1 GBP = 93.80 INR                       

BREAKING NEWS

അന്താരാഷ്ട്ര തലത്തിലുയര്‍ന്ന പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ ദേശീയ സുരക്ഷാനിയമം പാസാക്കി ചൈന; ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ ഫിനാന്‍ഷ്യല്‍ ഹബ്ബുകളില്‍ ഒന്നായ ഹോങ്കോംഗിന്റെ മരണമണി മുഴങ്ങിയെന്ന് നിരീക്ഷകര്‍; ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം മരണമടഞ്ഞു എന്ന് ഹോങ്കോംഗ് നിവാസികള്‍; ഹോങ്കോംഗിന്റെ ചരിത്രം ഇങ്ങനെ

Britishmalayali
kz´wteJI³

കാര്യം സമത്വം സുന്ദരം എന്നൊക്കെ വിളിച്ചു പറയുമെങ്കിലും ലോകത്തിലെ ഒരു കമ്മ്യുണിസ്റ്റ് ഭരണകൂടവും പൗരന്മാര്‍ക്ക് ഒരു പരിധിക്കപ്പുറമുള്ള സ്വാതന്ത്ര്യമൊന്നും അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ നിലവിലുള്ള വിരലിലെണ്ണാവുന്ന കമ്മ്യുണിസ്റ്റ് ഭരണകൂടങ്ങളും അത് അനുവദിക്കുന്നില്ല. ജനാധിപത്യ ഭരണം ആവശ്യപ്പെട്ട് രംഗത്തിറങ്ങിയ വിദ്യാര്‍ത്ഥികളെ നിഷ്‌കരുണം കൊന്നുതള്ളിയ പാരമ്പര്യമുള്ളതാണ് ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്കും അത് നേതൃത്വം നല്‍കുന്ന ചൈനീസ് ഭരണകൂടത്തിനും അതുകൊണ്ട് തന്നെയാണ്, മനോഹരമായ ജനാധിപത്യ മാതൃക നിലനില്‍ക്കുന്ന ഹോങ്കോംഗിനെ നീരാളിപ്പിടുത്തത്തില്‍ ഒതുക്കാന്‍ ചൈന ശ്രമിക്കുമ്പോള്‍ ലോകമാകമാനം പ്രതിഷേധമുയര്‍ന്നത്.

ലോകത്തിന്റെ പൂര്‍വ്വ പശ്ചിമാര്‍ദ്ധഗോളങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോങ്കോംഗ് ഇനി പൂര്‍ണ്ണമായും ചൈനയുടെ കീഴില്‍ ആകും. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഫിനാന്‍ഷ്യല്‍ ഹബ്ബുകളില്‍ ഒന്നായ ഈ മുന്‍ ബ്രിട്ടീഷ് കോളനി ചൈനക്ക് കൈമാറുമ്പോള്‍ ഉണ്ടാക്കിയ കരാര്‍ ലംഘിച്ചുകൊണ്ടാണ് ഇതിനായുള്ള നടപടികള്‍ ചൈന കൈക്കൊണ്ടത്. ലോകമാകമാനം ഉയര്‍ന്ന പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ പുതിയ ദേശീയ സുരക്ഷാ നിയമം ചൈനീസ് പാര്‍ലമെന്റ് പാസ്സാക്കിയതോടെ ഹോങ്കോംഗ് അനുഭവിച്ചിരുന്ന സ്വാതന്ത്ര്യത്തിന് അവസാനമാവുകയാണ്.

ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പിംഗിന്റേതുള്‍പ്പടെ 2,878 വോട്ടുകള്‍ ബില്ലിന് അനുകൂലമായി ലഭിച്ചപ്പോള്‍ ഒരു വോട്ട് മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വന്നത്. ഇതിനെതിരെ ഹോങ്കോംഗില്‍ പ്രതിഷേധം ആരംഭിച്ചുകഴിഞ്ഞു. എന്ത് പ്രതിഷേധമുണ്ടായാലും അടിച്ചമര്‍ത്തുമെന്ന ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഹോങ്കോംഗില്‍ പ്രതിഷേധം ഉരുണ്ടുകൂടുന്നത്. സുന്ദരമായ ദിനങ്ങള്‍ കഴിഞ്ഞുവെന്നും ഇനി ചൈനയുടെ അടിച്ചമര്‍ത്തല്‍ ഭരണമായിരിക്കും എന്നുമാണ് ജനാധിപത്യ മാതൃകയില്‍ തെരഞ്ഞെടുക്കപ്പെട്ട ഹോങ്കോംഗ് ഭരണകൂടം ഇതിനെ കുറിച്ച് പ്രതികരിച്ചത്.

ഹോങ്കോംഗിന്റെ ചരിത്രം
പുരാതന ഭൂഖണ്ഡാന്തര സമുദ്രപാതയിലെ ഒരു പ്രധാന തുറമുഖമായിരുന്നു അബേര്‍ഡീന്‍. പേള്‍ നദിയിലെ ശുദ്ധജലം കടലില്‍ ചേരുന്ന അഴിമുഖത്തിനടുത്തുള്ള ഒരു ചെറിയ പ്രദേശമായിരുന്നു അന്നത്തെ ഹോങ്കോംഗ്. അന്ന് സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരം നടന്നിരുന്ന അബേര്‍ഡിന്‍ തുറമുഖത്തിനടുത്തുള്ള ഇവിടെയായിരുന്നു അവ സംഭരിച്ചിരിന്നുന്നത്. അങ്ങനെ സുഗന്ധമുള്ള തുറമുഖം എന്നര്‍ത്ഥം വരുന്ന ഹിയോങ്ങ്-കോങ്ങ് എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചു. എഴുതപ്പെട്ട ചരിത്രരേഖകളില്‍ ഏറ്റവുമാദ്യം ഈ പേര് തെളിയുന്നത് 1780 ലാണ്. പിന്നീട് 1810 മുതല്‍ക്കാണ് ഹോങ്കോംഗ് എന്ന പേര് രേഖകളില്‍ ഉപയോഗിച്ച് തുടങ്ങുന്നത്.

ക്രിസ്തുവിന് മുന്‍പ് 214-)0 നൂറ്റാണ്ടിലാണ് ഈ ഭാഗം ചൈനയോട് കൂട്ടിച്ചേര്‍ക്കുന്നത്. പിന്നീട് പലപല വംശങ്ങള്‍ ഇവിടെ ഭരിക്കുകയുണ്ടായി. 1513- ല്‍ ഇവിടെ വ്യാപാരത്തിനായെത്തിയ പോര്‍ച്ചുഗീസുകാരാണ് ചൈനയുമായി ആദ്യമായി വ്യാപാരബന്ധം സ്ഥാപിക്കുന്നത്. എന്നാല്‍ ചില സൈനിക നടപടികളുടെ പേരില്‍ 1520-ല്‍ ഇവര്‍ പുറത്താക്കപ്പെടുകയായിരുന്നു. 1549-ല്‍ പോര്‍ച്ചുഗീസ് ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയും 1557-ല്‍ മക്കാവു ദ്വീപ് സ്ഥിരം പാട്ടത്തിനെടുക്കുകയും ചെയ്തു.

പിന്നീട് പതിനെട്ടാം നൂറ്റാണ്ടിലാണ് ചൈനയും യൂറോപ്പുമായുള്ള ബന്ധം ശക്തമാകുന്നത്. ചൈനീസ് ഉദ്പന്നങ്ങളായ തേയില, പട്ട് പോര്‍സെലീന്‍ എന്നിവയ്ക്ക് യൂറോപ്പില്‍ ആവശ്യക്കാര്‍ ഏറെയായിരുന്നു. എന്നാല്‍ യൂറോപ്യന്‍ ഉദ്പന്നങ്ങള്‍ക്ക് ചൈനയില്‍ പ്രിയം കുറവായിരുന്നു. അതിനാല്‍ സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള ലോഹങ്ങള്‍ പകരം വാങ്ങിയായിരുന്നു ചൈനാക്കാര്‍ കച്ചവടം നടത്തിയിരുന്നത്. വ്യാപാരത്തിലെ ഈ അസമത്വം ഒഴിവാക്കാനായി ബ്രിട്ടീഷുകാര്‍ വലിയതോതില്‍ ഇന്ത്യന്‍ കറുപ്പ് ചൈനാക്കാര്‍ക്ക് വില്‍ക്കാന്‍ തുടങ്ങി.

കറുപ്പിന്റെ അമിതോപയോഗം പല കുഴപ്പങ്ങള്‍ക്കും വഴിതെളിച്ചപ്പോള്‍ ചൈനീസ് ചക്രവര്‍ത്തി കറുപ്പ് നിരോധിച്ചു. ഇതിനെ തുടര്‍ന്നായിരുന്നു ബ്രിട്ടീഷുകാരുമായുള്ള ആദ്യ കറുപ്പ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഈ യുദ്ധത്തിന്റെ അവസാനത്തില്‍ പരാജയം സമ്മതിച്ച ചൈന 1842 ല്‍ ഹോങ്കോംഗ് ദ്വീപ് ബ്രിട്ടന് അടിയറവ് വെച്ചുകൊണ്ട് യുദ്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. രണ്ടാം കറുപ്പ് യുദ്ധത്തിലും ചൈന പരാജയമടഞ്ഞപ്പോള്‍ കൗലൂണ്‍ ഉപദ്വീപും സ്റ്റോണ്‍കട്ടേഴ്‌സ് ദ്വീപും ബ്രിട്ടന് കൈമാറേണ്ടിവന്നു. അങ്ങിനെയാണ് നിലവിലുള്ള ഹോങ്കോഗ്രൂപീകരിക്കുന്നത്. 1850 മുതല്‍ തന്നെ ഹോങ്കോംഗ് വിദേശ നിക്ഷേപം ആകര്‍ഷിച്ചിരുന്നു.

ഹോങ്കോഗിന്റെ വളര്‍ച്ച
ചില പുതിയ പ്രവിശ്യകള്‍ക്കൂടി 1898-ല്‍ 99 വര്‍ഷത്തെ പാട്ടത്തിനെടുക്കുന്നതോടെയാണ് ഹോങ്കോംഗ് എന്ന ബ്രിട്ടീഷ് കോളനിയുടെ യഥാര്‍ത്ഥ വളര്‍ച്ച ആരംഭിക്കുന്നത്. 1911 - ല്‍ ഇവിടത്തെ ആദ്യ സര്‍വ്വകലാശാല നിലവില്‍ വന്നു. 1924 - ല്‍ വിമാനത്താവളവും പ്രവര്‍ത്തനക്ഷമമായി. രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്കയിലെ പേള്‍ ഹാര്‍ബര്‍ ആക്രമിച്ച അതേ ദിവസം ജപ്പാന്‍ ഹോങ്കോംഗ് ആക്രമിച്ച് കീഴടക്കിയിരുന്നു. പിന്നീട് 1945 -ല്‍ ബ്രിട്ടീഷുകാര്‍ ഹോങ്കോഗിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുന്നതു വരെ നാല് വര്‍ഷക്കാലം ഈ നഗരം ജപ്പാന്റെ കീഴിലായിരുന്നു.

1940 കളിലെ ചൈനീസ് അഭ്യന്തര കലാപവും 1949 ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയതും നിരവധി ചൈനീസ് പ്രമുഖരെ അതിര്‍ത്തികടന്ന് ഹോങ്കോംഗിലെത്തി താമസമാക്കുവാന്‍ പ്രേരിപ്പിച്ചു. 1950 ല്‍ തന്നെ വ്യവസായവത്ക്കരണം ആരംഭിച്ച ഹോങ്കോംഗിന്റെ സാമ്പത്തിക വളര്‍ച്ച അതിവേഗത്തിലായിരുന്നു. 1990 ഓടെ ഹോങ്കോംഗ് ലോകത്തിലെ ഒരു പ്രധാന ഫിനാന്‍ഷ്യല്‍ ഹബ്ബായി മാറിയിരുന്നു. എന്നാലും അവസാനിക്കാറായ പാട്ടക്കരാറിനെ കുറിച്ചുള്ള ആശങ്ക ഹോങ്കോംഗില്‍ നിഴലിക്കുവാന്‍ ആരംഭിച്ചിരുന്നു.

ബ്രിട്ടീഷുകാരുടെ പിന്മാറ്റവും ഒരു രാജ്യം രണ്ട് ഭരണം എന്ന സമ്പ്രദായവും
1979-ലാണ് ഹോങ്കോംഗ് കൈമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. അന്നത്തെ ഗവര്‍ണറായിരുന്ന മുറേ മാക് ലെഹോസും ചൈനീസ് പ്രസിഡണ്ട് ഡെംഗ് സിയാവോപിങ്ങുമായിട്ടായിരുന്നു ആദ്യ ചര്‍ച്ചകള്‍. പിന്നീട് നയതന്ത്ര തലത്തില്‍ നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ 1984 ലാണ് ബ്രിട്ടീഷുകാര്‍ ഹോങ്കോംഗ് ചൈനക്ക് കൈമാറുവാന്‍ തീരുമാനിച്ചത്. കരാറനുസരിച്ച് ബ്രിട്ടീഷുകാര്‍ 1997 ല്‍ ഹോങ്കോഗ് ചൈനക്ക് കൈമാറുമെന്നും ഹോങ്കോഗില്‍ നിലനില്‍ക്കുന്ന സാമ്പത്തിക രാഷ്ട്രീയ രീതികള്‍ 50 വര്‍ഷത്തേക്ക് കൂടി തുടര്ന്നു കൊണ്ടുപോകാന്‍ ചന അനുവദിക്കണമെന്നുമായിരുന്നു നിബന്ധനകള്‍. അങ്ങനെ 1997 ജൂലായ് 1 നാണ് ഹോങ്കോംഗ് ചൈനക്ക് കൈമാറുന്നത്.
കൈമാറ്റത്തിന് ശേഷം ഹോങ്കോംഗിന് നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്നു. ഹോങ്കോംഗിന്റെ ഡോളറിന്റെ മൂല്യം പിടിച്ചുനിര്‍ത്താന്‍ വിദേശകരുതല്‍ ധനം വരെ അന്നത്തെ ഹോങ്കോംഗ് ഭരണകൂടത്തിന് ഉപയോഗിക്കേണ്ടിവന്നു. അതില്‍ നിന്നും കരകയറിയപ്പോഴേക്കും എച്ച്5 എന്‍ 1 പക്ഷിപ്പനിയുടെ ആക്രമണമെത്തി. തുടര്ന്നുണ്ടായ സാര്‍സ് രോഗവും ഈ മേഖലയുടെ സാമ്പത്തിക രംഗത്തെ കാര്യമായി ബാധിച്ചു.

ഇതിനിടയില്‍ ഹോങ്കോംഗിനെ പൂര്‍ണ്ണനിയന്ത്രണത്തില്‍ കൊണ്ടുവരുവാന്‍ ചൈന പല വളഞ്ഞ വഴികളില്‍ കൂടിയും ശ്രമിക്കുന്നുണ്ടായിരുന്നു. ചീഫ് എക്‌സിക്യുട്ടീവ് ഇലക്ഷന് മുന്‍പ് സ്ഥാനാര്‍ത്ഥികളുടെ പശ്ചാത്തലം നോക്കണം എന്ന തീരുമാനം വലിയ പ്രതിഷേധത്തിന് കളമൊരുക്കി. കുടവിപ്ലവം എന്നറിയപ്പെട്ട 2014 ലെ ഈ പ്രക്ഷോഭണം പക്ഷെ വലിയ വിജയം കണ്ടില്ല. 2016 ലെ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടാവരെ അയോഗ്യരാക്കിയ നടപടിയും വെസ്റ്റ് കൗലൂണ്‍ അതിവേഗ റെയില്‍വേ സ്റ്റേഷനില്‍ ദേശീയ സുരക്ഷാനിയമം നടപ്പിലാക്കിയ നടപടിയുമെല്ലാം ഹോങ്കോംഗിന്റെ സ്വയം ഭരണാവകാശത്തിനു നേരേയുള്ള വെല്ലുവിളികളായിരുന്നു. കഴിഞ്ഞ വര്‍ഷം ചൈന നടപ്പിലാക്കിയ നാടുകടത്തല്‍ ഭേദഗതി നിയമവും ഹോങ്കോംഗില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഒരുപക്ഷെ ഹോങ്കോംഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിഷേധമായിരുന്നു അത്.

ഹോങ്കോംഗിലെ  മിശ്ര സാമ്പത്തിക വ്യവസ്ഥ
മുതലാളിത്ത വ്യവസ്ഥക്ക് പ്രാധാന്യമുള്ള മിശ്ര സാമ്പത്തിക വ്യവസ്ഥയാണ് ഹോങ്കോംഗില്‍ നിലവിലുള്ളത്. കുറഞ്ഞ നികുതി, സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകളുടെ കുറവ്, വ്യവസ്ഥാപിതമായ ഒരു അന്താരാഷ്ട്ര സാമ്പത്തിക വിപണി എന്നിവ ഹോങ്കോംഗിനെ ലോകത്തിലെ കോര്‍പ്പറേറ്റുകളുടെ പ്രിയപ്പെട്ട ഇടമാക്കി. ഹോങ്കോംഗ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലോകത്തിലെ ഏഴാമത്തെ വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ്. ഭൂമിശാസ്ത്രപരമായ സ്ഥാനം നഗരത്തിനെ ലോകത്തെയാകെ ബന്ധിപ്പിക്കുന്ന ചരക്ക് ഗതാഗതത്തിന് അനുയോജ്യമായ ഇടമാക്കി മാറ്റി. ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ ഉദ്പാദന മേഖലയായിരുന്ന ഹോങ്കോംഗ് ഇന്ന് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സേവന മേഖലയിലാണ്.
വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ലോകത്തിലെ ഏതൊരു വന്‍നഗരവുമായി കിടപിടിക്കുന്ന ഹോങ്കോംഗില്‍ വിവിധ ബഹുരാഷ്ട്ര കമ്പനികളുടെ ശക്തമായ സ്വാധീനമുണ്ട്. അമേരിക്കയുമായുള്ള വ്യാപാരബന്ധത്തില്‍ പ്രത്യേക പദവി ലഭിച്ചിട്ടുള്ള ഹോങ്കോംഗിനോട് മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കും താത്പര്യമാണ്. സാംസ്‌കാരികമായും സാമൂഹികമായും ചൈനയുടെ മറ്റുഭാഗങ്ങളില്‍ കാണുന്നതുപോലുള്ള കടുംപിടുത്തമില്ലായ്മയും, സര്‍ക്കാര്‍ നിയന്ത്രണങ്ങളിലെ കുറവുമാണ് ഹോങ്കോംഗിനെ പാശ്ചാത്യ കോര്‍പ്പറേറ്റുകള്‍ക്ക് പ്രിയങ്കരമാക്കിയത്. വ്യവസ്ഥാപിതമായ സാമ്പത്തിക വിപണിയും, കിഴക്കിനേയും പടിഞ്ഞാറിനേയും ബന്ധിപ്പിക്കുന്ന ഇടനാഴി എന്ന പദവിയും ഈ പ്രിയം വര്‍ദ്ധിപ്പിക്കുവാന്‍ കാരണമായി.

ചൈനയുടെ പുതിയ ദേശീയ സുരക്ഷാ നിയമവും ഹോങ്കോംഗും
കൈവശം വന്നുചേര്‍ന്ന അന്നു മുതല്‍തന്നെ ഹോങ്കോംഗില്‍ പൂര്‍ണ്ണമായ ആധിപത്യം ഉറപ്പിക്കാന്‍ ചൈന ശ്രമിക്കുകയായിരുന്നു. ഇതിനാല്‍ ചൈന സ്വീകരിച്ച വളഞ്ഞവഴികളെല്ലാം തന്നെ ഹോങ്കോംഗ് ജനതയുടെ പ്രതിഷേധത്തിന് വഴിതെളിയിക്കുകയും ചെയ്തു. എതിര്‍ക്കുന്ന പൗരന്മാരെ അടിച്ചമര്‍ത്തി മാത്രം മുന്നോട്ടുപോകാന്‍ ശീലിച്ച കമ്മ്യുണിസ്റ്റ് ഭരണത്തിന് ഈ പ്രതിഷേധങ്ങളെ ഉള്‍ക്കൊള്ളുവാനുള്ള സഹിഷ്ണുത ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതാണ് ഈ പുതിയ നിയമം കൊണ്ടുവരാനുള്ള കാരണവും.
ഈ പുതിയ നിയമമനുസരിച്ച്, ചൈനയില്‍ നിന്നും വിട്ടുപോകാന്‍ ശ്രമിക്കുക, ചൈനയുടെ അധികാരത്തെ അംഗീകരിക്കാതിരിക്കുക, ഭീകരപ്രവര്‍ത്തനം, വിദേശ ഇടപെടലുകള്‍ എന്നിവ കുറ്റകരമായിരിക്കും. മാത്രമല്ല ചൈനയുടെ സെക്യുരിറ്റി ഏജന്‍സികള്‍ക്ക് ഹോങ്കോംഗില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കും. ചുരുക്കത്തില്‍, കൂടുതല്‍ സ്വയം ഭരണാവകാശം ആവശ്യപ്പെടുന്ന ഹോങ്കോംഗിന് മേല്‍ ചൈന കൂടുതല്‍ അധികാരം സ്ഥാപിക്കുകയാണ് ഈ നിയമത്തിലൂടെ. മാത്രമല്ല, ഹോങ്കോംഗിന്റെ നിയമസഭയില്‍ ഇത് ചര്‍ച്ചചെയ്യാതെ, ഭരണകൂടത്തിന്റെ പ്രഖ്യാപനത്തിലൂടെയായിരിക്കും ഇത് നടപ്പാക്കുകയും. അതായത്, ഹോങ്കോംഗില്‍ ഇപ്പോള്‍ നിലവിലുള്ള ജനാധിപത്യ സമ്പ്രദായം അട്ടിമറിക്കപ്പെടുമെന്ന് ചുരുക്കം.

ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഭരണകൂടത്തെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതെയാകും. ചൈനയുടെ ബാക്കി ഭാഗങ്ങളിലേതുപോലെ ഹോങ്കോംഗിലും സര്‍ക്കരിന്റെ കടുത്ത നിയന്ത്രണങ്ങള്‍ വരും. ഇത് ഹോങ്കോംഗ് നിവാസികളെ മാത്രമല്ല, ഇവിടം ആസ്ഥാനമാക്കി വ്യാപാരം നടത്തുന്ന കമ്പനികളേയും പ്രതികൂലമായി ബാധിക്കും. ഹോങ്കോംഗില്‍ ഇപ്പോള്‍ ഉള്ള സ്വാതന്ത്ര്യവും സര്‍ക്കാര്‍ നിയന്ത്രണങ്ങളിലെ ഇളവുമെല്ലാം കാണീച്ച് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ മിക്ക ചൈനീസ് കമ്പനികളും ഹോങ്കോംഗില്‍ സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുണ്ട് എന്നറിയുമ്പോഴാണ് ഹോങ്കോംഗിന്റെ വര്‍ത്തമാനകാല വ്യവസ്ഥയുടെ മഹത്വം മനസ്സിലാകുക.

എന്നാല്‍, ഈ പുതിയ കരിനിയമം നിലവില്‍ വരുന്നതോടെ ചൈനയിലെ മറ്റേതൊരു നഗരത്തേയും പോലെ ഹോങ്കോംഗും പൂര്‍ണ്ണമായും ചൈനയുടെ കമ്മ്യുണിസ്റ്റ് ഭരണത്തില്‍ കീഴിലാകും. അത് ഇപ്പോള്‍ ഈ നഗരം അനുഭവിക്കുന്ന പ്രൗഢിക്ക് മങ്ങലേല്പിക്കും എന്നുമാത്രമല്ല, പല വിദേശ നിക്ഷേപകരും പിന്‍വലിയാനും സാദ്ധ്യതയുണ്ട്. അന്താരാഷ്ട്ര വ്യാപാരരംഗത്ത് ഹോങ്കോംഗിന്റെ പ്രാധാന്യം നോക്കുമ്പോള്‍, അന്താരാഷ്ട്ര വ്യാപാരത്തിന് കടുത്ത ഭീഷണീ തന്നെയാണീ നിയമം ഉണ്ടാക്കുക. അതുകൊണ്ട് തന്നെയാണ് ലോക രാജ്യങ്ങളെല്ലാം തന്നെ ഈ നിയമത്തിന് എതിരായി രംഗത്ത് എത്തിയിട്ടുള്ളത്.

അമേരിക്കയുമായുള്ള വ്യാപാരബന്ധത്തില്‍ പ്രത്യേക പദവി അനുഭവിക്കുന്ന ഹോങ്കോംഗിന്റെ ആ പദവി ഇതോടെ റദ്ദാക്കിയേക്കുമെന്ന് കേള്‍ക്കുന്നു. എന്നാല്‍ ഏകദേശം 31 ദശലക്ഷം ഡോളറിന്റെ വിപണീ അമേരിക്ക വേണ്ടെന്നുവയ്ക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് ചൈന. 85,000 അമേരിക്കക്കാര്‍ ഈ നഗരത്തില്‍ ജീവിക്കുന്നു എന്നതും ഇക്കാര്യത്തില്‍ പെട്ടെന്ന് ഒരു തീരുമാനത്തിന് അമേരിക്കയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ആധുനിക ലോകത്തെ സാമാന്യ മര്യാദകളില്‍ ഒന്നാണ് പരസ്പരമുണ്ടാക്കുന്ന കരാറുകള്‍ പാലിക്കുക എന്നത്. ഹോങ്കോംഗ് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ബ്രിട്ടനുമായുണ്ടാക്കിയ കരാര്‍ പാലിക്കാത്തതിനെതിരെ കടുത്ത പ്രതിഷേധവുമായി അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. സാമ്പത്തിക താത്പര്യം മാത്രമല്ല, മനുഷ്യാവകാശ ലംഘനവും ഹനിക്കപ്പെടും എന്നുതന്നെയാണ് പാശ്ചാത്യലോകം വിശ്വസിക്കുന്നത്.

മനുഷ്യാവകാശ ലംഘനത്തിന്റെ ആദ്യ സൂചനകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഇന്നലെ ഈ ബില്ലിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയ ജനക്കൂട്ടത്തിനു നേരെ ചൈനീസ് പൊലീസ് കുരുമുളക് സ്‌പ്രേ ഉപയോഗിച്ചു. അതുകൊണ്ടൊന്നും പ്രതിഷേധത്തെ അടക്കാന്‍ പറ്റില്ലെന്നാണ് ഹോങ്കോംഗ് പൗരന്മാര്‍ പറയുന്നത്. എന്നാല്‍ ഏത് വിലകൊടുത്തും നിയമം നടപ്പാക്കും എന്നാണ് ചൈനീസ് സൈന്യം വ്യക്തമാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category