1 GBP = 93.80 INR                       

BREAKING NEWS

നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി തിങ്ങിപ്പാര്‍ക്കുന്നത് രണ്ട് കോടിയിലേറെ ജനങ്ങള്‍; രോഗം സ്ഥിരീകരിക്കുന്നത് കോവിഡ് പരിശോധന നടത്തുന്ന അഞ്ചില്‍ ഒരാള്‍ക്കും; ഭീഷണിയാകുന്നത് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും ആരോഗ്യപ്രവര്‍ത്തകരുടെ കുറവും; ആശുപത്രികള്‍ക്കുള്ളില്‍ പൊതിഞ്ഞുകെട്ടി നിരത്തിയിട്ട മൃതദേഹങ്ങളും വെളിയില്‍ കിടക്ക ഒഴിയുന്നത് കാത്ത് രോഗികളും; മുംബൈ മഹാനഗരത്തെ കൊവിഡ് മഹാമാരി വിറപ്പിക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

മുംബൈ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ മുംബൈയിലെ കോവിഡ് വ്യാപനം സൃഷ്ടിക്കുന്നത് വലിയ ആശങ്ക. നഗരത്തില്‍ കോവിഡ് പടരുന്നതിന്റെ വേഗം കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ആറ് മടങ്ങായാണ് വര്‍ധിച്ചത്. മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. കോവിഡ് പരിശോധന നടത്തുന്ന അഞ്ചില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരിലും ഭരണകര്‍ത്താക്കളിലും വന്‍ ആശങ്കയാണ് ഉയര്‍ത്തുന്നത്. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും ആരോഗ്യപ്രവര്‍ത്തകരുടെ കുറവും ഭീഷണിയാകുന്നുണ്ട്.

സര്‍ക്കാര്‍ ആശുപത്രികളില്‍ പൊതിഞ്ഞുകെട്ടി നിരത്തിയിട്ടിരിക്കുന്ന മൃതദേഹങ്ങളുടെയും, കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ കിടക്ക ഒഴിയുന്നതു കാത്തിരിക്കുന്ന രോഗികളുടെയും കാഴ്ചകളാണ് നഗരത്തില്‍. ആംബുലന്‍സ് കിട്ടാതെയും കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതെ മരിക്കുന്ന മറ്റു രോഗികളുടെ എണ്ണവും കൂടുന്നു. ചികിത്സ ലഭിക്കാതെ മരിക്കേണ്ടി വരുമോ എന്ന ആശങ്ക ശരാശരി മുംബൈക്കാരുടെ സമാധാനം കെടുത്തുന്നു. 

ജനസാന്ദ്രതയാണ് മുംബൈയിലെ രോഗവ്യാപനത്തിന്റെ അടിസ്ഥാന കാരണം. 2 കോടിയിലേറെയാണ് മുംബൈ നഗരവും പ്രാന്ത പ്രദേശങ്ങളുമടങ്ങുന്ന മേഖലയിലെ ജനസംഖ്യ. ആനുപാതികമായി ആശുപത്രികളും കിടക്കകളും ഇല്ലാതെ പോയതിനാലാണ് മഹാമാരിയില്‍ നഗരത്തിന്റെ ആരോഗ്യരംഗം ആടിയുലയുന്നത്. എന്നാല്‍, സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. ഈ മാസം അവസാനം രോഗികളുടെ എണ്ണം 1.5 ലക്ഷം വരെ ആയേക്കാമെന്ന് സാധ്യതാ പഠനങ്ങളുണ്ടായിരുന്നെങ്കിലും പകുതിയില്‍ താഴെയേ ആയിട്ടുള്ളു എന്നത് ആശ്വാസകരമാണന്നു ചീഫ് സെക്രട്ടറി അജോയ് മേത്ത പറയുന്നു. മരണനിരക്ക് 7.6 ശതമാനത്തില്‍ നിന്ന് 3.3 ശതമാനത്തില്‍ എത്തിയതും അധികൃതര്‍ക്ക് ആശ്വാസമാകുന്നു. ഗുജറാത്തില്‍ മരണനിരക്ക് 6 ശതമാനത്തിനു മുകളിലാണ്.

പ്രതിരോധ പ്രവര്‍ത്തകര്‍ക്കും കോവിഡ്
ഇതിനിടെ കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ക്കും കോവിഡ് പിടിപെടുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും അവശ്യസേവനങ്ങളിലും ഏര്‍പ്പെട്ട 1529 ജീവനക്കാര്‍ക്ക് കോവിഡ്-19 പിടിപെട്ടതായി മുംബൈ നഗരസഭ അറിയിച്ചു. ഇതില്‍ 25 പേര്‍ മരണമടഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായ മുംബൈ നഗരത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ രോഗഭീഷണിയിലാണെന്ന് പരാതിയുണ്ടായിരുന്നു.

ഒട്ടേറപ്പേര്‍ക്ക് രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുമുണ്ടായിരുന്നു. എന്നാല്‍, ആദ്യമായാണ് നഗരസഭാധികൃതര്‍ തന്നെ രോഗബാധിതരുടെ കണക്ക് വെളിപ്പെടുത്തുന്നത്. രോഗഭീഷണിയുണ്ടെങ്കിലും സ്തുത്യര്‍ഹമായ സേവനമാണ് മുഴുവന്‍ ജീവനക്കാരും കാഴ്ചവെക്കുന്നതെന്ന് മുനിസിപ്പല്‍ കമ്മിഷണര്‍ ഇഖ്ബാല്‍ സിങ് ചഹാല്‍ പറഞ്ഞു. നഗരസഭയ്ക്കു കീഴിലെ അഗ്‌നിരക്ഷാസേനയും സുരക്ഷാ വിഭാഗവുമാണ് കോവിഡിന്റെ കെടുതികള്‍ ഏറ്റവും അധികം അനുഭവിക്കുന്നതെന്ന് ചഹാല്‍ അറിയിച്ചു.

ഗ്രാന്റ് റോഡിലെ ഗൊവാലിയ ടാങ്ക് ഫയര്‍ സ്റ്റേഷനിലെ 56-കാരനായ ഫയര്‍മാനാണ് കോവിഡ് ബാധിച്ച് ഏറ്റവും ഒടുവില്‍ മരണമടഞ്ഞ നഗരസഭാ ജീവനക്കാരന്‍. കോവിഡ് ബാധിച്ച നഗരസഭാ ജീവനക്കാരുടെ കണക്ക് പുറത്തുവിടണമെന്ന് തൊഴിലാളി സംഘടനകള്‍ നേരത്തേതന്നെ ആവശ്യപ്പെടുന്നുണ്ട്. ഇതേത്തുടര്‍ന്ന് വിവിധ വകുപ്പുകളിലെ രോഗബാധിതരുടെ കണക്കെടുക്കാന്‍ വകുപ്പുതലവന്മാര്‍ക്ക് മുനിസിപ്പല്‍ കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

മഹാരാഷ്ട്രയില്‍ മരണം രണ്ടായിരത്തോടടുക്കുന്നു
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായിരത്തോട് അടുക്കുകയാണ്. വ്യാഴാഴ്ച 85 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 1900 കടന്നു. മഹാരാഷ്ട്രയിലെ രോഗികളില്‍ 60% പേരും മുംബൈയില്‍നിന്നുള്ളവര്‍. 1900 മരണങ്ങളില്‍ 1100ഉം മുംബൈയില്‍ തന്നെ. മുംബൈയില്‍ മാത്രം മരിച്ച മലയാളികളുടെ എണ്ണം എട്ടാണ്. 2598 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 59000 കടന്നു. ധാരാവിയില്‍ 36 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവിടെ ആകെ രോഗികളുടെ എണ്ണം 1675 ആയി. ധാരാവിയില്‍ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 61 പേരാണ്.

24 മണിക്കൂറിനുള്ളില്‍ 131 പൊലീസുകാര്‍ക്കുകൂടി രോഗം പിടിപെട്ടതോടെ സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന പൊലീസുകാരുടെ എണ്ണം 2095 ആയി. 22 പേരാണ് മരിച്ചത്. 987 പൊലീസുകാര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. അഗ്‌നിശമനസേനയില്‍ ഇതുവരെ 41 പേര്‍ക്ക് രോഗം പിടിപെട്ടു. താനെയില്‍ രണ്ട് നഗരസഭാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category