കാരണമായിരുന്നു. മുല്ലപ്പെരിയാര്‍ അടക്കം മുകള്‍ ഭാഗത്തെ ഒട്ടുമിക്ക ഡാമുകളും ഈയവസരത്തില്‍ തുറന്നിരുന്നു. വെള്ളപ്പൊക്കം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജലസേചന വകുപ്പിന് കീഴിലുള്ള 16 ഡാമുകളിലും നാല് ബാരേജുകളിലും സാറ്റലൈറ്റ് ഫോണ്‍ പ്രവര്‍ത്തന സജ്ജമായിരുന്നു. പ്രളയകാലത്ത് ഫലപ്രദമായ ആശയ വിനിമയം സാധ്യമാക്കാനായാണ് ബിഎസ്എന്‍എല്‍ മുഖേനെ സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കിയത്.

നെയ്യാര്‍, കല്ലട, മലങ്കര, ചിമ്മിണി, മലമ്പുഴ, വാഴാനി, പീച്ചി, പോത്തുണ്ടി, വാളയാര്‍, മീങ്കര, ചുള്ളിയാര്‍, മംഗലം, കുറ്റ്യാടി, ശിരുവാണി, കാഞ്ഞിരപ്പുഴ, കാരാപ്പുഴ ഡാമുകളിലും മണിയാര്‍, ഭൂതത്താന്‍കെട്ട്, മൂലത്തറ, പഴശി ബാരേജുകളിലുമാണ് ഫോണ്‍ നല്‍കിയത്. പ്രളയകാലത്ത് ഡാമിന്റെ ചുമതയലയുള്ള എന്‍ജിനിയര്‍മാരും മേലുദ്യോഗസ്ഥരും ജില്ലാ ഭരണാധികാരികളുമായും നിരന്തരം ആശയവിനിമയം അനിവാര്യമാണ്. സാറ്റലൈറ്റ് ഫോണിലൂടെ സാധാരണ ഫോണുമായും മൊബൈല്‍ ഫോണുമായും ബന്ധപ്പെടാം.

ഡാമിലെ ജല നിരപ്പ്, നീരൊഴുക്ക്, തുറന്നുവിടുന്ന ജലത്തിന്റെ അളവ് തുടങ്ങി എല്ലാ കാര്യങ്ങളും യാഥാസമയം അറിയാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാറ്റലൈറ്റ് ഫോണ്‍ സഹായകമാവും. ഇതിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കിയാകും ഭൂതത്താന്‍കെട്ടിലെ ഡാം തുറന്നു വിടലില്‍ തീരുമാനം എടുക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category