1 GBP = 93.80 INR                       

BREAKING NEWS

ആദ്യ പരീക്ഷണത്തില്‍ പായസത്തില്‍ അമിത അളവില്‍ കലക്കി കൊടുത്തത് ഡോളോ മാത്രം; രണ്ടാം തവണ പനിക്കുള്ള ഗുളികയ്ക്കൊപ്പം കിട്ടി ഉറക്ക ഗുളികയും ജ്യൂസില്‍ കലക്കി; മകള്‍ക്ക് ജ്യൂസ് ഉണ്ടാക്കി കൊടുത്ത അമ്മ മരുമകന്റെ പങ്ക് കൊണ്ടു വച്ചത് മുറിക്കുള്ളില്‍; കറുത്ത ബാഗില്‍ കരിമുര്‍ഖനുമായെത്തിയ ഭര്‍ത്താവിന്റെ ജ്യൂസ് കുടിക്കാനുള്ള സ്നേഹ ലാളന കേട്ട് അമ്മയും സഹോദരനും സന്തോഷിച്ചത് വെറുതെയായി; രാസപരിശോധനാ റിപ്പോര്‍ട്ട് ഗൂഢാലോചന തെളിയിക്കും; സൂരജിന് ശിക്ഷ ഉറപ്പെന്ന് പൊലീസ്

Britishmalayali
kz´wteJI³

കൊല്ലം: പാമ്പിന്റെ കൊത്തേറ്റ് അഞ്ചല്‍ ഏറം സ്വദേശിനി ഉത്ര മരിക്കുംമുമ്പ് ഉറക്കഗുളിക നല്‍കി മയക്കിയിരുന്നുവെന്ന് അന്വേഷണ സംഘം. ഉത്രക്ക് ആദ്യം പാമ്പുകടിയേറ്റ ദിവസം അടൂരിലെ ഭര്‍തൃവീട്ടില്‍ ഭര്‍ത്താവ് സൂരജിന്റെ മാതാവ് രേണുക പായസം ഉണ്ടാക്കി നല്‍കിയിരുന്നു. ഇതിലും ഉറക്കഗുളിക നല്‍കിയിരിക്കാമെന്നും മരുന്നുകൊടുത്തു മയക്കി പാമ്പിനെക്കാണ്ടു കടിപ്പിക്കാനുള്ള നീക്കത്തില്‍ സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടോ എന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്. വിവാഹമോചനം ഭയന്നാണ് സൂരജ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.

അഞ്ചലില്‍ ഉത്രയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി സൂരജിന് ശിക്ഷ കിട്ടാന്‍ സാദ്ധ്യത വളരെ കുറവാണെന്ന് ടി.ജി.മോഹന്‍ദാസ് അഭിപ്രായപ്പെട്ടിരുന്നു. നമ്മുടെ ക്രിമിനല്‍ നിയമം, തെളിവ് നിയമം.. ഇതൊക്കെ കുറ്റാരോപിതന് ആവുന്നത്ര രക്ഷപെടാന്‍ കഴിയുന്ന വിധത്തിലാണ് എന്നും ഏതെങ്കിലും ഒരു ചെറിയ സംശയം മതി അതിന്റെ ആനുകൂല്യം പ്രതിക്കു കിട്ടുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ടി.ജി മോഹന്‍ദാസ് കുറിക്കുന്നു. ഇത് വലിയ ചര്‍ച്ചയായി. കടിയേറ്റ ആളിന്റെ മാംസം പോയിട്ട് രക്തം പോലും പാമ്പിന്റെ പല്ലില്‍ നിന്ന് കിട്ടില്ല - അതും ഇത്രയും ദിവസങ്ങള്‍ക്ക് ശേഷം... ഞാന്‍ പാമ്പിനെ ഭാര്യയുടെ ദേഹത്തേക്ക് എറിഞ്ഞില്ല എന്ന് പ്രതി പറഞ്ഞാല്‍ പ്രൊസിക്യൂഷന് മറിച്ചു തെളിയിക്കാന്‍ കയ്യിലൊന്നുമില്ല!-ഇതായിരുന്നു ടിജി മോഹന്‍ദാസിന്റെ മുന്നറിയിപ്പ്. ഈ ആശങ്ക വേണ്ടെന്നാണ് പൊലീസിന്റെ പക്ഷം.

ഉത്രയുടെ മരണത്തിനു കാരണമായ രണ്ടാമത്തെ പാമ്പുകടിയേറ്റ ദിവസം അഞ്ചലിലെ വീട്ടില്‍ തനിക്ക് വേണ്ടി ഉണ്ടാക്കിയ ജ്യൂസ് സൂരജ് ഭാര്യയെ കൊണ്ടു കുടുപ്പിച്ചിരുന്നു. ഇതും വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നാണ് പൊലീസ് പറയുന്നു്. കുറ്റകൃത്യത്തില്‍ സൂരജിന്റെ സുഹൃത്തുക്കള്‍ക്കും പങ്കുണ്ടോയെന്നും അന്വേഷിക്കും. ഉത്ര പാമ്പുകടിയേറ്റാണ് മരിച്ചതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കരിമൂര്‍ഖനെ പാമ്പുപിടിത്തക്കാരന്‍ സൂരജിന് നല്‍കിയ വ്യക്തമായ തെളിവും മറ്റു ശാസ്ത്രീയ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കേസില്‍ നിന്ന് സൂരജ് ഒരിക്കലും രക്ഷപ്പെടില്ലെന്ന് പൊലീസ് പറയുന്നു. ഉത്രയ്ക്ക് ആദ്യം പാമ്പു കടിയേറ്റത് സൂരജിന്റെ അടൂരിലെ വീട്ടില്‍ വച്ചായിരുന്നു. അന്ന് സൂരജിന്റെ അമ്മയാണ് പായസം ഉണ്ടാക്കിയത്. ഇതിലും മയക്കുമരുന്ന് കലര്‍ത്തി കൊടുത്തിരുന്നുവെന്ന സൂചനയുണ്ട്.

കേസ് സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിനായി ഉത്രയുടെ ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലം കാക്കുകയാണ് പൊലീസ്. ഉത്രയുടെ ശരീരത്തില്‍ പ്രവഹിച്ച പാമ്പിന്‍ വിഷവും വീടിനുള്ളില്‍ കണ്ടെത്തിയ പാമ്പിന്റെ വിഷവും ഒന്നുതന്നെ ആണോയെന്നറിയാന്‍ രാസപരിശോധനാ ഫലം ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. ഇതിനിടെ ഉത്രയുടെ കുഞ്ഞിന്റെ അവകാശത്തര്‍ക്കത്തില്‍ ജില്ലാ ശിശുക്ഷേമ സമിതിയുടെ ഇടപെട്ടതിനെച്ചൊല്ലിയുള്ള വിവാദവും പുകയുകയാണ്. ഇല്ലാത്ത അധികാരം ഉണ്ടെന്ന് വരുത്തിത്തീര്‍ത്ത് പൊലീസിന്റെ ഒത്താശയോടെയാണ് ഉത്രയുടെ കുഞ്ഞിനെ സൂരജിന്റെ വീട്ടുകാര്‍ക്ക് നല്‍കിയതെന്നും ഇതിന് പിന്നില്‍ സിപിഎമ്മിന്റെ ഇടപെടലാണെന്നും കോണ്‍ഗ്രസ് ആരോപിച്ചതാണ് വിവാദമായത്. എന്നാല്‍ സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നടത്തുന്ന നീചമായ നീക്കത്തെ തള്ളിക്കളയുന്നതായി സിപിഎം. കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍ ആരോപിച്ചു.

ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിക്കുന്നതിന് മുന്‍പ് രണ്ടുതവണയും ഉറങ്ങാന്‍ ഗുളിക പൊടിച്ച് നല്‍കിയതായി സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ആദ്യം കൊടുത്തത് ഡോളോ ഗുളികയായിരുന്നു. ആ ദൗത്യം പരാജയപ്പെട്ടതുകൊണ്ടാണ് രണ്ടാംവട്ടം മറ്റൊരു ഇനംകൂടി പൊടിച്ചുചേര്‍ത്ത് നല്‍കിയത്.സ്വന്തം വീട്ടില്‍വച്ച് അണലിയെക്കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പാണ് ഡോളോ പൊടിച്ച് നല്‍കിയത്. അന്ന് പായസം വയ്ക്കാന്‍ സൂരജ് പറഞ്ഞിരുന്നു. അതില്‍ കലക്കിയാണ് കൊടുത്തത്. ഇത് കഴിച്ച് ഉറങ്ങിയപ്പോഴാണ് അണലിയെക്കൊണ്ട് കടിപ്പിച്ചത്. ഉത്ര ഉണര്‍ന്ന് വെപ്രാളം കാട്ടിയതോടെ ആശുപത്രിയില്‍ എത്തിക്കേണ്ടിവന്നു.

മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കൊത്തിക്കാന്‍ പദ്ധതിയിട്ടപ്പോഴും ഡോളോ പൊടിച്ച് പൊതിയാക്കി സൂക്ഷിച്ചു. അടൂരിലെ അതേ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ഉറങ്ങാനുള്ള മറ്റൊരു ഗുളികയും വാങ്ങി. ഇതും പൊടിയാക്കിയാണ് ഉത്രയുടെ വീട്ടിലെത്തിയത്. രണ്ടുതരം ഗുളികകളുടെ വീര്യത്തില്‍ ഉത്ര ബോധംകെട്ടുറങ്ങുമ്പോഴാണ് മൂര്‍ഖന്‍ പാമ്പിനെകൊണ്ടു കടിപ്പിച്ചത്. സൂരജ് മാര്‍ച്ച് ആറിന് വൈകിട്ട് ആറരയോടെയാണ് ഉത്രയുടെ വീട്ടിലെത്തിയത്. ഉത്രയ്ക്കായി അമ്മയും സഹോദരനും ചേര്‍ന്ന് ജ്യൂസ് തയ്യാറാക്കിയിരുന്നു. ഉത്രയ്ക്ക് ഒരു ഗ്ളാസ് നല്‍കിയശേഷം സൂരജിന്റെ പങ്ക് കിടപ്പ് മുറിയില്‍ വച്ചു. തന്റെ പങ്ക് ജ്യൂസ് കുടിക്കാന്‍ ഉത്രയെ നിര്‍ബന്ധിക്കുന്നത് രക്ഷിതാക്കള്‍ കേട്ടിരുന്നു. സ്നേഹക്കൂടുതല്‍ കൊണ്ടാണെന്ന് വീട്ടുകാര്‍ കരുതി.

അടൂരിലെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ആദ്യം വാങ്ങിയതും ഉത്രയ്ക്ക് കൊടുത്തതും ഡോളോയാണ്. രണ്ടാമത്തേത് തുമ്മലിനും ഉറക്കമില്ലായ്മയ്ക്കുമെന്ന് പറഞ്ഞാണ് വാങ്ങിയത്. ഇതിന്റെ പേരുകള്‍ സൂരജ് മാറ്റിമാറ്റി പറയുന്നതിനാല്‍ രാസപരിശോധനാ ഫലം ലഭിച്ചാലേ ഏതെന്ന് വ്യക്തമാവൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category