1 GBP = 94.00 INR                       

BREAKING NEWS

നല്ല ഭക്ഷണവും കിടക്കാന്‍ സൗകര്യവും കൃത്യമായ ആരോഗ്യ പരിശോധനയും ലഭിച്ചപ്പോള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ സമരം നടത്തിയത് ലോക് ഡൗണ്‍ ലംഘിച്ച്; സ്വന്തം ഗ്രാമങ്ങളിലെത്തിയപ്പോള്‍ നിത്യവൃത്തിക്ക് പോലും വകയില്ല; സമരം ചെയ്ത് കേരളം വിട്ടോടിയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; എങ്ങനെയും മടങ്ങി വരണമെന്ന ചിന്തയില്‍ വീടുകളിലേക്ക് പോയ കുടിയേറ്റ തൊഴിലാളികള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടമായ കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ നിരവധി കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. താമസിക്കുന്ന സ്ഥലത്ത് നിന്നും വീട്ടുടമകള്‍ ഇറക്കി വിടരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയും ഭക്ഷണത്തിന് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയും ഉണ്ടായി. തൊഴിലാളികളുടെ സുരക്ഷാ സൗകര്യങ്ങള്‍ (പ്രതിരോധ മാസ്‌ക്കുകള്‍, സോപ്പ്, സാനിറ്റൈസര്‍), വിനോദ ഉപാധികള്‍, കുടിവെള്ളം, ശുചിമുറികള്‍, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം, തൊഴിലാളികളുടെ ആരോഗ്യനില എന്നിവ തൃപ്തികരണമാണെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നടപടികളും തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, അതൊന്നും കൊണ്ട് തൃപ്തിയാകാതെ തങ്ങള്‍ക്ക് നാട്ടില്‍ പോകണം എന്നാവശ്യപ്പെട്ട് ലോക് ഡൗണ്‍ ലംഘിച്ച് പലയിടങ്ങളിലും കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. എന്നാല്‍, സമരം ചെയ്ത് സ്വന്തം നാടുകളിലേക്ക് മടങ്ങിയവര്‍ ഇപ്പോള്‍ കേരളമായിരുന്നു സുരക്ഷിതമെന്ന് തിരിച്ചറിയുകയാണ്.

ജോലി നഷ്ടപ്പെട്ട് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങി എത്തിയതോടെ നിത്യവൃത്തിക്ക് പോലും തൊഴിലാളികള്‍ക്ക് വകയില്ല. കേരളത്തില്‍ നടപ്പാക്കിയിരുന്ന സാമൂഹിക ക്ഷേമ പദ്ധതികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിലാണ് ഇവര്‍. ഇതിനിടെ, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് കുടിയേറ്റ തൊഴിലാളികള്‍ ഉത്തര്‍പ്രദേശില്‍ ജീവനൊടുക്കി. ഡല്‍ഹിയിലും മുംബൈയിലുംനിന്ന് ഉത്തര്‍പ്രദേശില്‍ തിരിച്ചെത്തിയ രണ്ടു തൊഴിലാളികളാണ് കടുത്ത സാമ്പത്തികപ്രതിസന്ധിമൂലം ജീവനൊടുക്കിയത്. ബന്ദ ജില്ലയിലെ ലോഹര ഗ്രാമവാസിയായ സുരേഷ് (22), സിന്ധന്‍ കാല ഗ്രാമവാസി മനോജ് (20) എന്നിവരെയാണ് ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്.

 ഡല്‍ഹിയിലായിരുന്ന സുരേഷ് അഞ്ചുദിവസംമുമ്പാണ് ഗ്രാമത്തില്‍ തിരിച്ചെത്തിയതെന്നും പണമില്ലാത്തതിനാല്‍ സമ്മര്‍ദം നേരിട്ടിരുന്നെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. മുംബൈയില്‍ സ്വകാര്യസ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മനോജ് പത്തുദിവസംമുമ്പാണ് തിരിച്ചെത്തിയത്. അടച്ചിടല്‍ കാരണം ജോലി നഷ്ടമായി. വര്‍ഷങ്ങള്‍ക്കുമുമ്പ് മാതാപിതാക്കള്‍ മരിച്ച മനോജ് ഒറ്റയ്ക്കു കഴിയുകയായിരുന്നു. റേഷന്‍ വാങ്ങാന്‍പോലുമുള്ള പണം ഇയാളുടെ പക്കലില്ലായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. തൊഴിലാളികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പൊലീസ് അന്വേഷണം തുടങ്ങി.

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം സമരമുള്‍പ്പെടെ നടത്തി നാട്ടിലേക്ക് മടങ്ങിപ്പോയ അതിഥി തൊഴിലാളികളില്‍ പലരും കേരളത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിസാണ്. ക്വാറന്റൈന്‍ കാലയളവില്‍ ലഭിച്ച സൗകര്യങ്ങളുടെ അഭാവമാണ് പലരെയും കേരളത്തിലേക്ക് തന്നെ മടങ്ങിയാലോ എന്ന ആലോചനയില്‍ എത്തിച്ചത്. കേരളത്തില്‍ നിന്ന് ബീഹാറിലേക്ക് പോയ തൊഴിലാളികളാണ് കൂടുതലും മടങ്ങി വരാന്‍ ശ്രമിക്കുന്നത്. തിരികെ വരാനുള്ള പാസിനായി വിവിധ ജില്ലകളിലേക്ക് നൂറില്‍പരം അപേക്ഷകള്‍ മടങ്ങിപ്പോയ അതിഥി തൊഴിലാളികളില്‍ നിന്ന് തന്നെ ലഭിച്ചുവെന്ന് കണക്കുകള്‍ പറയുന്നു.

നാട്ടിലേക്ക് മടങ്ങിയ പലര്‍ക്കും കിടക്കാന്‍ കട്ടില്‍ പോലും ഇല്ലാത്ത സ്ഥിതിയാണെന്ന് തൊഴിലാളികള്‍ പറയുന്നു. ക്വാറന്റൈന്‍ സെന്ററില്‍ നിലത്ത് കള്ളി വരച്ച് അവിടെ കിടക്കാനാണ് ആവശ്യപ്പെട്ടത്. ഭക്ഷണം പോലും കൃത്യസമയത്ത് ലഭിക്കുന്നില്ല.ക്വാറന്റൈന്‍ കഴിഞ്ഞാല്‍ ജോലി പോലും ഇല്ലാതെ ഇനിയുള്ള ദിവസങ്ങളില്‍ എങ്ങിനെ ജീവിക്കുമെന്ന ആശങ്കയും ഇവരെ അലട്ടുന്നുണ്ട്. അതേ സമയം കേരളത്തില്‍ തങ്ങള്‍ക്ക് ഭക്ഷണം, കൃത്യമായ വൈദ്യ പരിശോധന, താമസിക്കാന്‍ സൗകര്യം തുടങ്ങി എല്ലാം ലഭിച്ചുവെന്ന് തൊഴിലാളികള്‍ പറയുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category