1 GBP = 93.80 INR                       

BREAKING NEWS

വൈദ്യുതി ഉല്‍പാദനത്തെക്കാള്‍ മുന്‍ഗണന ഡാം സുരക്ഷയ്ക്ക്; ഇടുക്കി ഡാമിലെ ജലനിരപ്പ് ജൂണ്‍ 10നു പൂര്‍ണ റിസര്‍വോയര്‍ നിരപ്പിനെക്കാള്‍ 30 അടി താഴ്ത്തി നിര്‍ത്തണമെന്നു കേന്ദ്ര ജല കമ്മിഷന്‍; ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍ എന്നിവിടങ്ങളിലെ ജലനിരപ്പിലും നിയന്ത്രണം; ഇടപെടലുമായി ഹൈക്കോടതിയും; മഴ ശക്തിയാകുമ്പോള്‍ കൊച്ചിയെ മുക്കി കൊല്ലാതിരിക്കാന്‍ എടുക്കുന്നത് അതീവ ജാഗ്രത; ഭയക്കേണ്ടതില്ലെന്ന് സര്‍ക്കാരും; ഇരട്ട ന്യൂനമര്‍ദ്ദം ഭീഷണിയാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കൊച്ചിയെ മുക്കി കൊല്ലാതിരിക്കാന്‍ മുന്‍കരുതലുകളുമായി കേന്ദ്ര ജലകമ്മീഷനൊപ്പം ഹൈക്കോടതിയും. ഇടുക്കി ഡാമിലെ ജലനിരപ്പ് ജൂണ്‍ 10നു പൂര്‍ണ റിസര്‍വോയര്‍ നിരപ്പിനെക്കാള്‍ 30 അടി താഴ്ത്തി നിര്‍ത്തണമെന്നു കേന്ദ്ര ജല കമ്മിഷന്‍ രേഖാമൂലം നിര്‍ദ്ദേശിച്ചു. ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍ എന്നിവിടങ്ങളിലെ ജലനിരപ്പിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ ഡാമുകളില്‍ ജയം ഉയര്‍ന്നാല്‍ ഉടന്‍ തന്നെ ചെറിയ അളവില്‍ അണക്കെട്ട് തുറക്കും. ഇതിലൂടെ പ്രളയ സാധ്യത കുറയ്ക്കാനാണ് ഇടപെടല്‍.

സംസ്ഥാനത്തെ ഡാമുകളിലെ ജലവിതാനം നിയന്ത്രിക്കുന്നതു സംബന്ധിച്ചു ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശപ്രകാരമാണു പൊതുതാല്‍പര്യ ഹര്‍ജി നടപടി. സര്‍ക്കാരും കെഎസ്ഇബിയും വിശദീകരണം നല്‍കണമെന്നു ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഡാമുകളില്‍ ഉയര്‍ന്ന ജലനിരപ്പുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണു ജഡ്ജിയുടെ കത്ത്. ഇതോടെ വിഷയം ഹൈക്കോടതിയുടേയും സജീവ ഇടപെടലിന് വിധേയമാകുകയാണ്.

ജലകമ്മീഷന്‍ നിര്‍ദ്ദേശം അനുസരിച്ച് ജൂണ്‍, ജൂലൈ മാസങ്ങളില്‍ കനത്ത മഴ പെയ്താല്‍ വെള്ളം തുറന്നുവിടുകയോ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചു ജലനിരപ്പു താഴ്ത്തുകയോ ചെയ്യേണ്ടി വരും. എന്നാല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ മഴ ദുര്‍ബലമായാല്‍ ഡാമുകളില്‍ വെള്ളമില്ലാത്ത അവസ്ഥ വരികയും വൈദ്യുതിക്ഷാമം ഉണ്ടാകുകയും ചെയ്യും. ഇത് വൈദ്യുത ബോര്‍ഡിനെ അലട്ടുന്നുണ്ട്. മഴ പെയ്യുമ്പോള്‍ ഡാമിന്റെ സംഭരണ ശേഷിയുടെ പരമാവധി സംഭരിക്കുന്ന രീതിയാണ് മുമ്പുണ്ടായിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പുണ്ടായ പ്രളയത്തിന് കാരണം ഇടുക്കി ഡാം തുറന്നു വിട്ടതാണെന്ന വാദങ്ങള്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ജലകമ്മീഷന്റെ അസാധാരണ ഇടപെടല്‍.

വൈദ്യുതി ഉല്‍പാദനത്തെക്കാള്‍ ഡാം സുരക്ഷയ്ക്കാണു മുന്‍ഗണന എന്നതിനാലാണ് ഈ നിലപാട് ജല കമ്മിഷന്‍ സ്വീകരിച്ചത്. 20 കോടി ഘന മീറ്ററിലേറെ വെള്ളം സംഭരിക്കാവുന്ന ഡാമുകള്‍ക്കാണു കമ്മിഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇവയെക്കാള്‍ ചെറിയ ഡാമുകളാണെങ്കിലും ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, മാട്ടുപ്പെട്ടി, പൊന്മുടി, കക്കയം, പമ്പ എന്നിവയ്ക്കു കെഎസ്ഇബി അടിയന്തര കര്‍മപദ്ധതി തയാറാക്കി. വെള്ളപ്പൊക്കം ഉണ്ടായാല്‍ ഇതനുസരിച്ചാകും നടപടി.

ഇടുക്കിയില്‍ ജൂണ്‍ 10ന് 2373 അടി വെള്ളമാണു നിശ്ചയിച്ചിരിക്കുന്നത്. 2400 അടി വരെ ജലനിരപ്പ് ഉയരുമ്പോഴാണു ഡാം തുറക്കുന്നതിനെക്കുറിച്ചു മുന്‍പ് കെഎസ്ഇബി ആലോചിച്ചിരുന്നത്. ഇതാണ് ജലകമ്മീഷന്‍ ഇടപെടലോടെ മാറി മറിഞ്ഞത്. ഇതിനൊപ്പമാണ് ഹൈക്കോടതി ഇടപെടല്‍. എന്നാല്‍, വിഷയം അവലോകനം ചെയ്യാന്‍ ഉന്നത സമിതി യോഗം ചേര്‍ന്നുവെന്നും ആശങ്കയ്ക്കിടയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അടിയന്തര കര്‍മപദ്ധതി നടപ്പാക്കി വരികയാണ്. ഡാം ജലനിരപ്പു നിയന്ത്രിക്കാത്തതു മുന്‍വര്‍ഷങ്ങളിലെ വെള്ളപ്പൊക്കത്തിന്റെ കാരണങ്ങളിലൊന്നായി കണ്ടെത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

കേസില്‍ എതിര്‍കക്ഷി ചേര്‍ത്തിരുന്ന ചീഫ് സെക്രട്ടറി, കെഎസ്ഇബി, ഡാം സുരക്ഷാ അഥോറിറ്റി എന്നിവര്‍ക്കു പുറമേ ദുരന്ത കൈകാര്യ അഥോറിറ്റിയെയും ഊര്‍ജ, ജലവിഭവ സെക്രട്ടറിമാരെയും കോടതി കക്ഷിചേര്‍ത്തു. ജൂണ്‍ 5നു കേസ് വീണ്ടും പരിഗണിക്കും. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്തമഴ ഒരാഴ്ച കൂടി തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ വരുന്ന മണിക്കൂറുകളിലും ശക്തമായ മഴകിട്ടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം , കോഴിക്കോട് ജില്ലകളിലും കനത്തമഴക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. അറേബ്യന്‍സമുദ്രത്തില്‍ ഇരട്ട ന്യൂനമര്‍ദ്ദം രൂപമെടുക്കാനിടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ന് രാത്രിമുതല്‍ കടലില്‍പോകരുതെന്ന് ദുരന്നിവാരണ അഥോറിറ്റി അറിയിച്ചു.

ജൂണ്‍നാല് വരെ ഈ ജാഗ്രത തുടരണം. ആഴക്കടല്‍മത്സ്യബന്ധനത്തിനും പോകരുത്. കടലാക്രമണം രൂക്ഷമാകാനിടയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ശ്രദ്ധിക്കണം. കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ കേരളത്തിലെത്തുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ ഇപ്പോള്‍ കന്യാകുമാരി, മാലിദ്വീപ് കടലിലേ ക്ക് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇടുക്കി ഡാമിലേക്കും കൂടുതല്‍ വെള്ളം ഒഴുകിയെത്തുമെന്നാണ് വിലയിരുത്തല്‍. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category