1 GBP = 93.80 INR                       

BREAKING NEWS

ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് റായ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ; വിട പറഞ്ഞത് ഛത്തീസ്ഗഡ് സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി; രണ്ട് തവണ വീതം രാജ്യസഭാംഗവും ലോക്സഭാംഗവുമായി പ്രവര്‍ത്തിച്ച വ്യക്തി; ദ്വീര്‍ഘകാലം കോണ്‍ഗ്രസിന്റെ മുഖമായ ജോഗി അവസാന കാലം പ്രവര്‍ത്തിച്ചിരുന്നത് സ്വന്തമായി രൂപം കൊടുത്ത ഛത്തീസ്ഗഡ് ജനത കോണ്‍ഗ്രസ്സ് എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയില്‍

Britishmalayali
kz´wteJI³

റായ്പൂര്‍: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. 74 വയസ്സായിരുന്നു. ഈ മാസം 9 മുതലാണ് റായ്പൂരിലെ ആശുപത്രിയില്‍ അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞത്. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ തളര്‍ന്നു വീണ അജിത് ജോഗിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അബോധാവസ്ഥയില്‍ തുടരുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പരിചരിച്ചിരുന്നത്. ശ്വാസ തടസം കാരണം തലച്ചോറിലേക്കുള്ള ഓക്സിജന്റെ അളവ് കുറഞ്ഞതോടെ അബോധാവസ്ഥയിലായതിനാല്‍ തുടക്കം മുതല്‍ ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ഛത്തീസ്ഗഡ് സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി എന്ന നിലയില്‍ ഏറെ ശ്രദ്ധേയനായിരുന്നു അജിത് ജോഗി. 2 തവണ വീതം ലോക്സഭാംഗവും രാജ്യസഭാംഗവുമായിട്ടുണ്ട് മുന്‍ ഐഎഎസ് ഓഫീസര്‍ കൂടിയായ അജിത് ജോഗി. സംസ്ഥാന രൂപീകരണം മുതല്‍ 2007 വരെ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിച്ചു. 2000ത്തില്‍ മധ്യപ്രദേശ് സംസ്ഥാനം വിഭജിച്ച് ഛത്തീസ്ഗഡ് സംസ്ഥാനം രൂപം കൊണ്ടപ്പോള്‍, ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്ന നിലയില്‍ സോണിയ ഗാന്ധിയുടെ പിന്തുണ അജിത് ജോഗിക്കായിരുന്നു. 2000 നവംബര്‍ മുതല്‍ 2003 ഡിസംബര്‍ വരെ സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്ത് അജിത് ജോഗി തുടര്‍ന്നു.

2003 ഡിസംബര്‍ മുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്ന ബിജെപി ഭരണത്തെ അട്ടിമറിക്കാന്‍ ബിജെപി എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്യുന്നത് ഒളിക്യാമറ വഴി പുറത്തായതോടെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടു. 2004 ഏപ്രില്‍ 30ന് നടന്ന കാറപകടത്തില്‍ 2 കാലും നഷ്ടപ്പെട്ടതിന് ശേഷം വീല്‍ചെയറിലായി. 2004 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മഹാസമുന്ദില്‍ നിന്ന് വിജയിച്ച് ലോക്സഭാംഗമായി. 2008 മാര്‍വാഹി മണ്ഡലത്തില്‍ നിന്നും നിയമസഭാംഗവുമായി. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചന്ദുലാല്‍ സാഹുവിനെതിരെ 133 വോട്ടിനാണ് പരാജയപ്പെട്ടത്.

2016ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് അജിത് ജോഗിയെയും മകന്‍ അമിത് ജോഗിയെയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 2016 ജൂണിലാണ് അജിത് ജോഗിയും മകനും ചേര്‍ന്ന് ഛത്തീസ്ഗഡ് ജനത കോണ്‍ഗ്രസ്സ് എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. ബിഎസ്പിയും സിപിഐയുമായി സഖ്യത്തിലേര്‍പ്പെട്ട് 90 സീറ്റിലേക്കും 2018ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും 5 സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. അജിത് ജോഗിയുടെ ഭാര്യ കോണ്‍ഗ്രസിലും മരുമകള്‍ ബിഎസ്പിയിലുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category