1 GBP = 93.80 INR                       

BREAKING NEWS

ഇനി ജലദോഷപ്പനിയുമായി എത്തുന്നവര്‍ക്കും കോവിഡ് പരിശോധന; ഇനി ദിവസേന നടത്തുക 3000 ടെസ്റ്റുകള്‍; കേരളത്തില്‍ നിന്നു തമിഴ്നാട്ടിലേക്കു പോയ 10 പേരിലും കര്‍ണാടകയിലേക്കുപോയ 2 പേരിലും രോഗം സ്ഥിരീകരിച്ചതും സൂചിപ്പിക്കുന്നത് സമൂഹ വ്യാപനത്തിന്റെ സൂചനകള്‍; വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം ഗൗരവത്തോടെ എടുത്ത് സംസ്ഥാന സര്‍ക്കാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ കോവിഡിന്റെ സാമൂഹിക വ്യാപനം സംഭവിച്ചിട്ടില്ലെന്നു ഉറപ്പാക്കാന്‍ ഇനി കര്‍ശന നടപടികള്‍. സമൂഹിക വ്യാപനം നടന്നില്ലെന്ന് പൂര്‍ണമായി പറയാന്‍ സാധിക്കില്ലെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം. ഈ സാഹചര്യത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ജലദോഷപ്പനിയുമായി എത്തുന്നവരെയും പരിശോധിക്കും. ദിവസം 3000 പരിശോധനകള്‍ നടത്താനും നിര്‍ദ്ദേശം നല്‍കി.

കേരളത്തില്‍ നിന്നു തമിഴ്നാട്ടിലേക്കു പോയ 10 പേരിലും കര്‍ണാടകയിലേക്കുപോയ 2 പേരിലും രോഗം സ്ഥിരീകരിച്ചു. കേരളത്തിലുള്ള 27 പേര്‍ക്കു വൈറസ് ബാധിച്ചത് എവിടെ നിന്നാണെന്ന് ഇനിയും വ്യക്തമല്ല. ഇതെല്ലാം സാമൂഹിക വ്യാപനത്തിന്റെ ലക്ഷണങ്ങളായാണു വിദഗ്ധസമിതി കാണുന്നത്. കണ്ണൂരില്‍ ഗര്‍ഭിണിയടക്കം ആറോളം പേര്‍ക്ക് കോവിഡ് പിടികൂടിയത് എവിടെ നിന്നാണെന്നതില്‍ വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് ഇടപെടലുകള്‍.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു സമിതി ചെയര്‍മാന്‍ ഡോ.ബി.ഇക്ബാല്‍ രോഗ വ്യാപനത്തെക്കുറിച്ചു വിശദീകരിച്ചത്. സാമൂഹിക വ്യാപനം സംഭവിച്ചിട്ടുണ്ടോയെന്ന് ആശങ്കപ്പെടാതെ അതു സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണം. കോവിഡ് ബാധിതരില്‍ പലരുടെയും സമ്പര്‍ക്കം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കുകയും പുറത്തുനിന്ന് ആളുകള്‍ എത്തുകയും ചെയ്തതോടെ സാമൂഹിക വ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ് ചികിത്സയ്ക്കു കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെ ലഭ്യമാക്കാന്‍ മെഡിക്കല്‍ കോളജുകളിലെ പിജി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഉടന്‍ നടത്തും. കണ്ടെയ്‌ന്മെന്റ് സോണുകളില്‍ നിന്നെത്തുന്നവര്‍ക്കു പ്രത്യേക പ്രോട്ടോക്കോള്‍ വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശം നടപ്പാക്കാനും പിണറായി ആവശ്യപ്പെട്ടു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും എത്തിയവരില്‍ 50% പേര്‍ 5 ജില്ലകളിലുള്ളവര്‍. തൃശൂര്‍, എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണു കൂടുതല്‍പേര്‍. ഈ ജില്ലകളില്‍ നിയന്ത്രണം ശക്തമാക്കും. സംസ്ഥാനത്തേക്കു പാസില്ലാതെ 5278 പേര്‍ എത്തിയതു വലിയ ഭീഷണിയായേക്കുമെന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍.

ഡല്‍ഹിയില്‍ നിന്നെത്തി ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ അലഞ്ഞു തിരിഞ്ഞു നടന്ന കോട്ടയം കുറിച്ചിത്താനം സ്വദേശി അത്താണിയില്‍ ഭീതി പരത്തി. വിവരമറിഞ്ഞ് വടക്കാഞ്ചേരി പൊലീസെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കി. ഇയാള്‍ ചെന്ന ബസ് കാത്തിരിപ്പു കേന്ദ്രവും എടിഎം കൗണ്ടറുകളും ഹോട്ടലും നഗരസഭാ അധികൃതരും അഗ്നിരക്ഷാ വിഭാഗവും അണുവിമുക്തമാക്കി. ഇത്തരം രീതികള്‍ ഇനി അനുവദിക്കാന്‍ അനുവദിക്കില്ല.

രാജധാനി എക്‌സ്പ്രസില്‍ എറണാകുളത്തെത്തുകയും അവിടെ ക്വാറന്റീന്‍ സൗകര്യമില്ലാത്തതിനാല്‍, നേരത്തെ സെക്യൂരിറ്റിയായി ജോലിചെയ്ത സ്ഥാപനത്തില്‍ തങ്ങുന്നതിന് അത്താണിയില്‍ വന്നെന്നുമാണു പൊലീസിനു നല്‍കിയ വിശദീകരണം. ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയപ്പോള്‍ നാട്ടുകാരാണു വിവരം തിരക്കിയത്. കോവിഡ് നെഗറ്റീവാണെന്നു സ്ഥിരീകരിച്ച് ഡല്‍ഹി ഡിഎംഒ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ദേഹപരിശോധനാ വേളയില്‍ ഹാജരാക്കിയതോടെ ആശുപത്രിയില്‍ കിടത്താന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു.

ദേശമംഗലം കൊട്ടിപ്പാറക്കലുള്ള ആശ്രമത്തില്‍ ക്വാറന്റീനിലാക്കാന്‍ ശ്രമിച്ചെങ്കിലും ആശ്രമം അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് പാഞ്ഞാളിലുള്ള ജ്യോതി എന്‍ജിനീയറിങ് കോളജിലെ ക്വാറന്റീന്‍ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച കുറ്റത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category