1 GBP = 94.00 INR                       

BREAKING NEWS

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തലേ ദിവസം മകളെ കാണാന്‍ ഷാര്‍ജയില്‍ പോയി; വിമാന യാത്ര തുടങ്ങുന്നത് അറിഞ്ഞ് എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തപ്പോള്‍ മടങ്ങാന്‍ അനുമതി കിട്ടിയത് ഭര്‍ത്താവിന് മാത്രം; കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പ്രമേഹ രോഗിയെ പിടികൂടി കോവിഡ് വൈറസ്; നിരീക്ഷണത്തിനിടെ രോഗ സ്ഥിരീകരണം; കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്ന് മരിച്ചത് തിരവല്ലയിലേയും ചങ്ങനാശ്ശേരിയിലേയും പച്ചക്കറി ഹോള്‍സെയില്‍ വ്യാപാരി; പ്രക്കാട്ടെ ജോഷിക്ക് അന്ത്യയാത്ര നല്‍കാന്‍ ഭാര്യയും മക്കളുമെത്തില്ല

Britishmalayali
എസ് രാജീവ്

തിരുവല്ല: കോവിഡ് ബാധിച്ച് വിട പറഞ്ഞത് തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം മാര്‍ക്കറ്റുകളിലെ പ്രമുഖ പച്ചക്കറി ഹോള്‍ സെയില്‍ വ്യാപാരി. മരിച്ചത് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ . രോഗം പിടിപെട്ടത് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമനയാത്രയ്ക്കിടെയെന്ന് സംശയിക്കുന്നതായി ആരോഗ്യ വിഭാഗം. മരിച്ചത് തിരുവല്ല പെരുംതുരുത്തി പ്രക്കാട് വീട്ടില്‍ അറുപത്തിയഞ്ചുകാരനായ പി ടി ജോഷി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു അന്ത്യം.

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തലേ ദിവസമാണ് ജോഷിയും ഭാര്യ ലീലാമ്മയും യു എ ഇ യിലുള്ള മക്കളെ സന്ദര്‍ശിക്കാന്‍ വിസിറ്റിങ് വിസയില്‍ പോയത്. യു എ ഇയിലെത്തി ലോകം മുഴുവന്‍ ലോക്ക് ഡൗണിലായതോടെ ജോഷിയും ഭാര്യയും രണ്ട് മാസക്കാലമായി മകനൊപ്പം ഷാര്‍ജയില്‍ തങ്ങി. നാട്ടിലേക്ക് മടങ്ങുന്നതിനായി ജോഷിയും ഭാര്യയും എംബസിയിലടക്കം പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ജോഷിക്ക് മാത്രമാണ് യാത്രാ അനുമതി ലഭിച്ചത്. ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി വിമാന സര്‍വ്വീസ് പുനരാരംഭിച്ചതോടെ ഈ മാസം 11 ന് വിമാന മാര്‍ഗം കൊച്ചിയില്‍ മടങ്ങിയെത്തിയ ജോഷി പത്തനംതിട്ട ശാന്തി റെസിഡന്‍സിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

18 ന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും ഈ 25 നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്. മക്കള്‍ : ലിജോ, ലിജി, ലിജു. മരുമക്കള്‍ : ജോമോള്‍ , ലിജോ, ലിബി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സംസ്‌കാര ചടങ്ങുകള്‍ ളായിക്കാട് സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍ ഇന്ന് നടക്കും. തമിഴ്നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്നും സ്വന്തം ഉടമസ്ഥതയിലുള്ള ലോറിയില്‍ പച്ചക്കറികള്‍ വിവിധ മാര്‍ക്കറ്റുകളില്‍ എത്തിച്ചു നല്‍കുന്ന ബിസിനസായിരുന്നു ജോഷിക്ക്.

യു എ ഇ യിലുള്ള മൂന്ന് മക്കളും ഭാര്യയും സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തില്ല. ജോഷിയുടെ സംസ്‌കാര ചടങ്ങുകള്‍ ഭാര്യയും മക്കളും ഷാര്‍ജയിലെ മകന്റെ വീട്ടിലിരുന്ന് മൊബൈല്‍ വീഡിയോ കോളിലൂടെ കാണുന്നതിനുള്ള സംവിധാനം ഒരുക്കിയതായി ബന്ധുക്കള്‍ പറഞ്ഞു. മെയ് 11ന് അബുദാബിയില്‍ നിന്നു നാട്ടിലെത്തിയ ജോഷിയെ 18നാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26നു കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ കേരളത്തില്‍ 84 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇതുകൂടാതെ തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ നിര്യാതനായ തെലുങ്കാന സ്വദേശിക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ ഇന്ന് ട്രയിന്‍ മാറി കയറി തിരുവനന്തപുരത്ത് എത്തിയ ആളായിരുന്നു മരിച്ചത്. അതായത് തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് മരണം കേരളത്തിലുണ്ടാകുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി. മരണ സംഖ്യ പതിയെ കേരളത്തിലും ഉയരുകയാണ്. ഇതോടെപ്പം വൈറസ് ബാധിതരുടെ എണ്ണവും കൂടുന്നു. കരുതലുകള്‍ കൂടുതല്‍ എടുക്കേണ്ടതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.

കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 31 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-15, കുവൈറ്റ്-5, സൗദി അറേബ്യ-5, ഒമാന്‍-3, ഖത്തര്‍-2, മാലിദ്വീപ്-1) 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-31, തമിഴ്നാട്-9, കര്‍ണാടക-3, ഡല്‍ഹി-2, ഗുജറാത്ത്-2, ആന്ധ്രാപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ 2 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേരുടെയും (ഒരു മലപ്പുറം സ്വദേശി), കണ്ണൂര്‍ ജിലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 526 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 555 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. എയര്‍പോര്‍ട്ട് വഴി 12,388 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 91,966 പേരും റെയില്‍വേ വഴി 6494 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 1,12,469 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,15,297 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,14,305 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 992 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 210 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 60,685 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 58,460 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 9937 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 9217 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 6 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം, പുതുശേരി, കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുന്‍സിപ്പാലിറ്റി, കാസര്‍ഗോഡ് ജില്ലയിലെ മധൂര്‍, ഉദുമ, മഞ്ചേശ്വരം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 82 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category