1 GBP = 93.80 INR                       

BREAKING NEWS

തക്ക സമയത്ത് സൈന്യം ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇന്നത്തെ ദിവസം ഇന്ത്യന്‍ ചരിത്രത്തിലെ മറ്റൊരു കരിദിനമായേനെ; പുല്‍വാമയില്‍ സൈന്യത്തിന്റെ ഇടപെടലില്‍ നിര്‍വീര്യമായത് വന്‍ നാശനഷ്ടം ഉണ്ടാക്കുമായിരുന്ന ഐഇഡി സ്ഫോടനം: ബാരിക്കേഡ് തകര്‍ത്ത് സ്ഫോടകവസ്തുവായ ഐഇഡിയുമായി പോയ കാര്‍ പിടിച്ചെടുത്തത് വെടിവെയ്പ്പിലൂടെ

Britishmalayali
kz´wteJI³

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ അനേകം ആളുകളുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കുമായിരുന്ന വന്‍ ദുരന്തം ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടലില്‍ നിര്‍വീര്യമായി. ഭീകരര്‍ പദ്ധതിയിട്ട ഐഇഡി സ്ഫോടനമാണ് ഇന്ത്യന്‍ സേന നിര്‍വീര്യമാക്കിയത്. 4045 കിലോ ഐഇഡിയുമായി ചെക്പോസ്റ്റിലെത്തിയ വാഹനം ഇന്ത്യന്‍ സൈന്യം പിടിച്ചെടുക്കുകയായിരുന്നു.

2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടന്ന സ്ഫോടനത്തില്‍ ഉപയോഗിച്ചതും ഐഇഡി ആയിരുന്നു. അതുകൊണ്ട് തന്നെ ഇന്നലത്തെ കാര്‍ പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ ഒരു വന്‍ ദുരന്തം തന്നെ ഇന്ത്യയില്‍ ഇന്നലെ ഉണ്ടായേനെ. എന്നാല്‍ ഇന്ത്യന്‍ സേനയുടെ ഉചിതമായ ഇടപെടലില്‍ അത് ഒഴിവാകുക ആയിരുന്നു. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വാഹനം പിടിച്ചെടുത്തത്.

കാറിന്റെ റജിസ്ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ളവ വ്യാജമാണ്. ബാരിക്കേഡു തകര്‍ത്തു പോകാന്‍ ശ്രമിച്ച കാറിനു നേരേ സുരക്ഷാസേന വെടിയുതിര്‍ത്തതിനെ തുടര്‍ന്നു ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. പിടിച്ചെടുത്ത ഐഇഡി ഉള്‍പ്പെട്ട കാര്‍ ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. ഇതിനെത്തുടര്‍ന്നുണ്ടായ നിയന്ത്രിത സ്ഫോടനത്തില്‍ പ്രദേശത്തെ നിരവധി വീടുകള്‍ക്കു കേടുപാടു പറ്റി. വലിയ ശബ്ദത്തില്‍, കനത്ത പുക പുറത്തേക്കു വമിപ്പിച്ച്, ചുറ്റിലുമുള്ള മരങ്ങളെയാകെ ഇളക്കിയുള്ള സ്ഫോടനത്തിന്റെ വിഡിയോ പുറത്തുവന്നു. താമസക്കാരെ മാറ്റിയ ശേഷമായിരുന്നു നിര്‍വീര്യമാക്കല്‍ സ്ഫോടനം. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
2019 ഫെബ്രുവരി 14ന് പുല്‍വാമയില്‍ ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഐഇഡി ഉപയോഗിച്ചു നടത്തിയ ചാവേറാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിനു പിന്നാലെ പാക്കിസ്ഥാനിലെ ജയ്ഷെ ഭീകര ക്യാംപില്‍ ഇന്ത്യ മിന്നലാക്രമണം നടത്തി. കഴിഞ്ഞ രണ്ടു മാസമായി കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. 30 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടമായത്. 38 ഭീകരരെ സൈന്യം വകവരുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category