1 GBP = 93.80 INR                       

BREAKING NEWS

പതിമൂന്നുകാരിയായ മകള്‍ ഒളിച്ചോടിയത് 34കാരനുമായി; മകളെ തേടിപ്പിടിച്ച് വീട്ടിലെത്തിച്ച പിതാവ് ഉറങ്ങി കിടന്ന പെണ്‍കുട്ടിയെ കഴുത്തറുത്തുകൊന്നു; ദുരഭിമാനത്തിന്റെ പേരില്‍ സ്വന്തം മകളുടെ കഴുത്തറുത്ത പിതാവ് അരിവാളുമായി പൊലീസില്‍ കീഴടങ്ങി: ഹിജാബ് ഉപയോഗിച്ച് തലമുഴുവന്‍ മൂടാതിരുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് തല മൂടിക്കെട്ടി ഇറാനിന്റെ ഔദ്യോഗിക മാധ്യമവും

Britishmalayali
kz´wteJI³

ടെഹ്റാന്‍: ഇറാനില്‍ ദുരഭിമാന കൊലപാതകത്തിന് ഇരയായത് 13കാരിയായ പെണ്‍കുട്ടി. 34കാരനുമായി ഒളിച്ചോടിയ 13കാരിയെ വീട്ടില്‍ തിരിച്ചെത്തിച്ച പിതാവ് പെണ്‍കുട്ടി ഉറങ്ങി കിടന്ന സമയത്തുകൊയ്ത്തരുവാള്‍ ഉപയോഗിച്ച് കഴുത്തറുത്തു കൊല്ലുകയായിരുന്നു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ അരിവാളുമായി പൊലീസില്‍ കീഴടങ്ങി. ഇറാനിലെ ഗിലാന്‍ പ്രവിശ്യയിലാണ് സംഭവം.

റോമിന അഷ്റഫി എന്ന പെണ്‍കുട്ടിയാണ് പിതാവിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായത്. പിതാവ് എതിര്‍ത്തതിനെ തുടര്‍ന്ന് 35 വയസ്സുള്ള തന്റെ കാമുകന്‍ ബഹ്മാന്‍ കവാരിക്കൊപ്പം പെണ്‍കുട്ടി ഒളിച്ചോടി പോയി. തുടര്‍ന്ന് പെണ്‍കുട്ടിയുടെയും യുവാവിന്റെയും വീട്ടുകാര്‍ പൊലീസി്ല്‍ പരാതിപ്പെടുകയും അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഇരുവരേയും കണ്ടെത്തുകയുമായിരുന്നു. റോമിനയെ പിതാവിനൊപ്പം വിട്ടു. എന്നാല്‍, തനിക്ക് ജീവനില്‍ പേടിയുണ്ടെന്നും വീട്ടിലേക്ക് അയക്കരുതെന്നും റോമിന പൊലീസിനോട് പറഞ്ഞെങ്കിലും അവളുടെ വാക്കുകള്‍ അവര്‍ മുഖവിലയ്ക്ക് എടുത്തില്ല.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി കിടപ്പുമുറിയില്‍ വച്ച് പിതാവ് റോമിനയെ ക്രൂരമായി കൊലപ്പെടുത്തുകയിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിടപ്പുമുറിയില്‍ ശിരസറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ക്രൂരകൃത്യം ചെയ്തശേഷം കൊലക്കത്തിയുമായി ഇയാള്‍ പൊലീസില്‍ കീഴടങ്ങി. സംഭവത്തില്‍ ഇറാനിലെ നീതിന്യായ വ്യവസ്ഥയ്ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. വീടിനുള്ളില്‍ പെണ്‍കുട്ടി സുരക്ഷിതയല്ലെന്ന ബോധ്യമുണ്ടായിട്ടും അവളെ പിതാവിനൊപ്പം വിട്ട നടപടിയില്‍ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതില്‍ വലിയ വീഴ്ചയാണ് നിയമസംവിധാനങ്ങള്‍ക്കു സംഭവിച്ചിരിക്കുന്നത്.

അതേസമയം ഇറാനിന്റെ ഔദ്യോഗിക മാധ്യമവും ഈ വാര്‍ത്തയുടെ പേരില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ തല മുഴുവന്‍ ഹിജാബ് കൊണ്ട് മൂടാത്ത ഫോട്ടോയാണ് പുറത്ത് വന്നത്. ഇതേ തുടര്‍ന്ന് ഇവര്‍ ഈ ഫോട്ടോ എഡിറ്റ് ചെയ്ത് തല മുഴുവന്‍ മൂടിയതാക്കി മാറ്റി. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ അനേകം പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ആ പെണ്‍കുട്ടിയെ ഇറാന്‍ മാധ്യമം വീണ്ടും കൊന്നതായി പലരും അഭിപ്രായപ്പെട്ടു.

ഇറാനിലെ പാട്രിയാര്‍ക്കി രീതിയാണ് റോമിനയെ കൊന്നതെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. #Romina_Ashrafi എന്ന ഹാഷ് ടാഗോടെയാണ് വാര്‍ത്ത പ്രചരിക്കുന്നത്.'റോമിനയുടെ കൊലപാതകം നടുക്കത്തോടെയല്ലാതെ കേള്‍ക്കാനാകില്ല. തീവ്രമായ വേദനയോടെ അനുശോചനം രേഖപ്പെടുത്തുകയാണ്. ദുരഭിമാന കൊലപാതകത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഇരയായിരിക്കും റോമനി. ആധിപത്യ സ്വഭാവമുള്ള സംസ്‌കാരത്തിന്റെ ഭാഗമാണ് ഇത്തരം കൊലപാതകങ്ങള്‍.' ഇറാന്‍ സൊസൈറ്റി ഫോര്‍ പ്രൊടക്ടിങ് വുമന്‍ റൈറ്റ്സ് എന്ന സംഘടനയുടെ സെക്രട്ടറി ഷാഹിന്ദോക്ത്ത് മൊലാവേദി പ്രതികരിച്ചു.

ഇറാനില്‍ നിലവിലെ നിയമ പ്രകാരം ഏതെങ്കിലും സാഹചര്യത്തില്‍ പിതാവ് മകളെ കൊലപ്പെടുത്താന്‍ ഇടയായാല്‍ മൂന്ന് വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ തടവാണ് പരമാവധി ശിക്ഷ. ഇറാനിലെ ദുരഭിമാന കൊലപാതകത്തെ കുറിച്ചുള്ള വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍, ഗ്രാമീണഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ സമാനരീതിയിലുള്ള കൊലപാതകങ്ങള്‍ നടക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category